വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സ്‌പെയിനിനായി കളിച്ചാല്‍ മെസ്സി ലോക ചാംപ്യനായേനെ!! ഇനി അര്‍ജന്റീനയ്ക്കു കളിക്കരുതെന്ന് ഉപദേശം...

അര്‍ജന്റീനയുടെ മുന്‍ ഫിറ്റ്‌നസ് കോച്ചിന്റേതെയാണ് ഉപദേശം

By Manu

ബ്യൂണസ് ഐറിസ്: ലോകകപ്പിനുശേഷം അര്‍ജന്റൈന്‍ ടീമില്‍ നിന്നും മാറിനില്‍ക്കുന്ന ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ തിരിച്ചുവരവിനെക്കുറിച്ച് ഇപ്പോഴും സൂചനകളൊന്നും ലഭിച്ചിട്ടില്ല. താരം തിരിച്ചുവരണമെന്ന് ദേശീയ ഫുട്‌ബോള്‍ അസോസിയേഷനും കോച്ചും ആരാധകരുമെല്ലാം നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നിട്ടും മെസ്സി മൗനം പാലിക്കുകയാണ്. അതിനിടെ ദിവസങ്ങള്‍ക്കു മുമ്പ് മെസ്സിയെ മുന്‍ ഇതിഹാസം ഡീഗോ മറഡോണ വിമര്‍ശിച്ചിരുന്നു. മെസ്സിയെ മഹാനായ താരമെന്നു വിശേഷിപ്പിക്കരുതെന്നും ടീമിനെ നയിക്കാന്‍ പ്രാപ്തനല്ലെന്നും മറഡോണ ചൂണ്ടിക്കാട്ടിയിരുന്നു.

'ഇഞ്ചുറി'യില്‍ അര്‍ജന്റീനയ്ക്ക് കണ്ണീര്‍... ലാറ്റിന്‍ ക്ലാസിക്കില്‍ ബ്രസീലിയന്‍ ചിരി, വീഡിയോ'ഇഞ്ചുറി'യില്‍ അര്‍ജന്റീനയ്ക്ക് കണ്ണീര്‍... ലാറ്റിന്‍ ക്ലാസിക്കില്‍ ബ്രസീലിയന്‍ ചിരി, വീഡിയോ

ധോണിയുടെ സമയം അടുക്കുന്നു, ഇനി പന്തിന്റെ കാലം... ഏകദിനത്തില്‍ സ്ഥിരം ടീമംഗമാക്കണം!! കാരണങ്ങള്‍ ധോണിയുടെ സമയം അടുക്കുന്നു, ഇനി പന്തിന്റെ കാലം... ഏകദിനത്തില്‍ സ്ഥിരം ടീമംഗമാക്കണം!! കാരണങ്ങള്‍

ഇപ്പോള്‍ മെസ്സിക്കു പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ് ദേശീയ ടീമിന്റെ മുന്‍ ഫിറ്റ്‌നസ് കോച്ചായ ഫെര്‍ണാണ്ടോ സിഗ്നോറിനി. നേരത്തേ മറഡോണ അര്‍ജന്റീനയുടെ കോച്ചായിരുന്നപ്പോള്‍ അദ്ദേഹം സംഘത്തിലുണ്ടായിരുന്നു.

സ്‌പെയിനിനായി കളിക്കണമായിരുന്നു

സ്‌പെയിനിനായി കളിക്കണമായിരുന്നു

സ്വന്തം രാജ്യത്തിനു വേണ്ടി കളിക്കാതെ സ്പാനിഷ് പൗരത്വം സ്വീകരിച്ച് മെസ്സി സ്‌പെയിനിനു വേണ്ടിയാണ് കളിക്കേണ്ടിയിരുന്നതെന്നു സിഗ്നോറിനി ചൂണ്ടിക്കാട്ടി.
അര്‍ജന്റീന വിട്ട് സ്പാനിഷ് ജഴ്‌സിയില്‍ ഇറങ്ങിയിരുന്നെങ്കില്‍ മെസ്സി നേരത്തേ തന്നെ ലോകകപ്പെന്ന തന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കുമായിരുന്നുവെന്നും അദ്ദേഹം വിശദമാക്കി. ദീര്‍ഘകാലമായി സ്പാനിഷ് ഗ്ലാമര്‍ ടീമായ ബാഴ്‌സലോണയുടെ തുറുപ്പുചീട്ട് കൂടിയാണ് മെസ്സി.

കുറ്റപ്പെടുത്തലുകള്‍ മാത്രം

കുറ്റപ്പെടുത്തലുകള്‍ മാത്രം

ദേശീയ ടീമിനു വേണ്ടി ഇറങ്ങുമ്പോള്‍ മെസ്സിയെ വിമശിക്കാനാണ് പലരും ശ്രമിക്കുന്നത്. നേരത്തേ തന്നെ സ്പാനിഷ് ടീമിലേക്കു മാറുകയായിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള കുറ്റപ്പെടുത്തലുകള്‍ അദ്ദേഹത്തിനു നേരിടേണ്ടി വരില്ലായിരുന്നു.
ഇപ്പോള്‍ ടീമില്‍ നിന്നും മാറിനില്‍ക്കുന്ന മെസ്സി ഇനിയൊരിക്കലും അര്‍ജന്റനയ്ക്കു വേണ്ടി കളിക്കരുതെന്നാണ് തനിക്കു നല്‍കാനുള്ള ഉപദേശമെന്ന് സിഗ്നോറിനി പറഞ്ഞു. തന്റെ മുന്‍ ക്ലബ്ബായ നെവല്‍സ് ഓള്‍ഡ് ബോയ്‌സിലേക്കും മെസ്സി തിരിച്ചുപോവരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

വിമര്‍ശനങ്ങള്‍ക്കു മറുപടി നല്‍കാനാവുന്നില്ല

വിമര്‍ശനങ്ങള്‍ക്കു മറുപടി നല്‍കാനാവുന്നില്ല

അര്‍ജന്റീനയുടെ ജഴ്‌സിയില്‍ മെസ്സി ആത്മാര്‍ഥതയോടെയല്ല കളിക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. മല്‍സരത്തിനു മുമ്പ് ഗ്രൗണ്ടില്‍ വച്ച് മെസ്സി ദേശീയ ഗാനം ആലപിക്കുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഇത്രയുമധികം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും അതൊന്നും വകവയ്ക്കാതൊതെയാണ് മെസ്സി ടീമിനായി കളിക്കുന്നതെന്ന് ഓര്‍ക്കണം.
നിര്‍ഭാഗ്യവശാല്‍ ഈ വിമര്‍ശകര്‍ക്കു കളിക്കളത്തില്‍ മറുപടി നല്‍കാന്‍ മെസ്സിക്കു കഴിയുന്നില്ലെന്നതാണ് ഏറ്റവും ഖേദകരമെന്നും സിഗ്നോറിനി പറഞ്ഞു.

മറഡോണയുടെ വിമര്‍ശനം

മറഡോണയുടെ വിമര്‍ശനം

കടുത്ത ഭാഷയിലാണ് മറഡോണ അടുത്തിടെ മെസ്സിയെ വിമര്‍ശിച്ചത്. സമ്മര്‍ദ്ദം താങ്ങാനാവാതെ മെസ്സി കളിക്കളത്തില്‍ പല തവണ ഛര്‍ദ്ദിച്ചിട്ടുണ്ടെന്നും കളിക്കു മുമ്പ് പല തവണ ടോയ്‌ലറ്റില്‍ പോവുന്ന മെസ്സി എങ്ങനെ നല്ല ക്യാപ്റ്റനാവുമെന്നും മറഡോണ ചോദിച്ചിരുന്നു.
മെസ്സിയെന്ന താരത്തെ പുകഴ്ത്തിയ അദ്ദേഹം മെസ്സിയിലെ നായകനെയാണ് കുറ്റപ്പെടുത്തിയത്. മെസ്സിയെ സമ്മര്‍ദ്ദമില്ലാതെ വിടുകയാണ് ചെയ്യേണ്ടത്. ടീമില്‍ മടങ്ങിയെത്തിയാലും അദ്ദേഹത്തെ ക്യാപ്റ്റനാക്കരുതെന്നും മറഡോണ പറഞ്ഞിരുന്നു.

Story first published: Wednesday, October 17, 2018, 16:06 [IST]
Other articles published on Oct 17, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X