IPL 2026: നാലാം സ്ഥാനത്തിനായി നാല് ടീമുകളുടെ പിടിവലി! യോഗ്യതാ സമവാക്യങ്ങൾ ഇങ്ങനെ, സഞ്ജുവിന് കഷ്ടകാലം
ഐപിഎൽ 2026-ന്റെ ലീഗ് ഘട്ടം അവസാന വാരത്തിലേക്ക് കടക്കുമ്പോൾ പ്ലേഓഫിലെ നാലാമത്തെ ടീമാകാൻ നാല് വമ്പന്മാർ തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഓരോ മത്സരം കഴിയുമ്പോഴും കണക്കിലെ കളി മാറി മാറി വരികയാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകരും ആകാംഷയിലാണ്. അടുത്തത് എന്ത് സംഭവിക്കും എന്ന കാര്യത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങളൊന്നും സംഭവിക്കാൻ സാധ്യതയില്ലെങ്കിലും ക്രിക്കറ്റ് അതിന്റെ ബ്യൂട്ടി വിട്ടുകൊടുക്കില്ല എന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകൾ ഇതിനകം തന്നെ പ്ലേഓഫ് യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. ഇനി അവശേഷിക്കുന്ന ഒരൊറ്റ സ്ഥാനത്തിനായി പഞ്ചാബ് കിംഗ്‌സ് (PBKS), രാജസ്ഥാൻ റോയൽസ് (RR), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR), ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) എന്നിവർ തമ്മിലുള്ള പ്ലേഓഫ് സാധ്യതകളുടെ കൃത്യമായ കണക്കുകൾ പരിശോധിക്കാം.

രാജസ്ഥാൻ റോയൽസ് (RR)
പ്ലേഓഫ് യോഗ്യത സ്വന്തം കൈകളിൽ തന്നെയുള്ള ടീമാണ് രാജസ്ഥാൻ റോയൽസ്. വരാനിരിക്കുന്ന നിർണ്ണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ (MI) പരാജയപ്പെടുത്തിയാൽ മറ്റ് ടീമുകളുടെ മത്സരഫലങ്ങളെ നോക്കാതെ തന്നെ ക്യാപ്റ്റൻ റിയാൻ പരാഗിനും സംഘത്തിനും നേരിട്ട് പ്ലേഓഫിലേക്ക് മാർച്ച് ചെയ്യാം. നിലവിൽ 13 മത്സരങ്ങളിൽ നിന്നും 14 പോയിന്റുകൾ അവർക്കുണ്ട്.
ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK)
ചെന്നൈ സൂപ്പർ കിംഗ്‌സിന് പ്ലേഓഫ് കയറണമെങ്കിൽ സ്വന്തം മത്സരത്തിലെ വിജയം മാത്രം പോരാ, ഭാഗ്യത്തിന്റെ വലിയൊരു പിന്തുണ കൂടി വേണം. ഒന്നാമതായി, ചെന്നൈ തങ്ങളുടെ അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ (GT) വൻ മാർജിനിൽ പരാജയപ്പെടുത്തണം. അതിനൊപ്പം ലഖ്‌നൗവിനോട് പഞ്ചാബും, മുംബൈയോട് രാജസ്ഥാനും കനത്ത തോൽവി ഏറ്റുവാങ്ങുകയും വേണം. കൂടാതെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ ബാക്കിയുള്ള മത്സരങ്ങളിൽ മുംബൈയോടോ ഡൽഹിയോടോ ഏതെങ്കിലും ഒന്നിൽ പരാജയപ്പെടുകയും ചെയ്താൽ മാത്രമേ ചെന്നൈയുടെ പ്ലേഓഫ് സ്വപ്നങ്ങൾ യാഥാർത്ഥ്യമാകൂ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR)
ശ്രേയസ് അയ്യറുടെ പഞ്ചാബ് കിംഗ്‌സ് ലഖ്‌നൗവിനോടും, രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനോടും പരാജയപ്പെടുകയാണ് കൊൽക്കത്തയ്ക്ക് മുന്നോട്ട് പോകാനുള്ള ആദ്യ വഴി. ഈ രണ്ട് ഫലങ്ങളും അനുകൂലമായാൽ, കൊൽക്കത്തയ്ക്ക് മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ് എന്നിവർക്കെതിരെയുള്ള തങ്ങളുടെ രണ്ട് മത്സരങ്ങളും വൻ മാർജിനിൽ വിജയിച്ച് പ്ലേഓഫിലെ നാലാം സ്ഥാനം സ്വന്തമാക്കാൻ സാധിക്കും.
പഞ്ചാബ് കിംഗ്‌സ് (PBKS)
പഞ്ചാബ് കിംഗ്‌സിന് പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ വരാനിരിക്കുന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജൈന്റ്‌സിനെ (LSG) തീർച്ചയായും പരാജയപ്പെടുത്തേണ്ടതുണ്ട്. ലഖ്‌നൗവിനെതിരെ വിജയം നേടുന്നതിനൊപ്പം തന്നെ, മറ്റൊരു മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തുകയും ചെയ്താൽ മാത്രമേ പഞ്ചാബിന് പ്ലേഓഫ് യോഗ്യത നേടാനാകൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications