വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധീരോദാത്തം ഈ പ്രകടനം; തോല്‍വിയിലും വിജയികളായി അഫ്ഗാനിസ്താന്‍

സതാംപ്ടണ്‍: പരാജയത്തിലും വിജയികളുടെ തലയെടുപ്പോടെ നില്‍ക്കുകയാണ് അഫ്ഗാനിസ്താന്‍. കളി ജയിച്ചില്ലെങ്കിലും ലോകമെമ്പാടുമുള്ള കാണികളുടെ ഹൃദയങ്ങളില്‍ അവര്‍ വിജയികളാണ്. ഇംഗ്ലണ്ടിനോടേറ്റ കനത്ത പ്രഹരത്തിനുശേഷമാണ് അഫ്ഗാന്‍ ലോകകപ്പിലെ അവരുടെ ആറാമത്തെ മത്സരത്തിനെത്തിയത്. കരുത്തരായ ഇന്ത്യ ടൂര്‍ണമെന്റിലെ ഏറ്റവും ദുര്‍ബലരെന്ന് കരുതപ്പെടുന്ന അഫ്ഗാനെ ചവിട്ടിമെതിക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. എല്ലാ തരത്തിലും കരുത്തരും ഉജ്വല ഫോമിലുമാണ് ഇന്ത്യന്‍ ടീം.

 ധോണി വീണ്ടും തുഴച്ചില്‍ തുടങ്ങി, മതിയാക്കിക്കൂടേയെന്ന് സോഷ്യല്‍ മീഡിയ; ആരാധകര്‍ക്ക് നിരാശ ധോണി വീണ്ടും തുഴച്ചില്‍ തുടങ്ങി, മതിയാക്കിക്കൂടേയെന്ന് സോഷ്യല്‍ മീഡിയ; ആരാധകര്‍ക്ക് നിരാശ

പരിചരയസമ്പത്തും കരുത്തുമുള്ള എതിരാളികളെയെല്ലാം ഗംഭീരമായ പ്രകടനത്തിലൂടെ കീഴടക്കിയാണ് ഇന്ത്യയുടെ ലോകകപ്പിലെ മുന്നേറ്റം. ബാറ്റങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഇന്ത്യയുടെ പ്രകടനം ഏത് ടീമിനെയും മറികടക്കുന്നതായിരുന്നു. ഇത്രയും കരുത്തരായ ഇന്ത്യയോടാണ് അഫ്ഗാന്‍ 11 റണ്‍സ് മാത്രം അകലെ തോല്‍വി സമ്മതിച്ചത്. രണ്ട് വിക്കറ്റെടുത്ത് അഫ്ഗാന്‍ സ്‌കോറിങ് വേഗം കുറച്ച ജസ്പ്രീത് ബുംറയാണ് കളിയിലെ താരം. അവസാന ഓവറില്‍ ഹാട്രിക് വിക്കറ്റെടുത്ത മുഹമ്മമദ് ഷമി ആരാധക മനസ്സില്‍ ഹീറോയായി. ഹാര്‍ദിക് പാണ്ഡ്യയും സ്പിന്‍ ബൗളര്‍മാരായ യുസ് വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും റണ്‍സ് നല്‍കുന്നതില്‍ പിശുക്ക് കാട്ടി.

നിര്‍ണായക ഘട്ടങ്ങളില്‍ ഇന്ത്യ

നിര്‍ണായക ഘട്ടങ്ങളില്‍ ഇന്ത്യ

നിര്‍ണായക ഘട്ടങ്ങളില്‍ ഇന്ത്യ തന്നെയാണ് കളിയില്‍ കൂടുതല്‍ മികവ് കാട്ടിയത്. ഗാലറിയിലും ഗ്രൗണ്ടിലും അത്രയും കരുത്തരായ ഇന്ത്യക്കെതിരെ അവസാന നിമിഷം വരെ പൊരുതിനില്‍ക്കാന്‍ കാണിച്ച ചങ്കൂറ്റമാണ് അഫ്ഗാനെ ആരാധക മനസ്സില്‍ വിജയികളാക്കുന്നത്. 224 എന്നത് ഇന്ത്യയുടെ താരതമ്യേന ചെറിയ സ്‌കോറാണ്. 2010-നുശേഷം ആദ്യമാണ് ഇന്ത്യ 50 ഓവറില്‍ എല്ലാവും പുറത്താവുന്നത്. നാലുദിവസം മുമ്പ് ഇംഗ്ലണ്ടിനെതിരെ 397 റണ്‍സെടുത്ത ഇന്ത്യയെ 224-ല്‍ ഒതുക്കി എന്നതുതന്നെ അഫ്ഗാനെ സംബന്ധിച്ച് വലിയ നേട്ടമാണ്. മുജീബുര്‍ റഹ്മാന്‍, മുഹമ്മദ് നബി, റാഷിദ് ഖാന്‍, റഹ്മത് ഷാ എന്നിവരുടെ സ്പിന്‍ ആക്രമണമാണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്.

തോല്‍വിയിലുള്ള തന്റെ നിരാശ പ്രകടിപ്പിച്ചിരുന്നു

തോല്‍വിയിലുള്ള തന്റെ നിരാശ പ്രകടിപ്പിച്ചിരുന്നു

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് മാത്രമാണ് സ്വാഭാവികമായ പ്രകടനം കാഴ്ചവെക്കാനായത്. മത്സരത്തിനുശേഷം അഫ്ഗാന്‍ ക്യാപ്റ്റന്‍ ഗുല്‍ബദിന്‍ നായിബ് തോല്‍വിയിലുള്ള തന്റെ നിരാശ പ്രകടിപ്പിച്ചിരുന്നു. തന്റെ പ്രിയ ടീമിനെക്കുറിച്ച് കളിക്കാരനെക്കുറിച്ച് നായിബ് പറഞ്ഞിരുന്നു. അസ്ഗര്‍ അഫ്ഗാനു പകരം ക്യാപ്റ്റനായ നായിബിന് ടീമിനെ നയിക്കുകയെന്നത് ശ്രമകരമാണ്. റാഷിദ് ഖാന്‍, മുഹമ്മദ് നബി തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്ക് ക്യാപ്റ്റനെ മാറഅറിയതില്‍ എതിര്‍പ്പുണ്ട്. ലോകകപ്പ് അടുത്ത സമയത്ത് ക്യാപ്റ്റനെ മാറ്റിയത് ശരിയായില്ലെന്നായിരുന്ന അവരുടെ അഭിപ്രായം. എന്നാല്‍ തന്റെ ടീമിനെ നയിക്കാന്‍ പാടുപെടുകയായിരുന്നു നായിബ്. ഇതുവരെയുള്ള ഫലങ്ങളൊന്നും ശുഭസൂചകങ്ങളായിരുന്നില്ല. എന്നാല്‍ ശനിയായഴ്ച വൈകുന്നേരമാണ് നായിബിന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞത്.

ഇത് വലിയ നേട്ടമാണ്

ഇത് വലിയ നേട്ടമാണ്

'' ഞങ്ങള്‍ അനായാസം ജയിക്കുമെന്നായിരുന്നു കരുതിയത്. തോല്‍വിയില്‍ ദുഖമുണ്ട്. ഇത്രയും വലിയ ഒരു ടീമിനെ പരാജയപ്പെടുത്താനാണ് ഞങ്ങള്‍ക്ക് അവസരം കിട്ടിയത്. അത് സാധിക്കാത്തതില്‍ വിഷമമുണ്ട്. ലോകകപ്പില്‍ എത് ടീമിനെ സംബന്ധിച്ചും ഇത് വലിയ നേട്ടമാണ്.''-നായിബ് പറഞ്ഞു.

''ഇന്ത്യ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നുതന്നെയാണ്. എന്റെ പ്രിയപ്പെട്ട ടീമാണിത്. ഇന്ത്യന്‍ ടീം കളിക്കുമ്പോഴെല്ലാം ഞാന്‍ അവരെ പിന്തുണയ്ക്കാറുണ്ട്.'' -നായിബ് പറഞ്ഞു. തന്റെ പ്രിയപ്പെട്ട താരം വിരാട് കോലിയാണെന്നും അഫ്ഗാന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

Story first published: Sunday, June 23, 2019, 13:26 [IST]
Other articles published on Jun 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X