വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അര്‍ജുന അവാര്‍ഡില്‍ കേരളത്തിന് റെക്കോര്‍ഡ് നേട്ടം

By Soorya Chandran

കായിക മേഖലയിലെ മികച്ച പ്രകടനത്തിനുള്ള അര്‍ജുന അവാര്‍ഡിന് ഇത്തവണ കേരളത്തില്‍ നിന്ന് അഞ്ച് പേരാണ് ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതൊരു റെക്കോര്‍ഡ് നേട്ടമാണ്. ഇത്രയധികം കായിക താരങ്ങളെ ഒറ്റ വര്‍ഷം കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കുന്നത് ആദ്യമായിട്ടാണ്.

പല തവണ തഴയപ്പെട്ട മൂന്ന് പേരാണ് ഇത്തവണ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഒന്പത് തവണയാണ് വോളിബോള്‍ താരം ടോം ജോസഫിനെ പുരസ്‌കാര നിര്‍ണയ സമിതി തഴഞ്ഞത്. നാല് തവണയാണ് ഗീതു അന്ന ജോസും സജി തോമസും മുമ്പ് തഴയപ്പെട്ടത്. അര്‍ജുന നേടിയവരുടെ വിശേഷങ്ങള്‍

ടോം ജോസഫ്

ടോം ജോസഫ്

ഒമ്പത് തവണ അര്‍ജുന അവാര്‍ഡ് പരിഗണന പട്ടികയില്‍ ഇടം നേടിയ വോളിബോള്‍ താരമാണ് ടോം ജോസഫ്. എന്നാല്‍ പത്താം തവണയാണ് ുുരസ്‌കാരം ലഭിച്ചത്. വോളിബോളില്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനായിരുന്നു ടോം.

ഗീതു അന്ന ജോസ്

ഗീതു അന്ന ജോസ്

ബാസ്‌കറ്റ് ബോളില്‍ കേരളത്തിന്റെ യശസ്സുയര്‍ത്തിയ താരമാണ് ഗീതു അന്ന ജോസ്. ആറടിയിലധികം ഉയരമുള്ള ഗീതു ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. ജിമ്മി ജോര്‍ജ്ജിന് ശേഷം വിദേശ ക്ലബ്ബില്‍ കളിക്കുന്ന താരമാണ് ഗീതു

സജി തോമസ്

സജി തോമസ്

നാല് തവണ അര്‍ജുന അവാര്‍ഡിന് പരിഗണിക്കപ്പെട്ട തുഴച്ചില്‍ താരമായിരുന്നു സജി തോമസ്. കേരളം അംഗീകരിച്ചില്ലെങ്കിലും സജിയെ തേടി മറ്റ് സംസ്ഥാനങ്ങളുടെ അംഗീകരങ്ങളെത്തിയിട്ടുണ്ട്.

വി ദിജു

വി ദിജു

കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ബാഡ്മിന്റണ്‍ താരം വി ദിജു. ജ്വാല ഗുട്ടയോടൊപ്പം രാജിയത്തിന് വേണ്ടി നിരവധി മെഡലുകള്‍ ദിജു സ്വന്തമാക്കിയിട്ടുണ്ട്.

 ടിന്റു ലൂക്ക

ടിന്റു ലൂക്ക

ഇത്തവണ കേരളത്തില്‍ നിന്നുള്ള പുരസ്‌കാര ജേതാക്കളില്‍ ഏറ്റവും പ്രായം കുറഞ്ഞ താരം ടിന്റു ലൂക്കയാണ്. പിടി ഉഷയുടെ കണ്ടെത്തലാണ് ടിന്റു.

Story first published: Wednesday, August 13, 2014, 10:54 [IST]
Other articles published on Aug 13, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X