Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിനേക്കാള്‍ സൂപ്പര്‍ വൈഭവ്!! പക്ഷെ ഏറ്റവും ബെസ്റ്റ് ഓപ്പണര്‍ അവന്‍; റായുഡു പറയുന്നു

ഐപിഎല്ലിന്റെ ഈ സീസണിലെ ടീമുകളെയെടുത്താല്‍ മാച്ച് വിന്നര്‍മാരായ പല ഓപ്പണര്‍മാരെയും നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. പവര്‍പ്ലേ മുഴുവന്‍ ക്രീസില്‍ നിന്നാല്‍ മല്‍സരവിധി പോലും മാറ്റിമറിക്കാന്‍ മിടുക്കുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ നിന്നും ഏറ്റവും ബെസ്റ്റ് ആരെന്നു തിരഞ്ഞെടുക്കുക എളുപ്പമല്ല.

എന്നാല്‍ ഈ സീസണിലെ ഏറ്റവും മികച്ച ഓപ്പണര്‍ ആരാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഐപിഎല്‍ വിന്നര്‍ അമ്പാട്ടി റായുഡു. റാപ്പിഡ് ഫയര്‍ സെഷനിലായിരുന്നു നമ്പര്‍ വണ്‍ ആരാണെന്നു മുന്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം തിരഞ്ഞെടുത്തത്.

VAIBHAV SOORYAVANSHI

തലപ്പത്താര്?

ഈ സീസണിലെ ഐപിഎല്ലില്‍ വിവിധ ടീമുകളുടെ ഓപ്പണര്‍മാരെ ഓപ്ഷനുകളായി നല്‍കിയപ്പോഴായിരുന്നു തലപ്പത്ത് ആരാണെന്നു അമ്പാട്ടി റായുഡു ചൂണ്ടിക്കാട്ടിയത്. രണ്ടു ഓപ്ഷനുകളില്‍ നിന്നും ഒരാളെ വീതം തിരഞ്ഞെടുത്തായിരുന്നു അദ്ദേഹം നമ്പര്‍ വണ്ണിലേക്കു എത്തിയത്.

ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കെഎല്‍ രാഹുലുമായിരുന്നു റായുഡുവിനു റാപ്പിഡ് ഫയര്‍ സെഷനില്‍ ആദ്യം നല്‍കിയ ഓപ്ഷനുകള്‍. ഇതില്‍ ഗില്ലാണ് മികച്ച ഓപ്പണറെന്നായിരുന്നു റായുഡുവിന്റെ അഭിപ്രായം.

അടുത്തത് ഗില്ലും പഞ്ചാബ് കിങ്‌സിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ പ്രഭ്‌സിമ്രന്‍ സിങുമായിരുന്നു. ഇതില്‍ കേമന്‍ ആരാണെന്നു റായുഡുവിന് സംശയമില്ലായിരുന്നു. പ്രഭ്‌സിമ്രനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.

തുടര്‍ന്ന് പ്രഭ്‌സിമ്രന്‍, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റനും ഇന്ത്യന്‍ വെറ്ററനുമായ അജിങ്ക്യ രഹാനെ എന്നിവരായിരുന്നു ഓപ്ഷനുകള്‍. ഇതില്‍ പ്രഭ്‌സിമ്രനെ തന്നെയാണ് റായുഡു ചൂണ്ടിക്കാട്ടിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ അടുത്ത ഓപ്ഷനായി വന്നെങ്കിലും നറുക്കുവീണത് പ്രഭ്‌സിമ്രന് തന്നെ.

രാജസ്ഥാന്‍ റോയല്‍സിന്റെ ഇടംകൈയന്‍ അഗ്രസീവ് ബാറ്റര്‍ യശസ്വി ജയ്‌സ്വാളിനെ അടുത്തതായി കൊണ്ടു വന്നെങ്കിലും റായുഡുവിന്റെ ഉത്തരം പ്രഭ്‌സിമ്രന്‍ എന്നു തന്നെയായിരുന്നു. അതിനു ശേഷം ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശനെ കൊണ്ടുവന്നപ്പോഴും ഉത്തരത്തില്‍ മാറ്റമില്ല.

പഞ്ചാബ് കിങ്‌സിന്റെ വെടിക്കെട്ട് യുവ ബാറ്ററും ഓപ്പണിങ് പങ്കാളിയുമായ പ്രിയാന്‍ഷ് ആര്യയാണ് തുടര്‍ന്ന് പ്രഭ്‌സിങിന്റെ എതിരാളിയായി എത്തിയത്. അവിടെ റായുഡുവിന്റെ സെലക്ഷന്‍ മാറി. പ്രിയാന്‍ഷിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. തുടര്‍ന്ന് പ്രിയാഷും രാജസ്ഥാന്‍ റോയല്‍സ് വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയും തമ്മിലായിരുന്നു അങ്കം.

ABHISHEK SHARMA

ഇവിടെ വൈഭവിനെയാണ് റായുഡു ബെസ്റ്റായി തിരഞ്ഞെടുത്തത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുൂരു റണ്‍മെഷീനും ഇന്ത്യന്‍ റണ്‍മെഷീനുമായ വിരാട് കോലിയായിരുന്നു അടുത്ത ഓപ്ഷന്‍. ഇവിടെയും റായുഡുവിന്റെ വോട്ട് 15കാരനായ വൈഭവിന് തന്നെ.

മലയാളി സൂപ്പര്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സ് ടോപ്‌സകോററുമായ സഞ്ജു സാംസണും വൈഭവും തമ്മിലായിരുന്നു അടുത്ത മാറ്റുരയ്ക്കല്‍. സഞ്ജുവിനേക്കാള്‍ കേമന്‍ വൈഭവ് ആണെന്നായിരുന്നു റായുഡുവിന്റെ നിരീക്ഷണം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തീപ്പൊരി ബാറ്ററും ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററുമായ അഭിഷേക് ശര്‍മയായിരുന്നു അവസാനത്തെ ഓപ്ഷന്‍. ഇവിടെ വൈഭവിനേക്കാള്‍ കിടു ഓപ്പണറായി റായുഡു തിരഞ്ഞെടുത്തത് അഭിഷേകിനെയാണ്.

Story first published: Sunday, May 3, 2026, 18:28 [IST]
Other articles published on May 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+