കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മരുന്നടി വിവാദം; ഇന്ത്യന്‍ കായിക താരങ്ങള്‍ സംശയ നിഴലില്‍

Posted By: rajesh mc

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഗെയിംസില്‍ പങ്കെടുക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യ വലിയൊരു കായിക സംഘത്തെ തന്നെ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ കാലേക്കൂട്ടി എത്തിച്ചിട്ടുണ്ട്. എന്നാല്‍, മത്സരങ്ങള്‍ തുടങ്ങും മുന്‍പുതന്നെ ഇന്ത്യ വിവാദത്തിലും ഉള്‍പ്പെട്ടു.

സൂപ്പര്‍ കപ്പ്: ഐ ലീഗ് ചാംപ്യന്മാരെ വീഴ്ത്തി കോപ്പലാശാന്റെ ടീം.. മിനെര്‍വയെ മറികടന്നത് ഷൂട്ടൗട്ടില്‍

ഇന്ത്യന്‍ കായിക താരങ്ങളുടെ മുറിയില്‍ നിന്നും സിറഞ്ചുകള്‍ കണ്ടെടുത്തതാണ് രാജ്യത്തെ നാണക്കേടിലാക്കിയത്. കായിക താരങ്ങള്‍ കായികശേഷി വര്‍ദ്ധിപ്പിക്കാനായി നിരോധിത ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചതായാണ് സംശയം. സംഭവം ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ഗെയിംസ് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണ്.

commonwealthgoldcoast2018

ഇന്ത്യക്കാര്‍ ആരും ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും മറ്റാരോ ഇന്ത്യന്‍ വില്ലേജില്‍ സിറിഞ്ചുകള്‍ ഉപേക്ഷിതാകാമെന്നുമാണ് ഇന്ത്യയുടെ വാദം. എന്നാല്‍, വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാതെ വ്യക്തമായ വിവരം പുറത്തുവിടാന്‍ ഗെയിംസ് അധികൃതര്‍ തയ്യാറല്ല.

ഇത്തരം വഞ്ചനകളും മരുന്നടികളും ആരു നടത്തിയാലും കോമണ്‍വെല്‍ത്തില്‍ അനുവദനീയമല്ലെന്ന് ഗെയിംസ് സംഘാടക ചെയര്‍മാന്‍ പീറ്റര്‍ ബെറ്റി പറഞ്ഞു. ഇന്ത്യയുടെ വില്ലേജില്‍ സിറിഞ്ചുകള്‍ പ്രത്യക്ഷപ്പെട്ടത് ഇന്ത്യയുടെ കായികതാരങ്ങളെ ആകെ നാണക്കേടിലാക്കിയിട്ടുണ്ട്. ആരെങ്കിലും പിടിക്കപ്പെടുകയും ചെയ്താല്‍ അത് എല്ലാ താരങ്ങള്‍ക്കും മാനഹാനിയുണ്ടാക്കുകയും ചെയ്യും.

Story first published: Tuesday, April 3, 2018, 8:17 [IST]
Other articles published on Apr 3, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍