വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: കമോണ്‍ ഇന്ത്യാ... ഫൈനല്‍ സ്വപ്‌നവുമായി മന്‍പ്രീതും സംഘവും, കളി കടുപ്പമാവും

ചൊവ്വാഴ്ച രാവിലെ ഏഴു മണിക്കാണ് മല്‍സരം

1

ടോക്കിയോ ഒളിംപിക്‌സ് ഹോക്കിയില്‍ വലിയൊരു ഇടവേളയ്ക്കു ശേഷം സ്വര്‍ണ മെഡലെന്ന സ്വപ്‌നത്തിന് വെറും രണ്ടു വിജയം മാത്രം അകലെയാണ് ഇന്ത്യന്‍ പുരുഷ ടീം. ഇവരില്‍ ആദ്യത്തെ കടമ്പ കടക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ സെമി ഫൈനല്‍ പോരാട്ടത്തിനിറങ്ങുകയാണ്. ലോക രണ്ടാം നമ്പര്‍ ടീമാണ് ബെല്‍ജിയവും ഇന്ത്യയും തമ്മിലുള്ള സെമി ചൊവ്വാഴ്ച നടക്കും. ഇന്ത്യന്‍ സമയം രാവിലെ ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്.

41 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യന്‍ ടീം ഒളിംപിക്‌സ് ഹോക്കിയുടെ സെമിയില്‍ കളിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗ്രേറ്റ് ബ്രിട്ടനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തകര്‍ത്തായിരുന്നു മന്‍പ്രീത് സിങ് നയിച്ച ഇന്ത്യ അവസാന നാലിലേക്കു കുതിച്ചത്. ബ്രിട്ടനെതിരായ മാജിക്കല്‍ പ്രകടനം ആവര്‍ത്തിക്കാനായാല്‍ ബെല്‍ജിയത്തെയും വീഴ്ത്താന്‍ ഇന്ത്യക്കാവുമെന്നുറപ്പാണ്. പഴുതടച്ച പ്രതിരോധവും ഒപ്പം മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിന്റെ മിന്നുന്ന സേവുകളുമായിരുന്നു ബ്രിട്ടനെതിരേ ഇന്ത്യക്കു അവിസ്മരണീയ വിജയം സമ്മാനിച്ചത്.

T20 World Cup: ആരാധകരെ ഞെട്ടിക്കാന്‍ വിരാട് കോലി, ഈ അഞ്ച് തീരുമാനങ്ങള്‍ നിര്‍ണ്ണായകമാവും

IND vs ENG: പ്രതിസന്ധിയില്‍ ആരോടൊക്കെ ഉപദേശം തേടും? നാല് പേരെ തിരഞ്ഞെടുത്ത് റിഷഭ് പന്ത്

ടോക്കിയോയില്‍ ഇത്തവണ വെറും ആറു മല്‍സരങ്ങളില്‍ നിന്നും 29 ഗോളുകള്‍ അടിച്ചുകൂട്ടിയ ടീമാണ് ബെല്‍ജിയം. ഇതു തീര്‍ച്ചയായും ഇന്ത്യന്‍ പ്രതിരോധത്തിനും ശ്രീജേഷിനുള്ള മുന്നറിയിപ്പ് കൂടിയാണ്. ബ്രിട്ടനെതിരേ വിജയകരമായി പരീക്ഷിച്ച പ്രതിരോധത്തിനു പ്രാധാന്യം നല്‍കിയുള്ള കൗണ്ടര്‍ അറ്റാക്കിങ് ശൈലി തന്നെ ബെല്‍ജിയത്തിനെതിരേയും ഇന്ത്യ ആവര്‍ത്തിക്കാനാണ് സാധ്യത.

പൂള്‍ ഘട്ടത്തില്‍ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലു ജയവും ഒരു തോല്‍വിയുമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. ത്രില്ലറില്‍ ന്യൂസിലാന്‍ഡിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ തുടക്കം. രണ്ടാമത്തെ കളിയില്‍ പക്ഷെ ഓസ്‌ട്രേലിയയോടു 1-7ന്റെ വന്‍ പരാജയമേറ്റു വാങ്ങി. എന്നാല്‍ ശക്തമായി തിരിച്ചുവന്ന ഇന്ത്യ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ സ്‌പെയിനിനെ 3-0നും അര്‍ജന്റീനയെ 3-1നും ജപ്പാനെ 5-3നും തകര്‍ത്തു ക്വാര്‍ട്ടറിലേക്കു കുതിക്കുകയായിരുന്നു.

മറുഭാഗത്ത് ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ബെല്‍ജിയത്തിന്റെ സെമി പ്രവേശനം. പൂള്‍ ഘട്ടത്തില്‍ നാലു ജയവും ഒരു സമനിലയുമായിരുന്നു അവരുടെ സമ്പാദ്യം. നെതര്‍ലാന്‍ഡ്‌സിനെ 3-1നു തകര്‍ത്തു തുടങ്ങിയ അവര്‍ അടുത്ത കളിയില്‍ ജര്‍മനിയെയും ഇതേ സ്‌കോറിനു തുരത്തി. മൂന്നാമത്തെ കളിയില്‍ സൗത്താഫ്രിക്കയെ 9-4ന് നാണംകെടുത്തിയ ബെല്‍ജിയം കാനഡയെ 9-1നും മുക്കി. അവസാനത്തെ പൂള്‍ മല്‍സരത്തില്‍ പക്ഷെ ഗ്രേറ്റ് ബ്രിട്ടനുമായി 2-2ന്റെ സമനില സമ്മതിക്കുകയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിനെ 3-1നായിരുന്നു ബെല്‍ജിയം കെട്ടുകെട്ടിച്ചത്.

Story first published: Friday, August 27, 2021, 11:56 [IST]
Other articles published on Aug 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X