Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: വാക്‌പോരിന് തുടക്കമിട്ടത് സഞ്ജു? ക്ലാസെന്‍ അത്രയും കൂള്‍!! ഞെട്ടിച്ച് അശ്വിന്‍

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തിനിടെ സഞ്ജു സാംസണും ഹെന്‍ട്രിച്ച് ക്ലാസെനും തമ്മില്‍ കളിക്കിടെ കൊമ്പുകോര്‍ത്ത സംഭവത്തെ കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസഴ്‌സ് ഹൈദരാബാദും തമ്മില്‍ ചെപ്പോക്കില്‍ നടന്ന കളിക്കിടെയായിരുന്നു നാടകീയ രംഗങ്ങള്‍. ക്ലാസെനെ ഒരു മിന്നല്‍ സ്റ്റംപിങിലൂടെ പുറത്താക്കിയത് സഞ്ജുവായിരുന്നു.

തുടര്‍ന്ന് ക്രീസ് വിടുന്നതിനിടെ മലയാളി താരത്തോടു ക്ലാസെന്‍ എന്തോ പറയുകയായിരുന്നു. സഞ്ജുവും തിരികെ പ്രതികരിച്ചതോടെ കാര്യങ്ങള്‍ വഷളായി. തുടര്‍ന്ന് ക്ലാസെന്‍ വീണ്ടും എന്തോ പറഞ്ഞ ശേഷം ക്രീസ് വിടുകയായിരുന്നു. ഇതേ കുറിച്ച് ഓണ്‍ഫീല്‍ഡ് അംപയറോടു സഞ്ജു പരാതിപ്പെടുന്നതും കാണാമായിരുന്നു.

SANJU KLAASEN

Photocredit/Jiohotstar

തെറ്റ് ആരുടേത്?

സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് സഞ്ജു സാംസണ്‍- ഹെന്‍ട്രിച്ച് ക്ലാസെന്‍ വിവാദത്തില്‍ എന്തായിരിക്കാം യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് ആര്‍ അശ്വിന്‍ വിശകലനം നടത്തിയത്. രണ്ടു പേരും വളരെ കൂളായിട്ടുള്ള താരങ്ങളായതിനാല്‍ തന്നെ തീര്‍ത്തും അപ്രതീക്ഷിതമായ കാര്യങ്ങളാണ് സംഭവിച്ചതെന്നും അതു ഒഴിവാക്കേണ്ടതായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'സഞ്ജുവും ക്ലാസെനും തമ്മിലുണ്ടായ ആ ഏറ്റുമുട്ടല്‍ ഒഴിവാക്കാമായിരുന്നു. സഞ്ജു ഒരിക്കലും ഈ തരത്തില്‍ ആഘോഷിക്കാറില്ല. ക്ലാസെനാവട്ടെ ഒരുപാട് സംസാരിക്കാത്തയാളുമാണ്. ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളതുമാണ്. രണ്ടു പേരുടെയും സ്വഭാവത്തിന് തീര്‍ത്തും വിരുദ്ധമായ കാര്യങ്ങളാണ് നടന്നത്.

ചിലപ്പോള്‍ സഞ്ജു അധികമായി എന്തെങ്കലും ആ സമയത്ത് പറഞ്ഞിരിക്കാം. ക്ലാസെന്‍ വളരെയധികം ശാന്തനായിട്ടുള്ള വ്യക്തിയാണ്. സഞ്ജുവിനേക്കാള്‍ ശാന്തനാണെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ചിലപ്പോള്‍ കളിയുടെ ആ സമയമത്തെ ഒരു മാനസികാവസ്ഥയായിരിക്കാം ഈ സംഭവത്തിലേക്കു നയിച്ചത്. ഇവയെല്ലാം ഫീല്‍ഡില്‍ സംഭവിക്കുന്ന കാര്യങ്ങളാണെന്നാണ് ഞാന്‍ കരുതുന്നത്. നമ്മള്‍ അതേക്കുറിച്ച് മറക്കണം. ഇതു പോലെയുള്ള സംഭവങ്ങളുണ്ടായേക്കാം'- അശ്വിന്‍ വിശദമാക്കി.

ചെപ്പോക്കില്‍ സിഎസ്‌കെയെ എസ്ആര്‍എച്ച് തകര്‍ത്തുവിട്ട കളിയില്‍ വളരെ നിര്‍ണായക ഇന്നിങ്‌സ് കളിച്ചാണ് മല്‍സരഗതിക്കു വിപരീതമായി ക്ലാസെന്‍ പുറത്തായത്.

ആ വിക്കറ്റിന്റെ ക്രെഡിറ്റ് പൂര്‍ണമായും സഞ്ജുവിനു മാത്രം അവകാശപ്പെട്ടതുമാണ്. 26 ബോളില്‍ 47 റണ്‍സടുത്താണ് ക്ലാസെന്‍ ക്രീസ് വിട്ടത്. ഇഷാന്‍ കിഷനോടൊപ്പം അദ്ദേഹം പടുത്തുയര്‍ത്തിയ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് മല്‍സരം സിഎസ്‌കെയില്‍ നിന്നും തട്ടിയെടുത്തത്.

CSK

സിഎസ്‌കെ പ്ലേഓഫ് കാണുമോ?

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള നിര്‍ണാക മാച്ചിലെ പരാജയത്തിനു ശേഷം ചെന്നൈസ സൂപ്പര്‍ കിങ്‌സിന്റെ പ്ലേഓഫ് സാധ്യതകളെ കുറിച്ചും വിലയിരുത്തിയിക്കുകയാണ് ആര്‍ അശ്വിന്‍.

അഹമ്മദാബാദില്‍ ഗുജറാത്ത് ടൈറ്റന്‍സുമായി ഇനി ഒരു മല്‍സരമാണ് ചെന്നൈക്കു ശേഷിക്കുന്നത്. അതില്‍ ജയിച്ചാലും മറ്റു മല്‍സരഫലങ്ങള്‍ കൂടി തുണച്ചാല്‍ മാത്രമേ സിഎസ്‌കെയ്ക്കു പ്രതീക്ഷയ്ക്കു വകയുള്ളൂ.

'സിഎസ്‌കെ ദൂരെയാണ്. ചെന്നൈ വളരെ അകലെ തന്നെയാണ്. അവര്‍ക്കു നേരിയ സാധ്യതയുണ്ടായിരിക്കാം. പക്ഷെ അതു സാധ്യമാവുമെന്നു എനിക്കു തോന്നുന്നില്ല. ഇപ്പോള്‍ ടീമിനു മേലുള്ള സമ്മര്‍ദ്ദം അത്രയും കൂടുതലാണ്- അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, May 19, 2026, 16:02 [IST]
Other articles published on May 19, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+