വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരായിരുന്നു വിപി സത്യന്‍? 10കോടിയുടെ ഈ ബിഗ് ബജറ്റ് ചിത്രം ജയസൂര്യയുടെ കരിയറിലെ വഴിത്തിരിവാകും?

കേരളം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായിരുന്നു വി പി സത്യന്‍. സന്തോഷ് ട്രോഫി കേരളത്തിന് നേടിക്കൊടുത്ത ക്യാപ്റ്റന്‍.

By Kishor

മലയാളികളുടെ പ്രിയതാരം ജയസൂര്യയുടെ കരിയറിലെ ആദ്യത്തെ ബിഗ് ബജറ്റ് ചിത്രമാണ് ക്യാപ്റ്റന്‍. ഫുട്‌ബോള്‍ ഇതിഹാസമായ വി പി സത്യന്റെ കഥ പറയുന്ന ചിത്രമാണിത്. ജയസൂര്യ വി പി സത്യനായി എത്തുന്നു എന്നറിയുമ്പോള്‍, അതും 10 കോടിയുടെ പടത്തില്‍, ആരും ചോദിച്ചുപോകും, ആരാണീ വി പി സത്യന്‍.

Read Also: ഒപ്പവും പുലിമുരുകനും ഹിറ്റായതോടെ മോഹന്‍ലാല്‍ പ്രതിഫലം 4 കോടിയാക്കി! അടുത്ത ഊഴം ജയസൂര്യയുടേതോ?

കേരളം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായിരുന്നു വി പി സത്യന്‍. സന്തോഷ് ട്രോഫി കേരളത്തിന് നേടിക്കൊടുത്ത ക്യാപ്റ്റന്‍. ഐ എം വിജയനടക്കമുള്ള കളിക്കാരെ കൈപിടിച്ചു കൊണ്ടുവന്ന ക്യാപ്റ്റന്‍. 10 കോടിയുടെ ക്യാപ്റ്റനിലൂടെ ജയസൂര്യ വി പി സത്യനായി എത്തുമ്പോള്‍ ഇത് താരത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവ് കൂടിയാകും. ഉറപ്പ്.

വിപി സത്യന്‍ എന്ന ഇതിഹാസം

വിപി സത്യന്‍ എന്ന ഇതിഹാസം

കേരളം കണ്ട ഏറ്റവും പ്രതിഭാശാലിയായ ഫുട്‌ബോളര്‍ കറുത്ത മുത്ത് ഐ എം വിജയനാണ് എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ അവരും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. കേരളത്തില്‍ ഒരു ഇതിഹാസ ഫുട്‌ബോളറുണ്ടെങ്കില്‍ അത് വി പി സത്യനാണ്. തൃശ്ശൂര്‍ക്കാരനായ വി പി സത്യന്‍.

കേരളത്തില്‍ ഒതുങ്ങില്ല സത്യന്‍

കേരളത്തില്‍ ഒതുങ്ങില്ല സത്യന്‍

കേരളത്തില്‍ ജനിച്ച് രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായ താരമാണ് സത്യന്‍. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. രാജ്യം കണ്ട ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരുടെ കൂട്ടത്തിലാണ് വി പി സത്യന് സ്ഥാനം. 1986ല്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറി. എണ്‍പത് മത്സരങ്ങളില്‍ രാജ്യത്തിന് വേണ്ടി ബൂട്ടണിഞ്ഞു.

വിപി സത്യന്‍ എന്ന ക്യാപ്റ്റന്‍

വിപി സത്യന്‍ എന്ന ക്യാപ്റ്റന്‍

ക്യാപ്റ്റന്‍ എന്ന പേര് വി പി സത്യന്റെ കഥ പറയുന്ന ചിത്രത്തിന് നന്നായി ചേരും. ഇന്ത്യയെ 10 തവണ നയിച്ചിട്ടുണ്ട് സത്യന്‍. രസകരമായ കാര്യം അതല്ല. സത്യന്‍ ക്യാപ്റ്റനായിരിക്കേയാണ് ഇന്ത്യയുടെ ഫുട്‌ബോള്‍ റാങ്ക് അടുത്ത കാലത്ത് ആദ്യമായി രണ്ടക്കത്തിലെത്തിയത്. 99 ല്‍.

 ഡിഫന്‍ഡറുടെ വക ഒരു സ്വപ്‌നഗോള്‍

ഡിഫന്‍ഡറുടെ വക ഒരു സ്വപ്‌നഗോള്‍

ഡിഫന്‍ഡറായിരുന്നു സത്യന്‍. മിഡ്ഫീല്‍ഡറായും ഇറങ്ങിയിട്ടുണ്ട്. 1986ലെ മെര്‍ദേക്കാ കപ്പിന്റെ സെമിഫൈനലിലാണ് വി പി സത്യന്‍ മറക്കാനാവാത്ത ഒരു ഗോളടിച്ചത്. 3 - 3 എന്ന സ്‌കോറില്‍ സമനിലയിലേക്ക് പോകുകയായിരുന്ന കളി അവസാന മിനുട്ടില്‍ ഗോളടിച്ച് ഇന്ത്യയ്ക്ക് അനുകൂലമാക്കി.

കേരളത്തിന്റെ സ്വന്തം സത്യന്‍

കേരളത്തിന്റെ സ്വന്തം സത്യന്‍

1992ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീമിനെ നയിച്ചത് വി പി സത്യനായിരുന്നു. അടുത്ത വര്‍ഷം കേരളം വീണ്ടും സന്തോഷ് ട്രോഫി നേടിയപ്പോഴും സത്യന്‍ ടീമിലുണ്ടായിരുന്നു. 1990ലും 91ലും ഫെഡറേഷന്‍ കപ്പ് നേടിയ കേരള പോലീസ് ടീമിനെ സത്യനാണ് നയിച്ചത്. കേരള ഫുട്‌ബോളിന്റെ ഗോള്‍ഡന്‍ ഇയേഴ്‌സ്.

ഞെട്ടിപ്പിക്കുന്ന വിടപറച്ചില്‍

ഞെട്ടിപ്പിക്കുന്ന വിടപറച്ചില്‍

ഫിറ്റ്‌നസ് പ്രശ്‌നങ്ങളെത്തുടര്‍ന്ന് കളിക്കളം വിട്ട സത്യന്‍ 2006 ജൂലൈയില്‍ ട്രെയിന്‍ തട്ടി മരിക്കുകയായിരുന്നു. ചെന്നൈയിലെ ഇന്ത്യന്‍ ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായിരുന്നു. സത്യന്റെ മരണം ആത്മഹത്യയാണെന്നും അപകടമരണമാണെന്നും പറയപ്പെടുന്നു. സത്യന്റെ ഭാര്യ അനിത സ്‌കൂള്‍ അധ്യാപികയാണ്. ഏകമകള്‍ ആതിര.

സത്യനായി ജയസൂര്യ

സത്യനായി ജയസൂര്യ

കഥാപാത്രത്തിന് വേണ്ടി എന്ത് മേക്കോവര്‍ ചെയ്യാനും തയ്യാറുള്ള അപൂര്‍വ്വം മലയാള നടന്മാരില്‍ ഒരാളാണ് ജയസൂര്യ. ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ് അപ്പോത്തിക്കിരി. വി പി സത്യന്റെ കഥപറയുന്ന ക്യാപ്റ്റനില്‍ ജയസൂര്യ നായകനാകുമ്പോള്‍ ചിത്രം മോശമാകില്ല എന്ന മിനിമം ഗാരണ്ടി ഉറപ്പാകുന്നതും ജയസൂര്യയുടെ ഈ സാന്നിധ്യം കൊണ്ട് തന്നെ.

ബിഗ് ബഡ്ജറ്റ് ചിത്രം

ബിഗ് ബഡ്ജറ്റ് ചിത്രം

ഒരുപാട് വിജയചിത്രങ്ങള്‍ ചെയ്യാന്‍ ഇക്കാലം കൊണ്ട് ജയസൂര്യയ്ക്ക് സാധിച്ചു. മിനിമം ഗാരണ്ടിയുള്ള ചിത്രങ്ങളാണ് കൂടുതല്‍. എന്നാല്‍ ഒരു മാസ് ഹീറോ എന്ന തലത്തിലേക്ക് ജയസൂര്യയെ ഉയര്‍ത്താന്‍ പറ്റുന്ന ഒരു ചിത്രമാകും ക്യാപ്റ്റന്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 10 കോടിയാണ് ചിത്രത്തിന്റെ മുടക്ക് മുതല്‍.

 പ്രതിഫലവും കൂടും

പ്രതിഫലവും കൂടും

അമ്പത് ലക്ഷം മുതലാണ് ജയസൂര്യ പ്രധാന റോളിലെത്തുന്ന ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ വാങ്ങുന്നത് എന്നാണ് സിനിമാ രംഗത്ത് നിന്നുള്ള സൂചനകള്‍. 10 കോടിയുടെ ക്യാപ്റ്റന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തോടെ ജയസൂര്യയുടെ പ്രതിഫലം കൂടും എന്നാണ് സോഷ്യല്‍ മീഡിയയില്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍. ഇത് ഇരട്ടിക്കും മേലെയാകുമെന്നും കേള്‍ക്കുന്നു.

 ജയസൂര്യ പറയുന്നു

ജയസൂര്യ പറയുന്നു

മലയാളികളുടെ അഭിമാനമായിരുന്ന, ഫുട്‌ബോള്‍ കളിയിലെ ലെജന്‍ഡ് ആയിരുന്ന 'വി.പി സത്യന്റെ' ജീവിതം സിനിമയാകുന്നു... 'ക്യാപ്റ്റന്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഞാനാണ് വി.പി സത്യനായി എത്തുന്നത്... നിങ്ങളുടെ സ്‌നേഹവും, പ്രാര്‍ത്ഥനയും, കൂടെയുണ്ടാവണം... - ജയസൂര്യ ചിത്രത്തെ പരിചയപ്പെടുത്തി ഫേസ്ബുക്കില്‍ എഴുതി.

Story first published: Saturday, October 29, 2016, 13:33 [IST]
Other articles published on Oct 29, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X