Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ അജിത് വഡേക്കര്‍ അന്തരിച്ചു... മണ്‍മറഞ്ഞത് ഇതിഹാസ നായകന്‍

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പരിശീലകനുമായ അജിത് വഡേക്കര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. അസുഖബാധിതനായി ദീര്‍ഘനാളാള്‍ ചികില്‍സയിലായിരുന്നു. ക്യാപ്റ്റനായും പരിശീലകനായും ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായാണ് വഡേക്കര്‍ അറിയപ്പെടുന്നത്. 1971ല്‍ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരേ അവരുടെ നാട്ടില്‍ ഇന്ത്യക്ക് പരമ്പര സമ്മാനിച്ച് ചരിത്രം സൃഷ്ടിച്ച ക്യാപ്റ്റന്‍ കൂടിയാണ് വഡേക്കര്‍. 1972-73 സീസണില്‍ ഇംഗ്ലണ്ടിനെതിരേ തുടര്‍ച്ചയായ മൂന്ന് പരമ്പര നേടിയ വഡേക്കറിനു കീഴില്‍ ഇന്ത്യ റെക്കോഡിട്ടിരുന്നു.

1966ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ടെസ്റ്റ് കളിച്ചാണ് വഡേക്കര്‍ ദേശീയ ടീമിനു വേണ്ടി അരങ്ങേറ്റം കുറിച്ചത്. 1974ല്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് മല്‍സരം. 1974 ലാണ് ഏകദിനത്തില്‍ വഡേക്കറിന്റെ അരങ്ങേറ്റം. ഇംഗ്ലണ്ടിനെതിരേയായിരുന്നു അത്.

ajitwadekar

ഇന്ത്യക്കു വേണ്ടി 37 ടെസ്റ്റുകളില്‍ നിന്ന് ഒരു സെഞ്ച്വറിയും 14 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 2,113 റണ്‍സ് വഡേക്കര്‍ നേടിയിട്ടുണ്ട്. രണ്ട് ഏകദിനങ്ങളില്‍ നിന്ന് 73 റണ്‍സാണ് വഡേക്കര്‍ നേടിയത്. മികച്ച സ്ലിപ് ഫീല്‍ഡര്‍മാരിലൊരാളായിരുന്നു അദ്ദേഹം.

1990ലാണ് വഡേക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. വഡേക്കറിനു കീഴില്‍ മികച്ച വിജയങ്ങള്‍ നേടാന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞിട്ടുണ്ട്. അഞ്ച് വര്‍ഷത്തോളമാണ് അദ്ദേഹം ദേശീയ ടീമിന്റെ പരിശീലക സ്ഥാനം വഹിച്ചത്. അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ക്രിക്കറ്റിലെ സമഗ്ര സംഭാവനയ്ക്കുള്ള സികെ നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് തുടങ്ങിയ പുരസ്‌കാരങ്ങല്‍ വഡേക്കറിന് ലഭിച്ചിട്ടുണ്ട്. രേഖയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.

.

Story first published: Thursday, August 16, 2018, 11:59 [IST]
Other articles published on Aug 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+