വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഹോക്കിക്ക് ശുഭകരമല്ല കാര്യങ്ങള്‍... ഗെയിംസിലേത് സൂചന മാത്രം, പിഴച്ചതെവിടെ?

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ടീമിന് വെറും കൈയോടെ മടങ്ങേണ്ടിവന്നിരുന്നു

ദില്ലി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ വര്‍ഷമാണിത്. മൂന്ന് അന്താരാഷ്ട്ര ടൂര്‍ണമെന്റുകളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഈ വര്‍ഷം ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനം അത്ര പ്രതീക്ഷ നല്‍കുന്നതല്ല. ഇതില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഫ്‌ളോപ്പായി മടങ്ങിക്കഴിഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ ഗെയിംസില്‍ പങ്കെടുത്തത്. പക്ഷെ മെഡലൊന്നും നേടാനാവാതെ ടീമിനു വെറുംകൈയോടെ മടങ്ങേണ്ടിവന്നിരുന്നു.

ഭുവനേശ്വറില്‍ നടന്ന ലോക ഹോക്കി ലീഗില്‍ വെങ്കല മെഡല്‍ നേടാനായതും സീനിയര്‍ താരങ്ങളായ പിആര്‍ ശ്രീജേഷ്, രൂപീന്ദര്‍പാല്‍ സിങ് എന്നിവരുടെ തിരിച്ചുവരവും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരുന്നു. ടീം സ്വര്‍ണമെഡലുമായി തന്നെ തിരിച്ചെത്തുമെന്നും ആരാധകര്‍ സ്വപ്‌നം കണ്ടിരുന്നു. പക്ഷെ ഏവരെയും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. ഇന്ത്യയുടെ പതനത്തിനു കാരണമായ മൂന്നു പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

 പ്രതിരോധത്തിലെ വിള്ളല്‍

പ്രതിരോധത്തിലെ വിള്ളല്‍

ഇന്ത്യന്‍ ടീമിന്റെ പ്രതിരോഘം എത്ര മാത്രം
ദുര്‍ബലമാണെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് കാണിച്ചു തന്നു. മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിന്റെ മാസ്മരിക പ്രകടനമാണ് വലിയ നാണക്കേടില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത്. ഇല്ലെങ്കില്‍ ഒരുപക്ഷെ സെമി ഫൈനല്‍ പോലും കാണാതെ ഇന്ത്യ പുറത്താവുമായിരുന്നു. മിക്ക കളികളിലും വളരെ നിസാരമായാണ് ഇന്ത്യ ഗോളുകള്‍ വഴങ്ങിയത്. അനായാസം ക്ലിയര്‍ ചെയ്യാമായിരുന്ന പന്തുകള്‍ പോലും ക്ലിയര്‍ ചെയ്യുന്നതില്‍ പ്രതിരോധനിര പരാജയപ്പെട്ടു.
ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലില്‍ ഇന്ത്യ വഴങ്ങിയ മൂന്നു ഗോളും പ്രതിരോധനിരയുടെ പിഴവില്‍ നിന്നായിരുന്നു. പ്രതിരോധത്തില്‍ മികച്ച അനുഭവസമ്പത്തുള്ള ദിപ്‌സന്‍ ടിര്‍ക്കി, ബീരേന്ദ്ര ലാക്ര എന്നിവരെ തഴഞ്ഞതാണ് ഇന്ത്യക്കു വിനയായത്.
കഴിഞ്ഞ വര്‍ഷം അരങ്ങേറിയതു മുതല്‍ പ്രായത്തില്‍ കവിഞ്ഞ പക്വത കളിക്കളത്തില്‍ പുറത്തെടുത്ത താരമാണ് ഒഡീഷയില്‍ നിന്നുള്ള ടിര്‍ക്കി.
മികച്ചൊരു നായകന്റെ അഭാവവും ഗെയിംസില്‍ ഇന്ത്യന്‍ നിരയില്‍ പ്രകടമായിരുന്നു. മധ്യനിരയില്‍ നിന്നും അടുത്തിടെ പ്രതിരോധത്തിലേക്കു മാറിയ വെറ്ററന്‍ താരം സര്‍ദാര്‍ സിങിനെ പോലൊരു താരത്തിന്റെ സാന്നിധ്യമായിരുന്നു ഇന്ത്യക്കു വേണ്ടിയിരുന്നത്. എന്നാല്‍ സര്‍ദാറിനെും തഴഞ്ഞത് ഇന്ത്യയുടെ വീഴ്ച വേഗത്തിലാക്കി.

പെനല്‍റ്റി കോര്‍ണര്‍ ആശങ്കകള്‍

പെനല്‍റ്റി കോര്‍ണര്‍ ആശങ്കകള്‍

മല്‍സരത്തില്‍ ഗോളുകള്‍ നേടാന്‍ ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണ് പെനല്‍റ്റി കോര്‍ണറുകള്‍. എന്നാല്‍ ഇതു വേണ്ട രീതിയില്‍ വിനിയോഗിക്കാന്‍ കഴിയാതിരുന്നതും ഇന്ത്യക്കു വിനയായി. ടൂര്‍ണമെന്റിലാകെ 39 പെനല്‍റ്റി കോര്‍ണറുകളാണ് ഇന്ത്യക്ക് അനുകൂലമായി ലഭിച്ചത്. പക്ഷെ ഇതില്‍ വെറും 10 എണ്ണം മാത്രമേ ഇന്ത്യക്കു ഗോളാക്കി മാറ്റാന്‍ കഴിഞ്ഞുള്ളൂ.
വെയ്ല്‍സിനെതിരായ കളിയില്‍ 13 ഷോര്‍ട്ട് കോര്‍ണറുകളാണ് ഇന്ത്യക്കു ലഭിച്ചത്. ഇതില്‍ മൂന്നെണ്ണം മാത്രമേ ഇന്ത്യക്കു ഗോളാക്കാനായുള്ളൂ. മറുഭാഗത്ത് വെയ്ല്‍സാവട്ടെ ലഭിച്ച നാലു ഷോര്‍ട്ട് കോര്‍ണറുകളില്‍ മൂന്നെണ്ണം ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.
പെനല്‍റ്റി കോര്‍ണര്‍ പോലുള്ള അവസരങ്ങള്‍ പരമാവധി മുതലെടുത്തെങ്കില്‍ മാത്രമേ വരാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുകയുള്ളൂ.

മൂര്‍ച്ചയില്ലാത്ത മുന്നേറ്റനിര

മൂര്‍ച്ചയില്ലാത്ത മുന്നേറ്റനിര

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ മുന്നേറ്റനിര എതിര്‍ ടീമിനു ഭീഷണിയുയര്‍ത്താന്‍ മാത്രം മൂര്‍ച്ചയുള്ളതായിരുന്നില്ല. വെറ്ററന് താരം എസ്‌വി സുനില്‍, ദില്‍പ്രീത് സിങ് എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ഗെയിംസില്‍ ഇന്ത്യയുടെ മറ്റു ഫോര്‍വേഡുകളെല്ലാം നനഞ്ഞ പടക്കമായി മാറുകയായിരുന്നു.
മന്‍ദീപ് സിങ്, അക്ഷ്ദീപ് സിങ് എന്നിവരുടെ നിറംമങ്ങിയ ഫോമും ഇന്ത്യക്കു കനത്ത തിരിച്ചടിയായി മാറി. 2015ലെ ഹോക്കി ഇന്ത്യ ലീഗില്‍ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറിയ അക്ഷ്ദീപിന്റെ ദേശീയ ടീമിലെ സ്ഥാനം പോലും ഈ ഗെയിംസോടെ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗോള്‍ നേടാനുള്ള നിരവധി സുവര്‍ണാവസരങ്ങളാണ് താരം കളഞ്ഞുകുളിച്ചത്.
ഇന്ത്യന്‍ ഹോക്കിയിലെ ഭാവി സൂപ്പര്‍ താരമെന്ന് വിശേഷിപ്പിക്കപ്പെട്ട അക്ഷ്ദീപ് കഴിഞ്ഞ വര്‍ഷത്തെ ലോക ഹോക്കി ലീഗില്‍ അഞ്ചു ഗോളുകളുമായി മിന്നിയിരുന്നു. അതിനു ശേഷം പഞ്ചാബ് താരത്തിന്റെ പ്രകടനത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

ഐപിഎല്‍: 20ല്‍ 14ലും സ്പിന്നര്‍മാര്‍... രാജസ്ഥാന്‍ കറങ്ങിവീണു, തോല്‍വിക്കു കാരണങ്ങള്‍ ഇനിയുമുണ്ട്ഐപിഎല്‍: 20ല്‍ 14ലും സ്പിന്നര്‍മാര്‍... രാജസ്ഥാന്‍ കറങ്ങിവീണു, തോല്‍വിക്കു കാരണങ്ങള്‍ ഇനിയുമുണ്ട്

ഐപിഎല്‍: രാജസ്ഥാനെ റോയലാക്കാന്‍ ഇവര്‍ക്കാവും... പക്ഷെ, ഇപ്പോഴും പടിക്കു പുറത്ത് ഐപിഎല്‍: രാജസ്ഥാനെ റോയലാക്കാന്‍ ഇവര്‍ക്കാവും... പക്ഷെ, ഇപ്പോഴും പടിക്കു പുറത്ത്

Story first published: Thursday, April 19, 2018, 13:12 [IST]
Other articles published on Apr 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X