Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: മുംബൈയ്ക്ക് ഇനി എല്‍എസ്ജി, ഇതെങ്കിലും ജയിക്കുമോ? ആരടിക്കും റണ്‍സ്, എഐ പറയും!!

മുംബൈ: ഹാട്രിക്ക് തോല്‍വിക്കു ബ്രേക്കിട്ട് വിജയവഴിയില്‍ തിരിച്ചെത്താനുറച്ച് മുംബൈ ഇന്ത്യന്‍സ് അടുത്ത അങ്കത്തിനൊരുങ്ങുന്നു. നാളെ (തിങ്കള്‍) രാത്രി ഹോംഗ്രൗണ്ടായ വാംഖഡെയില്‍ റിഷഭ് പന്തിന്റെ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സാണ് മുംബൈയുടെ എതിരാളികള്‍.

നേരിയ പ്ലേഓഫ് സാധ്യതയെങ്കിലും നിലിര്‍ത്താന്‍ വലിയൊരു മാര്‍ജിനില്‍ ഇനിയുള്ള അഞ്ചു കളികളും എംഐയ്ക്കു ജയിച്ചേ തീരൂ. എല്‍എസ്ജിയോടു കൂടി തോല്‍ക്കുകയാണെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും സംഘത്തിന്റെയും പ്ലേഓഫ് സാധ്യതകള്‍ പൂര്‍ണമായി അസ്തമിക്കും.

ROHIT RISHABH

അവസാന സ്ഥാനക്കാരായ എല്‍എസ്ജിയുടെയും സ്ഥിതിയും സമാനമാണ്. ജയത്തില്‍ കുറഞ്ഞതൊന്നും അവരെയും രക്ഷിക്കില്ല. നാലു പോയിന്റ് വീതം നേടിയാണ് എംഐയും എല്‍എസ്ജിയും അവസാനത്തെ രണ്ടു സ്ഥാനങ്ങളിലുള്ളത്. ഭേദപ്പെട്ട നെറ്റ് റണ്‍റേറ്റ് എംഐയെ അവസാന സ്ഥാനത്തു നിന്നും രക്ഷിക്കുകയും ചെയ്തു.

തുടര്‍ തോല്‍വികള്‍ അവസാനിപ്പിച്ച് എല്‍എസ്ജിക്കെതിരേ മുംബൈ ജയിച്ചുകയറുമോ? ആരായിരിക്കും അവരുടെ ടോപ്‌സ്‌കോറര്‍? ഇവയെക്കുറിച്ചെല്ലാം പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. ഇതേക്കുറിച്ചു നോക്കാം.

ജയമാര്‍ക്ക്, കാരണമെന്ത്?

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് വിജയം കൊയ്യുമെന്നാണ് എഐയുടെ വമ്പന്‍ പ്രവചനം. പക്ഷെ വളരെ ത്രില്ലിങായ മല്‍സരം തന്നെയായിരിക്കും ഇത്. 200 പ്ലസ് ടോട്ടല്‍ തന്നെ ഈ കളിയില്‍ പ്രതീക്ഷിക്കാം. മുംബൈയുടെ വിജയസാധ്യത 55-60 ശതമാനമായിരിക്കും. .

കളിയില്‍ മുംബൈയെ ഫേവറിറ്റാക്കുന്ന ആദ്യത്തെ കാര്യം ഹോംഗ്രൗണ്ട് ആനുകൂല്യമാണ്. നല്ല ബൗണ്‍സുള്ള വാംഖഡെയിലെ പിച്ച് ബാറ്റിങ് പറുദീസ തന്നെയായിരിക്കും. ദൈര്‍ഘ്യം കുറഞ്ഞ ബൗണ്ടറി ഇതിനെയൊരു ഹൈ സ്‌കോറിങ് ഗ്രൗണ്ടാക്കി മാറ്റുകയും ചെയ്യുന്നു.

പ്രതീക്ഷിച്ചതു പോലെ ക്ലിക്കായില്ലെങ്കിലും സ്‌ഫോടനാത്മക ബാറ്റിങ് നിരയാണ് മുംബൈക്കുള്ളത്. ഇതില്‍ റയാന്‍ റിക്കെല്‍റ്റണാണ് ഇപ്പോള്‍ മികച്ച ഫോമിലുള്ളത്. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവര്‍ കൂടി താളം വീണ്ടെടുത്താല്‍ മുംബൈയെ തടയുക കടുപ്പമായിരിക്കും.

ഇതുവരെയുള്ള കണക്കുകളെടുത്താല്‍ മുംബൈക്കെതിരേ (6-2) എല്‍എസ്ജിക്കാണ് മുന്‍തൂക്കം. എങ്കിലും ഹോംഗ്രൗണ്ടില്‍ കളിക്കുന്നതും കൂടുതല്‍ മികച്ച കളിക്കാരുടെ സാന്നിധ്യവുമെല്ലാം മുംബൈയെ അടുത്ത മാച്ചില്‍ ഫേവറിറ്റാക്കുന്നുണ്ട്.

RICKELTON

ആരാവും ടോപ്‌സ്‌കോറര്‍?

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിന്റെ ടോപ്‌സ്‌കോറര്‍ ഓപ്പണറും സൗത്താഫ്രിക്കന്‍ വിക്കറ്റ്കീപ്പറുമായ റയാന്‍ റിക്കെല്‍റ്റണുമായിരിക്കുമെന്നും എഐ പ്രവചിച്ചിരിക്കുകയാണ്.

അടുത്തിടെ മുംബൈയ്ക്കായി ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന വമ്പന്‍ റെക്കോര്‍ഡിന് അദ്ദേഹം അവകാശിയായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മാച്ചില്‍ 55 ബോളില്‍ പുറത്താവാതെ 123 റണ്‍സാണ് റിക്കെല്‍റ്റണ്‍ അടിച്ചെടുത്തത്.

നിര്‍ഭാഗ്യവശാല്‍ ഈ മല്‍സരം ജയിക്കാന്‍ മുംബൈക്കായില്ല.ഓപ്പണറായതിനാല്‍ തന്നെ കൂടുതല്‍ ബോളുകള്‍ നേരിടാന്‍ കഴിയുമെന്നത് റിക്കെല്‍റ്റണ്‍ ടോപ്‌സ്‌കോററാവാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ട്.

സാധ്യതാ പ്ലെയിങ് 11

മുംബൈ ഇന്ത്യന്‍സ്- റയാന്‍ റിക്കെല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്ക്സ്, നമന്‍ ധിര്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ക്രിഷ് ഭരത്, ജസ്പ്രീത് ബുംറ, അശ്വനി കുമാര്‍, അല്ലാ ഗസന്‍ഫര്‍, രഘു ശര്‍മ്മ, കോര്‍ബിന്‍ ബോഷ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- മിച്ചെല്‍ മാര്‍ഷ്, ഐഡന്‍ മര്‍ക്രം, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജോഷ് ഇംഗ്ലിസ്, ആയുഷ് ബഡോണി, ഹിമ്മത് സിംഗ്, മുകുള്‍ ചൗധരി, മണിമാരന്‍ സിദ്ധാര്‍ത്ഥ്, മൊഹ്സിന്‍ ഖാന്‍, മുഹമ്മദ് ഷമി, ദിഗ്വേഷ് റാട്ടി, പ്രിന്‍സ് യാദവ്.

Story first published: Sunday, May 3, 2026, 23:50 [IST]
Other articles published on May 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+