സെനഗല്‍ ക്വാര്‍ട്ടറില്‍
ഒയിത(ജപ്പാന്‍): ഹെന്റി കമാറയുടെ ഗോള്‍ഡന്‍ ഗോളിന്റെ ബലത്തില്‍ സെനഗല്‍ ലോകകപ്പ് ഫുട്ബാള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആദ്യ 90 മിനിറ്റില്‍ 1-1 സമനിലയിലായതിനെ തുടര്‍ന്ന് കളി എക്സ്ട്രാടൈമിലേക്ക് നീളുകയായിരുന്നു.
അട്ടിമറിക്കാരെന്ന പേരെടുത്ത സെനഗലും സ്വീഡനും തമ്മിലുള്ള പോരാട്ടം കാണാന്‍ സ്റേഡിയം തിങ്ങിനിറഞ്ഞിരുന്നു. ലോകകപ്പില്‍ ഫ്രാന്‍സിന്റെ കഥകഴിച്ച സെനഗല്‍ തങ്ങളെ എഴുതിത്തള്ളാന്‍ കഴിയില്ലെന്ന് ഈ വിജയത്തോടെ തെളിയിച്ചു.
തുടക്കം മുതലേ ഇരുപക്ഷവും ആക്രമിച്ച് കളിക്കുകയായിരുന്നു. 103ാംമിനിറ്റില്‍ സ്വീഡന്റെ ഗോള്‍മുഖത്ത് കയറിയ പാപെ തിയോ നല്കിയ കൗശലം നിറഞ്ഞ ഒരു പാസ് കമാറ സ്വീഡന്റെ ജോഹന്‍ ജാല്‍ബിയെ വെട്ടിച്ച് നീട്ടിയടിക്കുകയായിരുന്നു. സ്വീഡന്റെ ഗോളി മാഗ്നസ് ഹെഡ്മാനെയും വെട്ടിച്ച് പന്ത് വലചലിപ്പിച്ചു. ഈ ലോകകപ്പില്‍ അര്‍ജന്റീനയെ മടക്കിയയച്ച സ്വീഡന്റെ മരണമണിയായിരുന്നു ആ ഗോള്‍ഡന്‍ ഗോള്‍.
നേരത്തെ 90 മിനിറ്റ ് കളിച്ച ഇരുവരും 1-1 സമനിലയിലായിരുന്നു. കളിയുടെ ആദ്യപകുതിയില്‍ ഹെന്‍റിക് ലാഴ്സനാണ് സ്വീഡന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പക്ഷെ ഇടവേളയ്ക്ക് അല്പം മുമ്പ് കമാറ സമനില ഗോള്‍ നേടി.
കാമറൂണിന് ശേഷം ഒരു ആഫ്രിക്കന്‍ രാജ്യം ഇതാദ്യമായാണ് ലോകകപ്പ് ക്വാര്‍ട്ടറില്‍ കടക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
