വേഗട്രാക്കിന് ചൂടുപിടിച്ചു... ഫോര്‍മുല വണ്‍ സീസണിന് തുടക്കം, ആദ്യ ജയം വെറ്റലിന്

Written By:

മെല്‍ബണ്‍: ട്രാക്കുകളെ മിന്നല്‍ വേഗം കൊണ്ടു പുളകം കൊള്ളിക്കുന്ന ഫോര്‍മുല വണ്‍ ലോക ചാംപ്യന്‍ഷിപ്പിന്റെ പുതിയ സീസണിനു തുടക്കം. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്റ്പ്രീയോടെയാണ് റേസിങ് ട്രാക്കുകള്‍ക്ക് വീണ്ടും ജീവന്‍ വച്ചത്. ഫെരാരിക്കു വേണ്ടി വളയം പിടിച്ച മുന്‍ ലോകചാംപ്യന്‍ കൂടിയായ ജര്‍മനിയുടെ സെബാസ്റ്റ്യന്‍ വെറ്റലാണ് ഓസ്‌ട്രേലിയന്‍ ഗ്രാന്റ്പ്രീയില്‍ വിജയക്കൊടി പാറിച്ചത്. നിലവിലെ ലോക ചാംപ്യനായ മെഴ്‌സിഡസ് താരം ലൂയിസ് ഹാമില്‍റ്റണിനെ മറികടന്നാണ് വെറ്റല്‍ സീസണിലെ ആദ്യ ജയം സ്വന്തം പേരില്‍ കുറിച്ചത്.

വിവാദക്കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് കംഗാരുപ്പട... മൂന്നാം ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞു, ദയനീയ തോല്‍വി

ഓസ്‌ട്രേലിയയോട് പ്രത്യേക സ്‌നേഹം; ഐസിസിക്കെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിങ്

1

പോള്‍ പൊസിഷനില്‍ മൂന്നാംസ്ഥാനത്തു നിന്നാണ് വെറ്റല്‍ റേസ് ആരംഭിച്ചത്. ഹാമില്‍റ്റണായിരുന്നു പോള്‍ പൊസിഷനെങ്കില്‍ ടീമംഗവും മുന്‍ ലോക ചാംപ്യനുമായ കിമി റൈക്കോണനാണ് വെറ്റലിനു തൊട്ടുമുമ്പിലുണ്ടായിരുന്നത്. സേഫ്റ്റി കാറിന്റെ സാന്നിധ്യമാണ് മല്‍സരത്തില്‍ ഒന്നാമതെത്താന്‍ വെറ്റലിനെ സഹായിച്ചത്. ഹാസ് ടീമിന്റെ റൊമേന്‍ ഗ്രോസ്ജീന്‍ കാറിനു തകരാര്‍ പറ്റിയതിനെ തുടര്‍ന്ന് സേഫ്റ്റി കാര്‍ ട്രാക്കിലെത്തുകയായിരുന്നു. ഇതോടെ മറ്റു കാറുകള്‍ക്കു വേഗം കുറയ്‌ക്കേണ്ടിവന്നു. ഈ അവസരം മുതലെടുത്താണ് അതുവരെ റേസില്‍ ഒന്നാമതായിരുന്ന ഹാമില്‍റ്റണിനെ മറികടന്ന് മുന്നേറാന്‍ വെറ്റലിനെ സഹായിച്ചത്. മല്‍സരത്തില്‍ ഹാമില്‍റ്റണ്‍ രണ്ടാംസ്ഥാനത്തും റൈക്കോണെന്‍ മൂന്നാംസ്ഥാനത്തും ഫിനിഷ് ചെയ്യുകയായിരുന്നു.

2

20 റേസുകളാണ് 2018ലെ എഫ് വണ്‍ സീസണിലുള്ളത്. അടുത്ത റേസ് ഏപ്രില്‍ എട്ടിന് ബഹ്‌റയ്‌നിലെ സാഖിറിലാണ് നടക്കുക. 15ന് ചൈനയില്‍ മൂന്നാം റേസ് അരങ്ങേറും. നവംബര്‍ 25ന് അബൂദാബിയിലെ യാസ് മരീനയില്‍ നടക്കുന്ന റേസോടെയാണ് ഈ സീസണിലെ ഫോര്‍മുല വണ്ണിന് തിരശ്ശീല വീഴുക.

Story first published: Monday, March 26, 2018, 9:02 [IST]
Other articles published on Mar 26, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍