For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: വൈഭവാട്ടം!! രാജസ്ഥാന് റോയല്‍ ജയം, പ്ലേഓഫ് തൊട്ടരികെ

ജയ്പൂര്‍: ലോക ക്രിക്കറ്റിലെ വണ്ടര്‍കിഡായ വൈഭവ് സൂര്യവംശി കൊടുങ്കാറ്റായി മാറിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ ജയം അനിവര്യമായിരുന്ന റോയല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഹൈ സ്‌കോറിങ് മാച്ചില്‍ ഏഴു വിക്കറ്റിനാണ് കെട്ടുകെട്ടിച്ചത്. ഹാട്രിക് തോല്‍വികള്‍ക്കു ശേഷം അവരുടെ ആദ്യ ജയമാണിത്.

എല്‍എസ്ജിക്കെതിരേ നേടിയ ജയത്തോടെ 14 പോയിന്റുമായി നാലാംസ്ഥാനത്തേക്കും ഉയര്‍ന്നിരിക്കുകയാണ് അവര്‍. 24നു നടക്കുന്ന അവസാന കളിയില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കാനായാല്‍ 16 പോയിന്റോടെ പ്ലേഓഫിലെത്തുന്ന നാലാമത്തെയും അവസാനത്തെും ടീമായി രാജസ്ഥാന്‍ മാറുകയും ചെയ്യും.

VAIBHAV SOORYAVANSHI

221 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യമാണ് റോയല്‍സിനു എല്‍എസ്ജി നല്‍കിയത്. വൈഭവ് (93) ഇടിവെട്ട് ഇന്നിങ്‌സുമായി പട നയിച്ചപ്പോള്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ അഞ്ചു ബോളുകള്‍ ശേഷിക്കെ റോയല്‍സ് വിജയ റണ്‍സ് കുറിക്കുകയും ചെയ്തു.

7-8 തവണ സഞ്ജു ആ 'കെണിയില്‍' വീണു!! കമ്മിന്‍സ് പരീക്ഷിച്ച തന്ത്രമെന്ത്? ശ്രീകാന്ത് പറയും7-8 തവണ സഞ്ജു ആ 'കെണിയില്‍' വീണു!! കമ്മിന്‍സ് പരീക്ഷിച്ച തന്ത്രമെന്ത്? ശ്രീകാന്ത് പറയും

വെറും 38 ബോളിലാണ് വൈഭവ് മൂന്നാം സെഞ്ച്വറിക്കു തൊട്ടരികെ എത്തിയത്. 10 കൂറ്റന്‍ സിക്‌സറും ഏഴു ഫോറും ഇതിലുള്‍പ്പെടും. ധ്രുവ് ജുറേല്‍ (53*), ക്യാപ്റ്റന്‍ യശസ്വി ജയ്‌സ്വാള്‍ (43) എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി.

ആദ്യ വിക്കറ്റില്‍ ജയ്‌സ്വാള്‍- വൈഭവ് ജോടി 39 ബോളില്‍ 75 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ ആര്‍ആറിന്റെ ജയത്തിനു അടിത്തറയിട്ടത് വൈഭവ്- ജുറേല്‍ സഖ്യമാണ്. വെറും 45 ബോളില്‍ 105 റണ്‍സ് ഇരുവരും വാരിക്കൂട്ടി. 14ാം ഓവറില്‍ ടീം ടോട്ടല്‍ 180ല്‍ വച്ച് കൗമാര താരം മടങ്ങുമ്പോഴേക്കും റോയല്‍സ് വിജയമുറപ്പിച്ചിരുന്നു.

മാര്‍ഷിലേറി എല്‍എസ്ജി

തുടര്‍ച്ചയായി രണ്ടാം തവണയും 90 കളില്‍ പുറത്തായെങ്കിലും ഓപ്പണറും ഓസ്ട്രലിയന്‍ ക്യാപ്റ്റനുമായ മിച്ചെല്‍ മാര്‍ഷാണ് ഒരിക്കല്‍ക്കൂടി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഇന്നിങ്‌സിലെ നെടുംതൂണായത്.

ഇതെന്ത് ബാറ്റിങ്? റുതുരാജ് മറ്റുള്ളവരെ സമ്മര്‍ദ്ദത്തിലാക്കുന്നു!! വളരെ മോശം, തുറന്നടിച്ച് മുന്‍ താരംഇതെന്ത് ബാറ്റിങ്? റുതുരാജ് മറ്റുള്ളവരെ സമ്മര്‍ദ്ദത്തിലാക്കുന്നു!! വളരെ മോശം, തുറന്നടിച്ച് മുന്‍ താരം

96 റണ്‍സെടുത്ത അദ്ദേഹത്തിന്റെ ചിറകിലേറിയാണ് എല്‍എസ്ജി അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. വെറും 57 ബോളുകള്‍ നേരിട്ട മാര്‍ഷിന്റെ ഇന്നിങ്‌സില്‍ 11 ഫോറുകളും അഞ്ചു സിക്‌സറുമുള്‍പ്പെട്ടിരുന്നു. പക്ഷെ അര്‍ഹിച്ച സെഞ്ച്വറി വെറും നാലു റണ്‍സകലെ അദ്ദേഹത്തിനു മിസായി.

മാര്‍ഷിന്റെ ഓപ്പണിങ് പങ്കാളിയായ ജോഷ് ഇംഗ്ലിസ് 60 റണ്‍സോടെ വീണ്ടും സാന്നിധ്യമറിയിച്ചു. 29 ബോളില്‍ ഏഴു ഫോറും മൂന്നു സിക്‌സറുമടക്കമാിത്. ക്യാപ്റ്റന്‍ റിഷഭ് പന്ത് 23 ബോളില്‍ 35 റണ്‍സോടെ (2 ഫോര്‍, 2 സിക്‌സ്) ടീമിന്റെ കുതിപ്പിനു കരുത്തേകി.

MITCHELL MARSH

ആദ്യ വിക്കറ്റില്‍ മാര്‍ഷ്- ഇംഗ്ലിസ് ജോടി വെറും 8.2 ഓവറില്‍ 109 റണ്‍സ് വാരിക്കൂട്ടിയിരുന്നു. പക്ഷെ പിന്നീട് എല്‍എസ്ജിയുടെ സ്‌കോറിങ് വേഗതയില്‍ കുറവ് സംഭവിച്ചു. 10 ഓവറില്‍ ഒരു വിക്കറ്റിന് 127 റണ്‍സ് അവര്‍ നേടി.

പക്ഷെ അടുത്ത 10 ഓവറില്‍ 93 റണ്‍സ് മാത്രമേ ലഖ്‌നൗവിനു കൂട്ടിച്ചേര്‍ക്കാനായുള്ളൂ. അല്ലായിരുന്നെങ്കില്‍ 250 പ്ലസ് ടോട്ടല്‍ ഉറപ്പയും അവര്‍ക്കു നേടാന്‍ സാധിച്ചേനെ.

ടോസിനു ശേഷം റോയല്‍സ് നായകന്‍ യശസ്വി ജയ്‌സ്വാള്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പരിക്കു കാരണം ക്യാപ്റ്റന്‍ റിയാന്‍ പരാഗിനു പിന്‍മാറേണ്ടി വന്നതോടെയാണ് സീസണില്‍ രണ്ടാമതും ടീമിനെ നയിക്കാന്‍ ജയ്‌സ്വാളിനു നറുക്കുവീണത്.

അവസാന മല്‍സരത്തിലെ ടീമില്‍ മൂന്നു മാറ്റങ്ങളോടെയാണ് റോയല്‍സ് ഇറങ്ങിയത്. സന്ദീപ് ശര്‍മ, സുഷാന്ത് മിശ്ര, ലുവാന്‍ ഡ്രെ പ്രെട്ടോറിയസ് എന്നിവരാണ് ടീമിലേക്കു വന്നത്. എന്നാല്‍ എല്‍എസ്ജിയില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. എയ്ഡന്‍ മാര്‍ക്രം, മുഹമ്മദ് ഷമി എന്നിവര്‍ക്കു പകരം ആയുഷ് ബഡോനിയും മൊഹ്‌സിന്‍ ഖാനും കളിക്കുകയായിരുന്നു.

ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് റോയല്‍സും ലഖ്‌നൗവും ഏറ്റുമുട്ടുന്നത്. നേരത്തേ ആദ്യ പാദത്തില്‍ എല്‍എസ്ജിയെ 40 റണ്‍സിനു തകര്‍ത്തു വിടാന്‍ റോയല്‍സിനായിരുന്നു. അതിനു പകരം ചോദിക്കാനുള്ള അവസരമാണ് എല്‍എസ്ജിക്കു ലഭിച്ചത്.

പ്ലെയിങ് ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്സ്വാള്‍ (ക്യാപ്റ്റന്‍), ലുവന്‍ ഡ്രെ പ്രിട്ടോറിയസ്, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഡോണോവന്‍ ഫെരേര, ശുഭം ദുബെ, ദസുന്‍ ഷനക, ജോഫ്ര ആര്‍ച്ചര്‍, സുശാന്ത് മിശ്ര, സന്ദീപ് ശര്‍മ്മ, ബ്രിജേഷ് ശര്‍മ്മ, യാഷ് രാജ് പുഞ്ച.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- മിച്ചെല്‍ മാര്‍ഷ്, ജോഷ് ഇംഗ്ലിസ്, നിക്കോളാസ് പൂരന്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് ബഡോണി, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, മൊഹ്സിന്‍ ഖാന്‍, മായങ്ക് യാദവ്, ആകാശ് സിംഗ്, പ്രിന്‍സ് യാദവ്.

Story first published: Tuesday, May 19, 2026, 17:42 [IST]
Other articles published on May 19, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+