Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: സഞ്ജുവിനു സീറ്റില്ല!! ഇഷാന് കോള്‍, റിഷഭ് ഔട്ട്; ഇന്ത്യന്‍ ഏകദിന, ടെസ്റ്റ് ടീമുകള്‍ റെഡി

മുംബൈ: ഐപിഎല്ലിനു പിന്നാലെ അടുത്ത മാസം അഫ്ഗാനിസ്താനുമായി നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കും ഏക ടെസ്റ്റിനുമുള്ള ഇന്ത്യന്‍ സ്‌ക്വാഡുകളെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറ്റവും ശക്തമായ ടീമുകളെ തന്നെയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമമിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്.

നേരത്തേ വന്ന റിപ്പോട്ടുകള്‍ പോലെ തന്നെ രണ്ടു സ്‌ക്വാഡുകളിലും ചില സര്‍പ്രൈസ് താരങ്ങള്‍ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ ആറു മുതല്‍ ന്യൂ ചണ്ഡീഗഡിലാണ് ഇന്ത്യ-അഫ്ഗാന്‍ ഏക ടെസ്റ്റ് നടക്കാനിരിക്കുന്നത്.

SANJU SAMSON

തുടര്‍ന്നായിരിക്കും പകലും രാത്രിയുമായുള്ള മൂന്നു ഏകദിനങ്ങള്‍. ആദ്യ ഏകദിനം ജൂണ്‍ 14ന് ധരംശാലയിലാണ്. രണ്ടാമങ്കം 17ന് ലഖ്‌നൗവിലും അവസാന മല്‍സലം 20ന് ചെന്നൈയിലും നടക്കും.

സഞ്ജുവിന് കാത്തിരിക്കണം

മൂന്നു വര്‍ഷത്തോളം നീണ്ട ഗ്യാപ്പിനു ശേഷം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഏകദിന ടീമിലേക്കു തിരികെ വിളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതു സംഭവിച്ചില്ല.

അഫ്ഗാനിസ്താനെതിരേ അദ്ദേഹത്തിനു പകരം ഇഷാന്‍ കിഷനാണ് ബാക്കപ്പ് കീപ്പറായി നറുക്കുവീണത്. ഇതോടെ റിഷഭ് പന്തിന്റെ സ്ഥാനം തെറിക്കുകയും ചെയ്തു. ഇതിഹാസ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയവരെല്ലാം ഏകദിന സ്‌ക്വാഡിന്റെ ഭാഗമാണ്.

എന്നാല്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയ്ക്കും അക്ഷര്‍ പട്ടേലിനും ടീമില്‍ സ്ഥാനമില്ല. പകരം വാഷിങ്ടണ്‍ സുന്ദറാണ് ടീമിലുള്ളത്. ബാക്കപ്പ് ഓപ്പണറായി യശസ്വി ജയ്‌സ്വാളിനെ ഇത്തവണ പരിഗണിച്ചില്ല.

സൂപ്പര്‍ പേസറായ ജസ്പ്രീത് ബുംറയ്ക്കു ഏകദിനത്തിലും ടെസ്റ്റിലും വിശ്രമം നല്‍കിയിരിക്കുകയാണ്. പ്രിന്‍സ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ തുടങ്ങിയവരാണ് ഏകദിന ടീമിലെ പുതുമുഖങ്ങള്‍.

ടെസ്റ്റ് ടീമിലേക്കു വന്നാല്‍ റുതുരാജ് ഗെയ്ക്വാദിനു ആദ്യമായി ഇത്തനണ ടീമിലേക്കു വിളിയെത്തുമെന്നു സൂചനകളുണ്ടായിരുന്നെങ്കിലും പരിഗണിച്ചില്ല. പകരം സായ് സുദര്‍ശനെ തന്നെ ടീമില്‍ നിലനിര്‍ത്തിയിരിക്കുകയാണ്. റിഷഭിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നീക്കി പകരം കെഎല്‍ രാഹുലിനെ ചുമതലയേല്‍പ്പിച്ചതാണ് പ്രധാന മാറ്റം.

SHUBMAN GILL

ദേവ്ദത്ത് പടിക്കല്‍ ടീമിലേക്കു മടങ്ങിയെത്തിയപ്പോള്‍ ആദ്യമായി മാനവ് സുതാര്‍, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ തുടങ്ങിയവര്‍ക്കും റെഡ് ബോള്‍ ടീമിലേക്കു വിളിയെത്തി. ഏകദിനത്തില്‍ മാത്രമല്ല ടെസ്റ്റിലും ബുംറയെ ഉള്‍പ്പെടുത്തിയില്ല. കൂടാതെ ജഡേജയും അക്ഷറും ഈ ടീമിലും തഴയപ്പെട്ടു. വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമിയെയും പരിഗണിച്ചില്ല.

ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, അയ്യര്‍, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, പ്രിന്‍സ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ.

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, റിഷഭ് പന്ത്, ദേവ്ദത്ത് പടിക്കല്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സുത്താര്‍, ഗുര്‍ണൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍)

Story first published: Tuesday, May 19, 2026, 17:10 [IST]
Other articles published on May 19, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+