കബഡി...കബഡി, വരുന്നു പ്രോ കബഡി ലീഗ്, ലേലത്തിന് 422 താരങ്ങള്‍

Written By:

മുംബൈ: ആറാമത് പ്രൊ കബഡി ലീഗിലേക്കുള്ള താരങ്ങളുടെ ലേലം മെയ് 30, 31 തിയ്യതികളില്‍ മുംബൈയില്‍ നടക്കും. ഇത്തവണ 422 താരങ്ങളാണ് ലേലത്തിനുള്ളത്. വിജയകരമായ കഴിഞ്ഞ അഞ്ചു സീസണുകള്‍ക്കു ശേഷം ഇത്തവണ കൂടുതല്‍ ശക്തമായ പോരാട്ടങ്ങള്‍ക്കു കച്ചമുറുക്കുകയാണ് ടീമുകള്‍. ലേലത്തിനുള്ള 422 പേരില്‍ 87 താരങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ശേഷിച്ച 58 പേരും വിദേശ താരങ്ങളുമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ ട്രയല്‍സില്‍ നിന്നാണ് ലേലത്തിനുള്ള കളിക്കാരെ കണ്ടെത്തിയത്.

1

ഇറാന്‍, ജപ്പാന്‍, ബംഗ്ലാദേശ്, കെനിയ, ദക്ഷിണ കൊറിയ, മലേഷ്യ, ശ്രീലങ്ക എന്നിവടയക്കം 14 രാജ്യങ്ങളിലുള്ള താരങ്ങള്‍ ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലീഗില്‍ പങ്കെടുന്ന 12 ഫ്രാഞ്ചൈസികളില്‍ ഒമ്പത് പേര്‍ തങ്ങളുടെ പ്രധാനപ്പെട്ട താരങ്ങളെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ മറ്റു ഫ്രാഞ്ചൈസികള്‍ക്കു ടീമിനെ അടിമുടി ഉടച്ചു വാര്‍ക്കേണ്ടിവരും.

ഐപിഎല്‍: വാട്‌സണ്‍, 'വാട്ട്' എ പ്ലെയര്‍... രണ്ടു തവണ പരമ്പരയുടെ താരം, ഇന്ത്യക്കാര്‍ 2 പേര്‍ മാത്രം

സച്ചിന്റെ പിന്‍ഗാമി, ഇന്ത്യയുടെ പുതിയ പോസ്റ്റര്‍ ബോയ്... പൃഥ്വി ഷാ- ഇന്ത്യന്‍ സെന്‍സേഷനെ അടുത്തറിയാം

സുര്‍ജീത് സിങ്, മനീന്ദര്‍ സിങ് (ബംഗാള്‍ വാരിയേഴ്‌സ്), രോഹിത് കുമാര്‍ (ബെംഗളൂരു ബുള്‍സ്), കെസി മെറാജ് ഷെയ്ഖ് (ദെംബാംഗ് ഡല്‍ഹി), സച്ചിന്‍, സുനില്‍ കുമാര്‍, മഹേന്ദ്ര രാജ്പുത്ത് (ഗുജറാത്ത് ഫോര്‍ച്ച്യൂണ്‍ ജയന്റ്‌സ്), കുല്‍ദീപ് സിങ് (ഹരിയാന സ്റ്റീലേഴ്‌സ്), പര്‍ദീവ് നര്‍വാള്‍, ജയ്ദീപ്, ജവഹര്‍ ദഗര്‍, മനീഷ് കുമാര്‍ (പാട്‌ന പിറേറ്റ്‌സ്), സന്ദീപ് നര്‍വാള്‍, രാജേഷ് മൊണ്ടെല്‍, ജിബി മോറെ, ഗിരീഷ് എന്‍നെക്ക് (പുനേരി പള്‍ത്താന്‍), അജയ് താക്കൂര്‍, അമിത് ഹൂഡ, സി അരുണ്‍ (തമിഴ് തലൈവാസ്), നിലേഷ് സലുങ്കെ, മൊഹ്‌സെന്‍ (തെലുഗു ടൈറ്റന്‍സ്) എന്നിവരെയാണ് ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയത്.

Story first published: Wednesday, May 16, 2018, 13:46 [IST]
Other articles published on May 16, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍