Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

7-8 തവണ സഞ്ജു ആ 'കെണിയില്‍' വീണു!! കമ്മിന്‍സ് പരീക്ഷിച്ച തന്ത്രമെന്ത്? ശ്രീകാന്ത് പറയും

ചെന്നൈ; സണ്‍റൈസഴ്‌സ് ഹൈദരാബാദുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ പുറത്താവലിലേക്കു നയിച്ചത് എന്താണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസം കെ ശ്രീകാന്ത്.

ഈ മല്‍സരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് മലയാളി താരത്തെ കുരുക്കിയ എസ്ആര്‍എച്ച് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ മാസ്റ്റര്‍ സ്‌ട്രോക്കിനെ അദ്ദേഹം പ്രശംസിച്ചത്.

SANJU SAMSON

വളരെ അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ചാണ് സഞ്ജു ഈ കളിയില്‍ പുറത്തായത്. 13 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടക്കം 27 റണ്‍സ് താരം അടിച്ചെടുത്തു. എന്നാല്‍ കമ്മിന്‍സിന്റെ ആദ്യ ഓവറില്‍ തന്നെ സഞ്ജു വീണു. ഇന്‍സൈഡ് എഡ്ജായ അദ്ദേഹത്തെ വിക്കറ്റിനു പിന്നില്‍ ഇഷാന്‍ കിഷനാണ് അനായാസം പിടികൂടിയത്.

കമ്മിന്‍സിന്റെ പ്ലാനെന്ത്?

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ നായകനും കൂടിയായ പാറ്റ് കമ്മിന്‍സ് ഗംഭീര ബൗളിങാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ കാഴ്്ചവച്ചത്. എന്തുകൊണ്ടാണ് താന്‍ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളെന്നു വിളിക്കപ്പെടുന്നതെന്ന് കമ്മിന്‍സ് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്നു കെ ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

'പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയക്കൊപ്പം ലോകകപ്പ് വിന്നിങ് ക്യാപ്റ്റനായത് വെറുതെയല്ല. സഞ്ജു സാംസണിനെ അദ്ദേഹം വീഴ്ത്തിയ തന്ത്രം നോക്കൂ. ഓണ്‍ ആന്റ് ഓഫ്‌സ്റ്റംപ് ഏരിയയില്‍ ഷോട്ടിനു ശ്രമിച്ച് ഈ വര്‍ഷം 7-8 തവണയെങ്കിലും സഞ്ജു ഔട്ടായിട്ടുണ്ടാവും. ഈ മല്‍സരത്തില്‍ അതേ ലൈനില്‍ തന്നെ എറിഞ്ഞാണ് സഞ്ജുവിനെ കമ്മിന്‍സ് മടക്കിയത്.

ഔട്ടാവും മുമ്പ് ഒരു കോട്ട് ബിഹൈന്‍ഡ് വിട്ടതു കാരണം സഞ്ജു രക്ഷപ്പെട്ടിരുന്നു. എന്നാല്‍ വീണ്ടും വീണ്ടും അതേ രീതിയിലുള്ള ബോളില്‍ അടിക്കാന്‍ ശ്രമിച്ച് അവന്‍ ബീറ്റ് ചെയ്യപ്പെട്ടിരുന്നു. ഓണ്‍, ഓഫ് സ്റ്റംപ് ഏരിയയില്‍ ജസ്റ്റ് ഷോര്‍ട്ട് ഓഫ് ലെങ്്ത്ത് ബോളുകള്‍ എറിഞ്ഞു കൊണ്ടേയിരുന്നപ്പോള്‍ സഞ്ജു ആ കെണിയില്‍ വീഴുകയായിരുന്നു.

അവന് ഈ തരത്തിലുള്ള ബോളുകള്‍ക്കെതിരേ ദൗര്‍ബല്യമുണ്ടെന്നു മനസ്സിലാക്കിയാണ് കമ്മിന്‍സ് അവിടെ തന്നെ പന്തെറിഞ്ഞ് വിക്കറ്റും പിഴുതതത്-ശ്രാകാന്ത് വിശദമാക്കി.

റുതുവിന് രൂക്ഷവിമര്‍ശനം

ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി വളരെ സ്ലോ ബാറ്റിങ് കാഴ്ചവച്ച ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനെ അതിരൂക്ഷമായാണ് കെ ശ്രീകാന്ത് വിമര്‍ശിച്ചത്. 21 ബോളില്‍ ഒരു ഫോറോ, സിക്‌സറോ പോലുമില്ലാതെ വെറും 15 റണ്‍സാണ് റുതു നേടിയത്. 71.43 എന്ന ഷോക്കിങ് സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്.

RUTURAJ GAIKWAD

'ഈ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് എല്ലാം നശിപ്പിച്ചത് റുതുരാജ് ഗെയ്ക്വാദാണ്. 21 ബോളില്‍ നേടിയത് വെറും 15 റണ്‍സ്, ഒറ്റ ബൗണ്ടറി പോലും അതില്‍ ഉള്‍പ്പെട്ടതുമില്ല.

ഇതു ഞാന്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. അവന്‍ സിഎസ്‌കെയുടെ ക്യാപ്റ്റന്‍ കൂടിയാണെന്നത് കൂടി ഓര്‍ക്കണം. ഈ ഐപിഎല്‍ സീസണ്‍ മുഴുവന്‍ സമ്പൂര്‍ണ പരാജയമാണ് റുതുരാജ്'- ശ്രീകാന്ത് ആഞ്ഞടിക്കുകയും ചെയ്തു.

ഇത്തവണ ഇതുവരെയുള്ള മല്‍സരങ്ങളെടുത്താല്‍ 6 (11 ബോള്‍), 28 (22), 7 (3), 15 (18), 7 (6), 19 (13), 22 (14), 74* (60), 67* (48), 6 (13), 42 (28), 13 (9), 15 (21) എന്നിങ്ങനെയാണ് റുതുരാജിന്റെ സ്‌കോറുകള്‍.

Story first published: Tuesday, May 19, 2026, 13:20 [IST]
Other articles published on May 19, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+