വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: വന്ദനയ്ക്കു ഹാട്രിക്ക്, വനിതാ ഹോക്കിയില്‍ ഇന്ത്യക്കു ജയം- ക്വാര്‍ട്ടര്‍ പ്രതീക്ഷ

സൗത്താഫ്രിക്കയെ 4-3നായിരുന്നു ഇന്ത്യ തോല്‍പ്പിച്ചത്

1

ടോക്കിയോ ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ അവസാന പൂള്‍ മല്‍സരവും ജയിച്ച് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത നിലനിര്‍ത്തി. ആവേശകരമായ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കു ഇന്ത്യ തോല്‍പ്പിക്കുകയായിരുന്നു. ഹാട്രിക്ക് കുറിച്ച വന്ദന കതാരിയയാണ് ടീമിന്റെ വിജയശില്‍പ്പി. ഓരോ തവണയും പിന്നില്‍ നിന്ന ശേഷം പൊരുതിക്കയറി ദക്ഷിണാഫ്രിക്ക 3-3ന് ഒപ്പമെത്തിയിരുന്നെങ്കിലും ഇന്ത്യയുടെ നാലാമത്തെ ഗോളിനു അവര്‍ക്കു മറുപടിയില്ലായിരുന്നു.

ഈ മല്‍സരം കഴിഞ്ഞതോടെ ഇന്ത്യ ഗ്രൂപ്പില്‍ നാലാമതെത്തിയിരിക്കുകയാണ്. എന്നാല്‍ അയര്‍ലാന്‍ഡിന്റെ മല്‍സരം കൂടി കഴിഞ്ഞാല്‍ മാത്രമേ ഇന്ത്യയുടെ ക്വാര്‍ട്ടര്‍ സ്ഥാനം സ്ഥിരീകരിക്കാനാവുകയുള്ളൂ. അവര്‍ സമനില വഴങ്ങുകയോ, തോല്‍ക്കുകയോ ചെയ്താല്‍ ഇന്ത്യ ഗ്രൂപ്പിലെ നാലാംസ്ഥാനക്കാരായി നോക്കൗട്ട്‌റൗണ്ടിലെത്തും. എന്നാല്‍ ബ്രിട്ടനെ അയര്‍ലാന്‍ഡ് തോല്‍പ്പിക്കുകയാണെങ്കില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്താതെ പുറത്താവും.

INDvENG: 'അക്കാര്യത്തില്‍ ഇംഗ്ലണ്ടാണ് കേമര്‍, ഇന്ത്യ ബുദ്ധിമുട്ടും' കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അക്തര്‍INDvENG: 'അക്കാര്യത്തില്‍ ഇംഗ്ലണ്ടാണ് കേമര്‍, ഇന്ത്യ ബുദ്ധിമുട്ടും' കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അക്തര്‍

INDvENG: ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്‌റ്റോക്‌സ്, ഇന്ത്യന്‍ പരമ്പരക്കില്ല, അനിശ്ചിതകാലത്തേക്ക് ഇടവേളINDvENG: ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്‌റ്റോക്‌സ്, ഇന്ത്യന്‍ പരമ്പരക്കില്ല, അനിശ്ചിതകാലത്തേക്ക് ഇടവേള

നോക്കൗട്ട് റൗണ്ട് പ്രതീക്ഷ നേരത്തേ അവസാനിച്ചിരുന്നെങ്കിലും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമായിരുന്നു സൗത്താഫ്രിക്ക തുടക്കം മുതല്‍ പുറത്തെടുത്തത്. നാലാ മിനിറ്റില്‍ തന്നെ വന്ദനയിലൂടെ ഇന്ത്യ മുന്നിലെത്തി. പക്ഷെ ദക്ഷിണാഫ്രിക്ക വിട്ടുകൊടുത്തില്ല. ആദ്യ ക്വാര്‍ട്ടറിന്റെ അവസാന മിനിറ്റില്‍ അവര്‍ ഗോള്‍ മടക്കി.

രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. കളി പുനരാംഭിച്ച് തുടക്കത്തില്‍ തന്നെ വന്ദനയിലൂടെ ഇന്ത്യ 2-1ന് മുന്നില്‍ കടക്കുകയായിരുന്നു. ആദ്യ ക്വാര്‍ട്ടറിന്റെ റീപ്ലേ പോലെ തന്നെ രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിനു തൊട്ടുമുമ്പ് സൗത്താഫ്രിക്ക വീണ്ടും ഒപ്പമെത്തി. ആദ്യ പകുതി പിരിയുമ്പോള്‍ ഇരുടീമുകളും 2-2ന് ഒപ്പമായിരുന്നു.

മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. നേഹയായിരുന്നു ടീമിനായി സ്‌കോര്‍ ചെയ്തത്. ദക്ഷിണാഫ്രിക്ക ഒരിക്കല്‍ക്കൂടി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി സമനില പിടിച്ചുവാങ്ങി. മൂന്നാം ക്വാര്‍ട്ടര്‍ തീരാന്‍ അഞ്ചു മിനിറ്റ് ബാക്കിയുള്ളപ്പോഴായിരുന്നു അവരുടെ മൂന്നാമത്തെ ഗോള്‍. ഇതോടെ അവസാനത്തെ ക്വാര്‍ട്ടര്‍ ഇന്തയക്കു ജീവന്‍മരണ പോരാട്ടമായി മാറി. കളി തീരാന്‍ 10 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ വന്ദനയുടെ ഹാട്രിക്കില്‍ ഇന്ത്യ 4-3ന് മുന്നിലെത്തി. ഈ ലീഡ് പക്ഷെ വിട്ടുകൊടുക്കാന്‍ ഇന്ത്യക്കു മനസ്സിലായിരുന്നു. സമനിലയ്ക്കായി സൗത്താഫ്രിക്ക പൊരുതിനോക്കിയെങ്കിലും ഇന്ത്യ വിജയം തങ്ങള്‍ക്കൊപ്പം നിര്‍ത്തി.

Story first published: Saturday, July 31, 2021, 11:25 [IST]
Other articles published on Jul 31, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X