വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബൈ ബൈ ബ്രയാന്റ്... അവിസ്മരണീയം ഈ നേട്ടങ്ങള്‍, കരിയര്‍ കാണാം

വിമാനാപകടത്തിലാണ് ഇതിഹാസ താരത്തിന്റെ അപ്രതീക്ഷിത വിയോഗം

ന്യൂയോര്‍ക്ക്: ബാസ്‌കറ്റ് ബോളിലെ സമാനതകളിലാത്ത ഇതിഹാസത്തെയാണ് ഹെലികോപ്റ്റര്‍ അപകടത്തിലൂടെ കായിക ലോകത്തിനു നഷ്ടമായത്. കോബ് ബ്രയാന്റിന്റെ കരിയറിനെ സ്വപ്‌നതുല്യമെന്നു മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ലോസ് ആഞ്ചല്‍സ് ലേക്കേഴ്‌സിന്റെ ചക്രവര്‍ത്തി തന്നെയായിരുന്നു 41കാരനായ ബ്രയാന്റ്.

എഫ് എ കപ്പില്‍ വമ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റിയും യുണൈറ്റഡും; ലിവര്‍പൂള്‍ കുരുങ്ങിഎഫ് എ കപ്പില്‍ വമ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റിയും യുണൈറ്റഡും; ലിവര്‍പൂള്‍ കുരുങ്ങി

ഞായറാഴ്ചയാണ് മകളെ പരിശീലനത്തിനു വേണ്ടി കൊണ്ടു പോകവെ ബ്രയാന്റിനെ മരണം കവര്‍ന്നത്. 20 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ അദ്ദേഹത്തെ തേടിയെത്താത്ത നേട്ടങ്ങള്‍ അപൂര്‍വ്വമാണെന്നു തന്നെ പറയാം. ബ്രയാന്റിന്റെ കരിയറിലെ പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളിലൂടെ ഒന്നു കണ്ണോടിക്കാം.

അഞ്ച് കിരീടവിജയങ്ങള്‍

അഞ്ച് കിരീടവിജയങ്ങള്‍

ലേക്കേഴ്‌സിനൊപ്പം അഞ്ച് എന്‍ബിഎ ചാംപ്യന്‍ഷിപ്പ് വിജയങ്ങളില്‍ പങ്കാളിയാവാന്‍ ബ്രയാന്റിനു സാധിച്ചു. 2000, 01, 02, 09, 2010 വര്‍ഷങ്ങളിലായിരുന്നു കിരീടവിജയങ്ങള്‍.
രണ്ടു എന്‍ബിഎ ഫൈനലുകളില്‍ (2009, 10) മികച്ച കളിക്കാരനായും ബ്രയാന്റ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഓള്‍സ്റ്റാര്‍ ടീം

ഓള്‍സ്റ്റാര്‍ ടീം

എന്‍ബിഎ ഓള്‍സ്റ്റാര്‍സ് ടീമിലെ സ്ഥിരം സാന്നിധ്യം കൂടിയായിരുന്നു ബ്രയാന്റ്. 1998ലാണ് അദ്ദേഹം ആദ്യമായി ഓള്‍സ്റ്റാര്‍സ് ടീമിന്റെ ഭാഗമായത്. പിന്നീട് 2000 മുതല്‍ 16ല്‍ വിരമിക്കുന്നതു വരെ ബ്രയാന്റ്ില്ലാത്തൊരു ഓള്‍ സ്റ്റാര്‍സ് ടീം ഇല്ലായിരുന്നു. 18 തവണയാണ് ബ്രയാന്റ് ഓള്‍സ്റ്റാര്‍സ് ടീമിനു വേണ്ടി കളിച്ചത്. മുന്‍ ഇതിഹാസം കരീം അബ്ദുള്‍ ജബ്ബാര്‍ (19 തവണ) കഴിഞ്ഞാല്‍ ഏറ്റവുമധികം തവണ ഓള്‍സ്റ്റാര്‍സ് ടീമില്‍ അംഗമായതും ബ്രയാന്റാണ്.

മികച്ച താരം

മികച്ച താരം

2007-08 സീസണില്‍ എന്‍ബിഎയിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം ബ്രയാന്റിനായിരുന്നു. അന്നു കരിയറില്‍ 20,000 പോയിന്റ് തികച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും അദ്ദേഹം തന്റെ പേരില്‍ കുറിച്ചിരുന്നു. 29 വയസ്സും 122 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ബ്രയാന്റിന്റെ നേട്ടം

33,643 പോയിന്റ്

33,643 പോയിന്റ്

എന്‍ബിഎയിലെ ഓള്‍ടൈം പോയിന്റ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ബ്രയാന്റ് നാലാമതുണ്ട്. 33,643 പോയിന്റാണ് അദ്ദേഹം നേടിയത്. 1346 മല്‍സരങ്ങളില്‍ നിന്നായിരുന്നു നേട്ടം.
അബ്ദുള്‍ ജബ്ബാര്‍, കാള്‍ മലോന്‍, ലെബ്രോണ്‍ ജെയിംസ് എന്നിവര്‍ മാത്രമേ എലൈറ്റ് ലിസ്റ്റില്‍ ബ്രയാന്റിനു മുന്നിലുള്ളൂ.

അവസാന മല്‍സരം

അവസാന മല്‍സരം

2016ലായിരുന്നു ബ്രയാന്റ് കരിയറിലെ അവസാനത്തെ എന്‍ബിഎ മല്‍സരത്തില്‍ ഇറങ്ങിയത്. ഉറ്റേ ജാസിനെ ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ ലേക്കേഴ്‌സ് 101-96ന് മറികടന്നപ്പോള്‍ 60 പോയിന്റോടെ ബ്രയാന്റ് തിളങ്ങിയിരുന്നു.
കരിയറില്‍ 17 തവണ ബ്രയാന്റ് എന്‍ബിഎയിലെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം നേടിയിട്ടുണ്ട്. 32 തവണ പ്ലെയര്‍ ഓഫ് ദി വീക്ക് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

ഒളിംപിക് മെഡല്‍, ഓസ്‌കര്‍

ഒളിംപിക് മെഡല്‍, ഓസ്‌കര്‍

എന്‍ബിഎയില്‍ മാത്രം ഒതുങ്ങുന്നതല്ല ബ്രയാന്റിന്റെ കരിയറിലെ നേട്ടങ്ങള്‍. രണ്ടു തവണ ഒളിംപിക്‌സില്‍ സ്വര്‍ണം നേടാനും അദ്ദേഹത്തിനു കഴിഞ്ഞു. 2008, 12 വര്‍ഷങ്ങളിലെ ഒളിംപിക്‌സിലാണ് ബ്രയാന്റ് അമേരിക്കയ്‌ക്കൊപ്പം സ്വര്‍ണം കരസ്ഥമാക്കിയത്.
കായിക ലോകത്തു മാത്രമല്ല ചലച്ചിത്ര ലോകത്തും ബ്രയാന്റ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ബാസ്‌കറ്റ് ബോള്‍ കരിയര്‍ അവസാനിപ്പിച്ചതിനു ശേഷമായിരുന്നു ഇത്. 2018ലെ ഓസ്‌കറിലാണ് മികച്ച ആനിമേഷന്‍ ഷോര്‍ട്ട് ഫിലിമിനുള്ള ഓസ്‌കര്‍ ബ്രയാന്റ് ഏറ്റുവാങ്ങിയത്. ഡിയര്‍ ബാസ്‌കറ്റ് ബോളെന്ന ആനിമേഷന്‍ സിനിമ നിര്‍മിച്ചത് ബ്രയാന്റ പ്രൊഡക്ഷന്‍ കമ്പനിയായ കോബ് സ്റ്റുഡിയോസായിരുന്നു.

Story first published: Monday, January 27, 2020, 10:26 [IST]
Other articles published on Jan 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X