വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ടീമിന് ഒരു പിന്തുണയും ലഭിക്കാത്ത രാജ്യമേത്? രോഹിത് ശര്‍മ വെളിപ്പെടുത്തുന്നു

മുംബൈ: ലോകമെമ്പാട്ടും നിരവധി ആരാധകരുള്ള ക്രിക്കറ്റ് ടീമാണ് ഇന്ത്യ. ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളില്‍ കളിക്കാന്‍ പോകുമ്പോഴും ഇന്ത്യന്‍ ടീമിന് ലഭിക്കുന്ന പിന്തുണ ആരെയും മോഹിപ്പിക്കുന്നതാണ്. എന്നാല്‍ ഇന്ത്യക്ക് ഒട്ടും പിന്തുണ ലഭിക്കാത്ത ഒരു രാജ്യമുണ്ട്. അത് ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. ഇന്ത്യന്‍ ടീമിന് ഒട്ടും പിന്തുണ ലഭിക്കാത്തത് ബംഗ്ലാദേശിലാണെന്നാണ് രോഹിത് പറയുന്നത്. ഫേസ്ബുക്ക് ലൈവിലാണ് രോഹിത് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യക്കും ബംഗ്ലാദേശിനും വലിയ ക്രിക്കറ്റ് ആരാധകരാണുള്ളത്. തെറ്റുകള്‍ പറ്റുമ്പോള്‍ പലപ്പോഴും വിമര്‍ശനങ്ങളും നേരിടാറുണ്ട്. എന്നാല്‍ ബംഗ്ലാദേശില്‍ പര്യടനം നടത്തുമ്പോള്‍ ഇന്ത്യക്ക് ഒരു പിന്തുണയും ലഭിക്കാറില്ല. ഗ്രൗണ്ടില്‍ ബംഗ്ലാദേശ് ആരാധകരുടെ വലിയ നിരയാവും ഉണ്ടാവുക. ഇന്ത്യന്‍ ആരാധകര്‍ വളരെ വിരളമാണ്. ഇന്ത്യക്ക് ഇത്രയേറെ പിന്തുണ ലഭിക്കാത്ത മറ്റൊരു സ്ഥലമില്ല. ബംഗ്ലാദേശ് ആരാധകര്‍ അവര്‍ക്ക് നല്‍കുന്ന പിന്തുണ വലുതാണ്. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ പ്രകടനത്തിന് അത് കാണാനുണ്ട്. ഇക്കഴിഞ്ഞ ലോകകപ്പിലടക്കം ഞങ്ങളത് കണ്ടതാണ്-രോഹിത് പറഞ്ഞു.

സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ച്വറി റെക്കോര്‍ഡ് കോലി മറികടക്കുമോ? പീറ്റേഴ്‌സണ്‍ പറയുന്നുസച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ച്വറി റെക്കോര്‍ഡ് കോലി മറികടക്കുമോ? പീറ്റേഴ്‌സണ്‍ പറയുന്നു

rohitsharma

2019ലെ ഏകദിനലോകകപ്പില്‍ രോഹിതിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് ബംഗ്ലാദേശ് ക്യാപ്റ്റന്‍ തമീം ഇക്ബാലും പ്രതികരിച്ചു. ആ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് ആളുകള്‍ എങ്ങനെയാണ് എന്നെ പരിഹസിച്ചതെന്ന് ഇപ്പോഴും ഓര്‍ക്കുന്നു. എങ്ങനെയെങ്കിലും രോഹിത് ഔട്ടാകണമെന്ന് മാത്രമാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. എന്നാല്‍ നിങ്ങള്‍ 40 റണ്‍സ് പിന്നിട്ടപ്പോഴേക്കും എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്ക് മനസിലായി എന്നും തമിം ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞു.

ഈ മത്സരത്തില്‍ 104 റണ്‍സുമായി ഇന്ത്യന്‍ ഇന്നിങ്‌സിന് നെടുന്തൂണായത് രോഹിതായിരുന്നു. മത്സരത്തിലെ താരവും രോഹിതായിരുന്നു. ബംഗ്ലാദേശിനെതിരേ മികച്ച റെക്കോഡുകളാണ് രോഹിതിനുള്ളത്. 2015ലെ ഏകദിന ലോകപ്പിലും 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലും 2019ലെ ഏകദിന ലോകകപ്പിലും ബംഗ്ലാദേശിനെതിരേ രോഹിത് സെഞ്ച്വറി നേടിയിരുന്നു. ലോക് ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മിക്ക ടീമും പരിശീലനം ആരംഭിച്ചു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും രോഹിത് ശര്‍മയുമെല്ലാം വീടുകളില്‍ പരിശീലനം ആരംഭിച്ചു.

ഇരുവരും മുംബൈയിലാണുള്ളത്. കോവിഡ് വ്യാപനം ഇവിടെ ശക്തമായതിനാല്‍ പുറത്തിറങ്ങി പരിശീലനം നടത്താന്‍ ഇരുവര്‍ക്കും അനുമതി നല്‍കിയിട്ടില്ല. കോലി വീട്ടിലെ ബാല്‍ക്കണിയിലാണ് പരിശീലനം നടത്തുന്നത്. ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹം പങ്കുവെച്ചിരുന്നു. മറ്റ് താരങ്ങളും പരിശീലനം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പുറത്തിറങ്ങി പരിശീലനം ചെയ്യാന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കുമെന്നാണ് വിവരം.

Story first published: Sunday, May 17, 2020, 12:39 [IST]
Other articles published on May 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X