വോൾവർഹാംപ്‌റ്റൺ പ്രീമിയർ ലീഗിലേക്ക്.. തിരിച്ചുവരുന്നത് ആറ് വർഷങ്ങൾക്കു ശേഷം

Posted By: Desk

ഇന്നലെ നടന്ന മത്സരത്തിൽ ഫുൾഹാമിനെ ബ്രെന്റ് ഫോർഡ് സമനിലയിൽ തളച്ചതോടെ നാല് മത്സരങ്ങൾശേഷിക്കെ ഇം​ഗ്ലീഷ് രണ്ടാം ഡിവിഷൻ ചാംപ്യൻഷിപ് കിരീടം വോൾവർഹാംപ്‌റ്റൺ ഉറപ്പിച്ചുകഴിഞ്ഞു,അതോടൊപ്പം അടുത്ത സീസണിൽ പ്രീമിയർ ലീഗിലേക്കുള്ള ടിക്കറ്റും.2012 നു ശേഷം ആദ്യമായാണ് വോൾവർഹാംപ്‌റ്റൺ പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടുന്നത്. കൂടാതെ യോഗ്യത നേടാൻ താമസിക്കുമെങ്കിലും കാർഡിഫ് സിറ്റി എഫ് സിയും പ്രീമിയർ ലീഗിന്റെ പടിവാതിലെത്തിനിൽക്കുകയാണ്.എന്നാൽ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ഫുൾഹാം കടുത്ത വെല്ലുവിളിയാണ് കാർഡിഫ് സിറ്റിക്കെതിരെ ഉയർത്തുന്നത്.എന്നാൽ ഫുൾഹാമിന് ഇനി മൂന്ന് മത്സരങ്ങൾ മാത്രമേ ബാക്കിയുള്ളു കാർഡിഫ് സിറ്റിക്കും വോൾവർഹാംപ്‌റ്റണും നാല് മത്സരങ്ങൾ വീതമുണ്ട്.


ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടുമ്പോൾ,മൂന്ന് മൂതൽ ആറ് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്നവരിൽ നിന്ന് യോഗ്യതാ മത്സരത്തിൽനിന്ന് ഒരു ടീമും കൂടി പ്രീമിയർ ലീഗിലേക്ക് ചേക്കേറും.

football

1877 ൽ രൂപംകൊണ്ട ക്ലബ്ബാണ് വോൾവർഹാംപ്‌റ്റൺ.തുടക്കകാലങ്ങളിൽ മികച്ച ക്ലബ്ബിലോന്നായിരുന്നു വോൾവ്സ് .1950 മുതൽ 1960 വരെയായിരുന്നു ക്ലബ്ബിന്റെ പ്രതാപകാലം ,ഈ പത്തു വർഷത്തിനിടയിൽ മൂന്ന് തവണ അവർ പ്രീമിയർ ലീഗ് കിരീടമുയർത്തിട്ടുണ്ട്.എന്നാൽ ഗൾഫിലെ എണ്ണപ്പണം വേറെ ക്ലബ്ബുകളിലേക്ക് ഒഴികിയതോടെ വോൾവ്‌സിന് പ്രീമിയർ ലീഗ് കിരീടമെന്നത് സ്വപ്‌നം മാത്രമായി.

Read more about: epl football
Story first published: Sunday, April 15, 2018, 15:48 [IST]
Other articles published on Apr 15, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍