വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി ഒപ്പമുണ്ടെങ്കില്‍ പിന്നൊന്നിനേയും പേടിയില്ല; കൂട്ടുകെട്ടിന്റെ വിജയത്തെക്കുറിച്ച് കേദാര്‍

ഹൈദരാബാദ്: ഒരിക്കല്‍ക്കൂടി കേദാര്‍ ജാദവ് എംഎസ് ധോണി സഖ്യം ഇന്ത്യയെ തോല്‍വിയില്‍നിന്നും ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതോടെ ഇരുവരും തമ്മിലുള്ള കെമിസ്ട്രിയെക്കുറിച്ചാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. തുടര്‍ച്ചയായി രണ്ടാം തവണയാണ് കേദാറും എംഎസ് ധോണിയും ചേര്‍ന്ന് 100 റണ്‍സിന് മുകളിലുള്ള കൂട്ടുകെട്ട് ഉയര്‍ത്തി ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുന്നത്.

കഴിഞ്ഞദിവസം ഹൈദരാബാദില്‍ നടന്ന ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ഏകദിനത്തില്‍ ഇരുവരും ചേര്‍ന്ന സഖ്യം അഞ്ചാം വിക്കറ്റില്‍ പുറത്താകാതെ 141 റണ്‍സാണ് അടിച്ചെടുത്തത്. ഓസ്‌ട്രേലിയയുടെ 236 റണ്‍സ് ഇന്ത്യ അനായാസം മറികടക്കുകയും ചെയ്തു. പരസ്പര ധാരണയും സിംഗിളുകളെടുത്ത് സ്‌ട്രൈക്ക് കൈമാറുന്നതിലും രണ്ട് കളിക്കാരും അസാധാരണ മികവാണ് പ്രകടിപ്പിച്ചത്.

ധോണി സ്‌പെഷല്‍ ആണെന്ന് ജാദവ്

ധോണി സ്‌പെഷല്‍ ആണെന്ന് ജാദവ്

ധോണിക്കൊപ്പം ബാറ്റ് ചെയ്യുന്നത് തന്നെ സംബന്ധിച്ചിടത്തോളം സ്‌പെഷല്‍ ആണെന്നാണ് ജാദവ് പറയുന്നത്. ധോണിയെ താന്‍ കാണുന്നത് ടെലിവിഷനിലാണ്. അന്ന് താന്‍ കളിച്ചുതുടങ്ങിയിട്ടേയുള്ളൂ. ഇപ്പോഴിതാ അദ്ദേഹത്തോടൊപ്പം കളിക്കാനും ഒരുമിച്ച് മത്സരം ഫിനിഷ് ചെയ്യാനുമുള്ള അവസരമാണ് തനിക്ക് ലഭിച്ചത്. സ്വപ്‌നം സഫലമാകുന്നതിലും വലുത് മറ്റെന്താണുള്ളത്. താന്‍ അനുഗ്രഹീതനായി തോന്നുന്നതായും മത്സരശേഷം ജാദവ് പറഞ്ഞു.

ധോണി വലിയ പ്രചോദനം

ധോണി വലിയ പ്രചോദനം

ധോണിക്കൊപ്പമുള്ള കൂട്ടുകെട്ടിനെക്കുറിച്ച് ഞാന്‍ നേരത്തെയും പറഞ്ഞിട്ടുണ്ട്. ധോണി എന്താണോ പറയുന്നത് എന്നത് ശ്രദ്ധിച്ച് കേള്‍ക്കുകയും അത് അനുസരിക്കുകയും ചെയ്യും. ധോണി മറ്റ് കളിക്കാരെ എത്രമാത്രം പ്രചോദിപ്പിക്കുന്നുണ്ടെന്ന് വാക്കുകളില്‍ വിവരിക്കുക പ്രയാസമാണ്. താങ്കള്‍ ഒപ്പമുണ്ടെങ്കില്‍ എനിക്ക് ഒന്നിനെയും പേടിയില്ലെന്നാണ് ഇപ്പോഴത്തെ ഇന്നിങ്‌സിനിടയിലും താന്‍ പറഞ്ഞതെന്ന് ജാദവ് വ്യക്തമാക്കി.

ജാദവ് ബൗളിങ്ങിലും കേമന്‍

ജാദവ് ബൗളിങ്ങിലും കേമന്‍

ബാറ്റുകൊണ്ടുമാത്രമല്ല പന്തുകൊണ്ടും ജാദവ് മികച്ച പ്രകടനമാണ് നടത്താറുള്ളത്. 55 മത്സരങ്ങളില്‍നിന്നും 26 വിക്കറ്റുകള്‍ ഈ 33കാരന്‍ നേടിയിട്ടുണ്ട്. പലപ്പോഴും മധ്യഓവറുകളില്‍ റണ്‍നിയന്ത്രിക്കാന്‍ ക്യാപ്റ്റന് തുണയാകാറുള്ളത് ജാദവാണ്. സ്റ്റമ്പിലേക്ക് മാത്രം എറിയുന്നതും ബൗണ്‍സ് കുറഞ്ഞതുമാണ് തന്റെ ബൗളിങ്ങിന്റെ പ്രത്യേകതയെന്നാണ് ജാദവിന്റെ വിലയിരുത്തല്‍.

ഓസീസിനെതിരെ ഇന്ത്യയുടെ ജയം

ഓസീസിനെതിരെ ഇന്ത്യയുടെ ജയം

ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ കളിയില്‍ ആറു വിക്കറ്റിന്റെ ജയമാണ് കോലിപ്പട ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ ഏഴു വിക്കറ്റിന് 236 റണ്‍സില്‍ ഇന്ത്യ ഒതുക്കുകയായിരുന്നു. മറുപടിയില്‍ 48.2 ഓവറില്‍ നാലു വിക്കറ്റിന് ഇന്ത്യ ലക്ഷ്യം മറികടന്നു. കേദാര്‍ ജാദവ്(81), എംഎസ് ധോണി(59), രോഹിത് ശര്‍മ (37), ക്യാപ്റ്റന്‍ വിരാട് കോലി (44), എന്നിവരാണ് ഇന്ത്യയുടെ പ്രധാന സ്‌കോറര്‍മാര്‍.

Story first published: Sunday, March 3, 2019, 14:43 [IST]
Other articles published on Mar 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X