Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിഎസ്‌കെയുടെ അടുത്ത ക്യാപ്റ്റനെ പ്രവചിച്ച് വോന്‍!! റുതുവിനും അതാണ് നല്ലത്, കാരണമിങ്ങനെ

ഐപിഎല്ലില്‍ വീണ്ടുമൊരു സീസണില്‍ കൂടി ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫിലെത്താതെ പുറത്താവുമെന്നു ഉറപ്പായിരിക്കെ വമ്പന്‍ പ്രവചനലുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. അടുത്ത സീസണില്‍ റുതുരാജ് ഗെയ്ക്വാദിനു സിഎസ്‌കെയ്ക്കു പുതിയൊരു നായകന്‍ വരുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം,

കഴിഞ്ഞ ദിവസം ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ നടന്ന അവസാനത്തെ മാച്ചില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു അഞ്ചു വിക്കറ്റിനു തോറ്റതോടെയാണ് ചെന്നൈ ഈ സീസണില്‍ പ്ലേഓഫിലുണ്ടാവില്ലെന്നു ഉറപ്പായത്.

ഇനി അവസാനത്തെ മാച്ചില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചാലും മറ്റു മല്‍സരഫലങ്ങള്‍ കൂടി അനുകൂലമായി വന്നാല്‍ മാത്രമേ സിഎസ്‌കെയ്ക്കു നേരിയ പ്ലേഓഫ് സാധ്യത നിലനില്‍ക്കുന്നുള്ളൂ.

SANJU RUTURAJ

സിഎസ്‌കെ ക്യാപ്റ്റന്‍?

അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ റുതുരാജ് ഗെയ്ക്വാദിനു പകരം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ പുതിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായി വരുമെന്നാണ് മൈക്കല്‍ വോന്‍ പ്രവചിച്ചിരിക്കുന്നത്. ഇതിന്റെ കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കണിച്ചിരിക്കുകയാണ്.

'2027ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സഞ്ജു സാംസണ്‍ നയിക്കുമെന്നാണ് എനിക്കു കാണാന്‍ സാധിക്കുന്നത്. അതു റുതുരാജ് ഗെയ്ക്വാദിന്റെ ബാറ്റിങിനെ കൂടി സഹായിക്കുകയും ചെയ്യും. വീണ്ടും ബാറ്ററുടെ റോളിലേക്കു തന്നെ മാറിയാല്‍ അതാരിയിക്കും അദ്ദേഹത്തിനും നല്ലത്.

സഞ്ജു ലോകോത്തര, അതോടൊപ്പം വളരയധികം ബുദ്ധിമാനുമായ ക്യാപ്റ്റനാണ്. അതുകൊണ്ടു തന്നെ സിഎസ്‌കെയെ സംബന്ധിച്ച് ക്യാപ്റ്റന്‍സി കൂടുല്‍ യോജിക്കുന്നതും അദ്ദേഹത്തിനായിരിക്കും'- ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെ വോന്‍ വ്യക്തമാക്കി.

രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്ലില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം നയിച്ചിട്ടുള്ള താരമാണ് സഞ്ജു. 2021 മുതല്‍ 25 വരെയാായിരുന്നു ഇത്. ഈ കാലയളവില്‍ 67 മല്‍സങ്ങളില്‍ 33ല്‍ അദ്ദേഹം ടീമിനെ ജയിപ്പിക്കുകയും ചെയ്തു. 2022ല്‍ റോയല്‍സിനെ റണ്ണറപ്പാക്കിയതാണ് സഞ്ജുവിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം.

റുതുരാജിനു കീഴില്‍ സിഎസ്‌കെയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ഐപിഎല്‍ സീസണ്‍ കൂടിയാണിത്. ഇതുവരെ 32 മല്‍സരങ്ങളില്‍ ടീമിനെ നയിച്ച അദ്ദേഹത്തിനു ജയിക്കാനായത് വെറും 14 മാച്ചുകള്‍ മാത്രമാണ്.

കഴിഞ്ഞ തവണ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു വീണ ചെന്നൈ നാണംകെട്ടിരുന്നു. ഇത്തവണ അത്തരമൊരു ദുരന്തമുണ്ടാവില്ലെങ്കിലും ഒരിക്കല്‍ക്കൂടി പ്ലേഓഫ് ടിക്കറ്റുണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

്ക്യാപ്റ്റന്‍സിയില്‍ റുതുരാജ് ഇത്തവണ മോശമല്ലാത്ത പ്രകടനം നടത്തിയെങ്കിലും ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ്. 12 ഇന്നിങ്‌സുകളില്‍ നിന്നും 29.18 എന്ന മോശം ശരാശരിയില്‍ രണ്ടു ഫിഫ്റ്റികളടക്കം 321 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 120.67 എന്ന മോശം സ്‌ട്രൈക്ക് റേറ്റോടെയാണിത്.

പരിക്കുകള്‍ തളര്‍ത്തി

ഈ ഐപിഎല്‍ സീസണില്‍ പല താരങ്ങളുടെയു പരിക്കകള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു തിരിച്ചടിയായിട്ടുണ്ടെന്നു മൈക്കല്‍ വോന്‍ ചൂണ്ടിക്കാട്ടി. നതാന്‍ എല്ലിസ്, ആയുഷ് മാത്രെ, ഖലീല്‍ അഹമ്മദ്, എംഎസ് ധോണി, ജാമി ഒവേര്‍ട്ടന്‍ എന്നിവരടക്കമുള്ളവരെ ഇത്തവണ പരിക്കിനെ തുടര്‍ന്ന് സിഎസ്‌കെയ്ക്കു നഷ്ടമായിരുന്നു.

CSK TEAM

'കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് സിഎസ്‌കെ കാഴ്ചവച്ചത്. ജാമി ഒവേര്‍ട്ടന്റെ പരിക്ക് അവര്‍ക്കു വലിയ ആഘാതമായി തീര്‍ന്നു. പരിക്കുകളുടെ കാര്യത്തില്‍് സിഎസ്‌കെ ഒട്ടും ലക്കിയല്ല. സഞ്ജു സാംസണിന് അവര്‍ക്കൊപ്പം ഇതു ആദ്യത്തെ സീസണാണ്. അടുത്ത വര്‍ഷം അദ്ദേഹം ഇനിയും മെച്ചപ്പെടും.

എംഎസ് ധോണി അടുത്ത വര്‍ഷവും സിഎസ്‌കെയ്‌ക്കൊപ്പമുണ്ടാവുമോയെന്നതും ഈ ഗ്രൂപ്പിലുണ്ടാക്കുന്ന ഇംപാക്ട് എങ്ങനെ ആയിരിക്കുമെന്നതും കാത്തിരുന്ന് കാണേണ്ടതാണ്. പക്ഷെ അദ്ദേഹം കളിച്ചില്ലെങ്കിലും ടീമിനൊപ്പമുണ്ടാവുമെന്ന് എനിക്കുറപ്പുണ്ട്'- വോന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, May 19, 2026, 14:39 [IST]
Other articles published on May 19, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+