വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ചംപ്യന്‍സ് ടോഫി ഹോക്കി: ഏഴു ഗോള്‍ ത്രില്ലര്‍, പാക് പട വീണു- ഇന്ത്യക്കു വെങ്കലം

4-നാണ് ഇന്ത്യയുടെ വിജയം

1

ധാക്ക: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്കു വെങ്കലം. മൂന്നാംസ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള വാശിയേറിയ പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെ വീഴ്ത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഏഴു ഗോളുകള്‍ പിറന്ന ത്രില്ലറില്‍ 4-3ന് ഇന്ത്യ പാക് പടയെ അടിയറവ് പറയിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇതു രണ്ടാം തവണയാണ് പാകിസ്താനെതിരേ ഇന്ത്യ വിജയക്കൊടി നാട്ടിയത്. നേരത്തേ റൗണ്ട് റോബിന്‍ ഘട്ടത്തില്‍ ഇന്ത്യ 3-1നു പാക് പടയെ തകര്‍ത്തുവിട്ടിരുന്നു.

പ്രതീക്ഷിക്കപ്പെട്ടതു പോലെ ഇന്ത്യ-പാക് ലൂസേഴ്‌സ് ഫൈനല്‍ തീപ്പൊരി പാറുന്നതായിരുന്നു. മൂന്നു ക്വാര്‍ട്ടറുകളിലും ഗോള്‍ പിറന്ന മല്‍സരത്തില്‍ അവസാന നിമിഷം വരെ ആരു വിജയിക്കുമെന്ന് ഉറപ്പിക്കാന്‍ സാധിക്കിലായിരുന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യ 1-2നു പിറകിലേക്കു വീണിരുന്നെങ്കിലും ശക്തമായി തിരിച്ചുവന്ന് 4-2ന് മുന്നില്‍ കയറുകയായിരുന്നു. പാകിസ്താന്‍ പിന്നീട് ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും ഇന്ത്യ ലീഡ് നിലനിര്‍ത്തി വെങ്കലം കൈക്കലാക്കുയായിരുന്നു.

ഹര്‍മന്‍പ്രീത് സിങ്, ഗുര്‍ഷൈബ്ജിത് സിങ്, വരുണ്‍ കുമാര്‍, ആകാഷ് ദീപ് സിങ് എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍. നാലാമാത്തെയും അവസാനത്തെയും ക്വാര്‍ട്ടറായിരുന്നു കൂടുതല്‍ ആവേശകരം. ഈ ക്വാര്‍ട്ടറില്‍ മൂന്നു ഗോളുകളാണ് കണ്ടത്. രണ്ടെണ്ണം ഇന്ത്യയുടെ വകയായിരുന്നെങ്കില്‍ ഒന്ന് പാകിസ്താന്റെയും വകയായിരുന്നു.

നേരത്തേ സെമി ഫൈനലില്‍ ജപ്പാനോടു 3-5ന്റെ വന്‍ തോല്‍വിയേറ്റു വാങ്ങിയതോടെയാണ് കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യക്കു വെങ്കല മെഡലിനായി ഇറങ്ങേണ്ടി വന്നത്. പാകിസ്താനാവട്ടെ മറ്റൊരു സെമി ഫൈനലില്‍ ദക്ഷി കൊറിയയോടു 5-6നും കീഴങ്ങുകയായിരുന്നു. വെങ്കല മെഡല്‍ പോരില്‍ പാകിസ്താനെതിരേ നന്നായി തന്നെയാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ മിനിറ്റില്‍ തന്നെ ഇന്ത്യക്കു പെനല്‍റ്റി കോര്‍ണര്‍ ലഭിച്ചു. ഹര്‍മന്‍പ്രീത് ഇതു ഗോളാക്കിയതോടെ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തു. ഈ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ എട്ടാമത്തെ ഗോള്‍ കൂടിയായിരുന്നു ഇത്. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ പാകിസ്താന്‍ ഗോള്‍ മടക്കി ഒപ്പമെത്തി.

രണ്ടാം പകുതിയില്‍ ലീഡ് നേടാന്‍ ഇന്ത്യക്കു ചില മികച്ച അവസരങ്ങള്‍ ലഭിച്ചു. പക്ഷെ ഇവ പാകിസ്താന്‍ വിഫലമാക്കുകയായിരുന്നു. പാകിസ്താനു വേണ്ടി അംജദ് അലി ഇരട്ടസേവുകളാണ് നടത്തിയത്. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുരാജ് കര്‍ക്കേറയും മികച്ചൊരു സേവ് രണ്ടാം ക്വാര്‍ട്ടറില്‍ നടത്തി. രണ്ടാമത്തെ ക്വാര്‍ട്ടര്‍ 1-1നു അവസാനിക്കുകയായിരുന്നു. മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് അബ്ദുള്‍ റാണയിലൂടെ പാകിസ്താന്‍ കളിയില്‍ ലീഡ് നേടി. റീബൗണ്ടില്‍ നിന്നായിരുന്നു ഈ ഗോള്‍. പിന്നീട് പാകിസ്താന് മൂന്നാം ഗോളിനുള്ള അവസരം ലഭിച്ചെങ്കിലും പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു. പിന്നീട് ഇന്ത്യ സമനില ഗോള്‍ പിടിച്ചുവാങ്ങി. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കാന്‍ സെക്കന്റുകള്‍ ശേഷിക്കെയായിരുന്നു ഇത്.

സ്‌കോര്‍ 2-2 ആയതോടെ നാലാം ക്വാര്‍ട്ടറില്‍ ഇരുടീമുകളും വിജയഗോളിനു വേണ്ടി ജീവന്‍മരണ പോരാട്ടം തന്നെ നടത്തി. പെനല്‍റ്റി കോര്‍ണറിലൂടെ വരുണ്‍ കുമാര്‍ ഇന്ത്യയെ 3-2ന് മുന്നിലെത്തിച്ചു. കളി തീരാന്‍ നാലു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ആകാഷ്ദീപിന്റെ ഗോൡ ഇന്ത്യ 4-2ന്റെ ലീഡുമായി വിജയം ഏറെക്കുറെ ഉറപ്പാക്കി. തൊട്ടടുത്ത മിനിറ്റില്‍ നദീമിലൂടെ പാകിസ്താന്‍ മൂന്നാം ഗോള്‍ മടക്കിയെങ്കിലും സമനില ഗോള്‍ വഴങ്ങാതെ ഇന്ത്യ വിജയവും ഒപ്പം വെങ്കലവും സ്വന്തമാക്കുകയായിരുന്നു.

Story first published: Wednesday, December 22, 2021, 18:15 [IST]
Other articles published on Dec 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X