IPL 2026: ആദ്യമേ പുറത്തായിട്ടും പന്തിന്റെ ആ കോൺഫിഡൻസ്! ലക്നൗ നായകനെ എയറിലാക്കി അമ്പാട്ടി റായുഡു
ഐപിഎൽ 2026-ൽ നിന്ന് ലഖ്‌നൗ സൂപ്പർ ജൈന്റ്‌സ് (LSG) ഇതിനകം തന്നെ ഔദ്യോഗികമായി പുറത്തായിക്കഴിഞ്ഞു. എന്നാൽ ഇതിന് പിന്നാലെ ലഖ്‌നൗ നായകൻ ഋഷഭ് പന്ത് നടത്തിയ പ്രസ്താവനയും അതിന് മുൻ താരം അമ്പാട്ടി റായുഡു നൽകിയ എയർ റോസ്റ്റുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കനത്ത ട്രോളുകൾക്ക് വഴിവെച്ചിരിക്കുന്നത്. ടീം പുറത്തായി നിൽക്കുന്ന സമയത്ത് ആവേശം മൂത്ത് പന്ത് നടത്തിയ ഒരു 'എഫ് ബോംബ്' (F-bomb) പ്രയോഗമാണ് റായുഡു അപ്പാടെ പൊളിച്ചടുക്കിയത്.
ടൂർണമെന്റ് കഴിഞ്ഞിട്ടും പന്തിന്റെ 'എഫ് ബോംബ്' പ്രയോഗം
മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിനിടെ ഇയാൻ ബിഷപ്പിനോട് സംസാരിക്കവെയായിരുന്നു ഋഷഭ് പന്തിന്റെ അപ്രതീക്ഷിത പ്രതികരണം. തങ്ങൾ ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും, ടീമിന്റെ കരുത്തിനെക്കുറിച്ച് സംസാരിക്കവെ നിയന്ത്രണം വിട്ട പന്ത്, "ഞങ്ങൾ ഒരു ഒന്നാന്തരം ടീമാണ്" (We are an effin' good team) എന്ന് ലൈവ് ടിവിയിൽ പരസ്യമായി പറയുകയായിരുന്നു. പന്തിന്റെ ഈ അനാവശ്യ ആവേശം കേട്ട് അവതാരകനായ റൗണക് കപൂർ സ്റ്റുഡിയോയിലിരുന്ന് അമ്പാട്ടി റായുഡുവിനോട് ഇതിനെക്കുറിച്ചുള്ള പ്രതികരണം തേടുകയായിരുന്നു.

ചിരിയോടെ തുടങ്ങി പന്തിനെ എയറിലാക്കി റായുഡു!
പന്തിന്റെ വാക്കുകൾ കേട്ട് ആദ്യം ചിരിച്ച റായുഡു, പിന്നീട് ലഖ്‌നൗ ടീമിനെ പരിഹസിച്ചുകൊണ്ട് കടുത്ത രീതിയിലാണ് ട്രോളിയത്. റായുഡുവിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: "അതെ, അവർ ശരിക്കും ഒരു മികച്ച ടീം തന്നെയാണ് (ചിരിക്കുന്നു). ഈ സീസണിന്റെ തുടക്കം മുതൽ ഞാൻ പറയുന്ന കാര്യമാണിത്. എന്റെ ടോപ്പ് 4 ടീമുകളുടെ പട്ടികയിൽ ആദ്യമേ ലഖ്‌നൗ ഉണ്ടായിരുന്നു. അവർക്ക് അത്ര മികച്ച ബൗളിംഗ് നിരയും ബാറ്റിംഗ് ലൈനപ്പുമുണ്ട്. ഇനിയിപ്പോ മാറ്റ് സൂചിപ്പിച്ചത് പോലെ, ഏതെങ്കിലും രീതിയിൽ ഒരു വൈൽഡ് കാർഡ് എൻട്രി വഴി അവർക്ക് പ്ലേഓഫിൽ കയറാൻ പറ്റുകയാണെങ്കിൽ (ടൂർണമെന്റിൽ നിന്ന് പുറത്തായ സ്ഥിതിക്ക്) അവർ ഈ വർഷത്തെ ഐപിഎൽ കിരീടം തന്നെ നേടുമെന്ന് എനിക്ക് ഉറപ്പാണ്! അവർ അത്രയ്ക്ക് നല്ല ടീമാണ്!"
ടൂർണമെന്റിൽ നിന്ന് പുറത്തായ ഒരു ടീമിന്റെ ക്യാപ്റ്റൻ ലൈവിൽ വന്ന് ഡയലോഗ് അടിച്ചതിനെ റായുഡു പരിഹാസരൂപേണ പൊളിച്ചടുക്കിയ ഈ വീഡിയോ ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ വൻ ഹിറ്റായി മാറിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ട് ലക്നൗ വീണ്ടും നാണം കെട്ടിരുന്നു. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ലക്നൗ ഏഴ് വിക്കറ്റിനാണ് രാജസ്ഥാനെ തകർത്തത്. വെറും 38 പന്തുകളിൽ നിന്നും 93 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്ങിന് മുന്നിൽ ലക്നൗ ബൗളിങ് നിരയ്ക്ക് പിടിച്ച് നിൽക്കാൻ സാധിച്ചില്ല. ലക്നൗ ഉയർത്തിയ 221 എന്ന ടാർഗറ്റ് 19.1 ഓവറിൽ രാജസ്ഥാൻ മറികടന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications