വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'60 വയസില്‍ കൂടുതല്‍ ഉള്ളവര്‍ മാറിനില്‍ക്കണം'; വിയോജിപ്പ് വ്യക്തമാക്കി അരുണ്‍ ലാല്‍

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും സുരക്ഷയൊരുക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ബിസിസിഐ മുന്നോട്ടുവെച്ചിരിക്കുന്നത്. അതില്‍ പ്രധാന തീരുമാനങ്ങളിലൊന്ന് 60 വയസിന് മുകളിലുള്ളവരെ തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തുക എന്നതാണ്. കോവിഡ് വ്യാപനം താരതമ്യേനെ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പ്രായമായവരിലാണ്.

അതിനാലാണ് ബിസിസിഐ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. എന്നാല്‍ ബിസിസി ഐയുടെ ഈ തീരുമാനത്തോട് വിയോജിപ്പ് അറിയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അരുണ്‍ ലാല്‍. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പരാമര്‍ശിച്ചാണ് അരുണ്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ' പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് 69 വയസുണ്ട്. അദ്ദേഹം രാജ്യത്തിലൂടെ ഈ സമയത്തും പ്രവര്‍ത്തനം നടത്തുന്നുണ്ട്. പ്രായം നോക്കി അദ്ദേഹം അടങ്ങി ഇരിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്.

arunlal

ഞാനൊരു വ്യക്തിയെന്നതിലുപരി ബംഗാളിന്റെ പരിശീലകന്‍ കൂടിയാണ്. എനിക്ക് എന്റെ ജീവിതം ആഗ്രഹിച്ചപോലെ ജീവിക്കണം. 65കാരനില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്നില്‍ നിന്ന് പ്രതീക്ഷിക്കരുത്. അടുത്ത 30 വര്‍ഷത്തേക്ക് ഞാന്‍ റൂമില്‍ പൂട്ടിക്കെട്ടിയിരിക്കണമെന്നാണോ പറയുന്നത്. ഒരിക്കലും അത് സാധിക്കില്ല'-അരുണ്‍ ലാല്‍ പറഞ്ഞു. എല്ലാവരും സ്വീകരിക്കുന്നപോലെ സാമൂഹ്യ അകലം,ഹാന്റ് വാഷിങ്,സാനിറ്റൈസിങ്,മാസ്‌ക് ധാരണം തുടങ്ങിയവയെല്ലാം ചെയ്യാന്‍ ഞാനും തയ്യാറാണ്.

എന്നാല്‍ 60ന് മുകളില്‍ പ്രായമായതിന്റെ പേരില്‍ സെല്‍ഫ് ക്വാറന്റൈനില്‍ പോകാന്‍ എനിക്ക് സാധിക്കില്ല. 59കാരനും 60കാരനും തമ്മിലുള്ള വ്യത്യാസം വൈറസിനറിയില്ല. ഞാന്‍ വളരെ ആരോഗ്യവാനും ശക്തനുമാണ്. എനിക്ക് ഒന്നിനെക്കുറിച്ചോര്‍ത്തും ആശങ്കയില്ല. 60ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ലഭിക്കുന്ന പരിഗണന ഞാന്‍ മനസിലാക്കുന്നു. വൈറസ് വ്യാപനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്'-അരുണ്‍ ലാല്‍ പറഞ്ഞു.

65കാരനായ അരുണ്‍ ഇന്ത്യക്കുവേണ്ടി 16 ടെസ്റ്റില്‍ നിന്ന് 729 റണ്‍സും 13 ഏകദിനത്തില്‍ നിന്ന് 122 റണ്‍സുമാണ് നേടിയത്. 156 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍നിന്ന് 10421 റണ്‍സും 65 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 1734 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇത്തവണത്തെ ഐപിഎല്ലിന് മുന്നോടിയായി ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കുമായി ഒരുക്കിയിരിക്കുന്നത്. 60 വയസിന് മുകളിലുള്ളതിനാല്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറെ ഇത്തവണത്തെ ഐപിഎല്‍ കമന്റേറ്ററി പാനലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Story first published: Tuesday, August 4, 2020, 15:18 [IST]
Other articles published on Aug 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X