വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സി വിരമിച്ചാല്‍ അര്‍ജന്റീനയ്ക്ക് എന്തു സംഭവിക്കും?; മുന്‍ സൂപ്പര്‍താരം പറയുന്നു

ബാഴ്‌സലോണ: അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സി ഈ വര്‍ഷം രാജ്യത്തിനുവേണ്ടി കളിക്കില്ലെന്ന് അറിയിച്ചുകഴിഞ്ഞു. റഷ്യ ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് മെസ്സി വിരമിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും തത്കാലം മാറി നില്‍ക്കാനാണ് ബാഴ്‌സലോണ സൂപ്പര്‍താരത്തിന്റെ തീരുമാനം.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ അജിത് വഡേക്കര്‍ അന്തരിച്ചു... മണ്‍മറഞ്ഞത് ഇതിഹാസ നായകന്‍

ലോകകപ്പിന് പിന്നാലെ മഷുരാനോ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നും വിരമിച്ചിരുന്നു. തപ്പിത്തടഞ്ഞ് ലോകകപ്പിന് യോഗ്യത നേടിയ ടീം റഷ്യയില്‍ പ്രീക്വാര്‍ട്ടറില്‍ ഇടംനേടിയെങ്കിലും ഫ്രാന്‍സിന് മുന്നില്‍ അടിയറവു പറയുകയായിരുന്നു. സമീപകാലത്തെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന അര്‍ജന്റീന ടീം മെസ്സിയുടെ വിരമിക്കലിനുശേഷം എന്തു സംഭവിക്കുമെന്നു പറയുകയാണ് മുന്‍ ബാഴ്‌സ താരവും ബള്‍ഗേറിയക്കാരനുമായ ഹ്രിസ്‌തോ സ്‌റ്റോയിക്കോവ്.

അര്‍ജന്റീനയ്ക്ക എന്തു സംഭവിക്കും

അര്‍ജന്റീനയ്ക്ക എന്തു സംഭവിക്കും

മെസ്സി അര്‍ജന്റീന കുപ്പായം അഴിച്ചുവെച്ചാല്‍ രാജ്യം മൂന്നു വര്‍ഷത്തേക്കെങ്കിലും ഫുട്‌ബോളില്‍ ജയിക്കില്ലെന്നാണ് ഹ്രിസ്‌തോയുടെ വിലയിരുത്തല്‍. മെസ്സിയെ ആശ്രയിച്ചുള്ള ഒരു ടീം വേണമോ അതോ മറ്റു കളിക്കാരെയെല്ലാം ആശ്രയിച്ചുള്ള ടീം വേണമോ എന്നകാര്യം ആലോചിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.

അര്‍ജന്റീനയുടെ തിരിച്ചുവരവ് ദുഷ്‌കരമാകും

അര്‍ജന്റീനയുടെ തിരിച്ചുവരവ് ദുഷ്‌കരമാകും

അര്‍ജന്റീന ഫുട്‌ബോള്‍ മോശം അവസ്ഥയിലാണെന്നും മുന്‍താരം പറയുന്നുണ്ട്. പുതിയ പ്രസിഡന്റിന് എന്താണ് വേണ്ടതെന്ന് എനിക്കറിയില്ല. അതുതന്നെയായിരിക്കും വലിയ ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. റഷ്യ ലോകകപ്പ് യോഗ്യത മെസ്സിയുടെ ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ് അര്‍ജന്റീന നേടിയെടുത്തതെന്ന് പറയാം. ഏഴു ഗോളുകളായിരുന്നു മെസ്സി അന്ന് സ്‌കോര്‍ ചെയ്തത്. മെസ്സി കളിക്കാത്ത മത്സരങ്ങളില്‍ തോല്‍വിയോ സമനിയോ ആയിരുന്നു ഫലമെന്നും കാണാം.

യുവാന്‍ സെബാസ്റ്റന്‍ വെറോണ്‍ പറയുന്നത്

യുവാന്‍ സെബാസ്റ്റന്‍ വെറോണ്‍ പറയുന്നത്

മെസ്സിയെ കേന്ദ്രീകരിച്ചുള്ള കളി മതിയാക്കാനായെന്നാണ് മുന്‍ അര്‍ജന്റീന താരം യുവാന്‍ സെബാസ്റ്റ്യന്‍ വെറോണും നേരത്തെ പറഞ്ഞത്. ടീമിനെ ഒരു സംഘമായി വാര്‍ത്തെടുക്കാനുള്ള സമയമാണിത്. രാജ്യത്തിനുവേണ്ടി കളിക്കണമെന്ന് മെസ്സി ആഗ്രഹിക്കുകയാണെങ്കില്‍ ചെറിയ റോള്‍ മാത്രമേ നല്‍കാവൂയെന്നും വെറോണ്‍ പറഞ്ഞു.

അര്‍ജന്റീനയ്ക്ക് പുതിയ പരിശീലകര്‍, കളിക്കാര്‍

അര്‍ജന്റീനയ്ക്ക് പുതിയ പരിശീലകര്‍, കളിക്കാര്‍

റഷ്യ ലോകകപ്പോടെ അര്‍ജന്റീനന്‍ ഫുട്‌ബോളിലെ ഒരു അധ്യായത്തിന് തിരശ്ശീല വീണുവെന്നാണ് വിലയിരുത്തല്‍. 2014ലെ ലോകകപ്പ് ഫൈനല്‍ 2015, 2016 വര്‍ഷങ്ങളിലെ കോപ്പ അമേരിക്ക രണ്ടാം സ്ഥാനം ഇവയൊക്കെ കടന്നുവന്ന ഒരു ടീം റഷ്യയില്‍ തകര്‍ന്നടിഞ്ഞതോടെ യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരികയാണ് ഇനി ലക്ഷ്യമിടുന്നത്. അണ്ടര്‍ 20 ടീം കോച്ചായ ലയണല്‍ സ്‌കലോനിയെയും അസിസ്റ്റന്റായ പാബ്ലോ അയ്മറിനെയും താത്കാലിക പരിശീലകരായി ചുമതലപ്പെടുത്തിയിട്ടുണ്ട്. സപ്തംബറില്‍ നടക്കാനിരിക്കുന്ന സൗഹൃദ മല്‍സരങ്ങളാണ് ഇരുവര്‍ക്കും മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി.

Story first published: Thursday, August 16, 2018, 12:24 [IST]
Other articles published on Aug 16, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X