വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അന്താരാഷ്ട്ര ഗോളില്‍ 99ല്‍ റൊണാള്‍ഡോ കുടുങ്ങിയിട്ട് 10 മാസം, ക്രൊയേഷ്യക്കെതിരേ കളിച്ചേക്കില്ല

ലിസ്ബണ്‍: യുവേഫ നാഷന്‍സ് ലീഗില്‍ ക്രൊയേഷ്യ-പോര്‍ച്ചുഗല്‍ മത്സരം നടക്കുമ്പോള്‍ ആരാധകര്‍ ഉറ്റു നോക്കുന്നത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സാന്നിധ്യത്തെക്കുറിച്ചാണ്. അവസാന സീസണില്‍ യുവേഫ നാഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനെ കിരീടത്തിലെത്തിക്കാന്‍ റോണോയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇന്ന് നടക്കുന്ന ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോ ടീമില്‍ ഉണ്ടാകില്ലെന്നാണ് വിവരം. റൊണാള്‍ഡോയുടെ കായിക ക്ഷമതയില്‍ സംശയമുണ്ടെന്ന് പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് പറഞ്ഞു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്ന പരിശീലനത്തിന് റൊണാള്‍ഡോ മികച്ച രീതിയില്‍ പ്രകടനം നടത്തിയിരുന്നെങ്കിലും ബുധനാഴ്ച പരിശീലനത്തിനിടെ റൊണാള്‍ഡോയുടെ മസിലിന് വേദന അനുഭവപ്പെട്ടിരുന്നു.

ഇന്‍ഫക്ഷന്‍ ആകാനുള്ള സാധ്യതയുണ്ട്. പരിശോധനയ്ക്ക് ശേഷം മരുന്ന് നല്‍കി. നിലവില്‍ പഴയതുപോലെ റൊണാള്‍ഡോപരിശീലനം നടത്തിയെങ്കിലും കായിക ക്ഷമത വിലയിരുത്തിയേ മത്സരത്തിനിറക്കൂവെന്നാണ് ഫെര്‍ണാണ്ടോ സാന്റോസ് പറയുന്നത്. ഇന്നത്തെ മത്സരത്തില്‍ കളിക്കാന്‍ സാധിക്കാതെ വന്നാല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ പോര്‍ച്ചുഗലിനായി 100 ഗോള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും റൊണാള്‍ഡോയ്ക്ക് കാത്തിരിക്കേണ്ടി വരും. നിലവില്‍ ലക്‌സംബര്‍ഗിനെതിരായ മത്സരത്തിലൂടെ 99 ഗോളുകള്‍ റൊണാള്‍ഡോ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ ചരിത്ര നേട്ടത്തിലെത്താന്‍ ഒരു ഗോള്‍ ദൂരം കൂടി റൊണാള്‍ഡോയ്ക്കുണ്ട്. അവസാന 10 മാസമായി 99ല്‍ കുടുങ്ങിക്കിടക്കുകയാണ് റൊണാള്‍ഡോ.

ronaldo

നിലവിലെ താരങ്ങളില്‍ കൂടുതല്‍ അന്താരാഷ്ട്ര ഗോളില്‍ റൊണാള്‍ഡോയാണ് മുന്നില്‍. 164 മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ 99 ഗോള്‍ നേടിയത്. 115 മത്സരങ്ങളില്‍ നിന്ന് 72 ഗോളുമായി ഇന്ത്യയുടെ ഇതിഹാസം സുനില്‍ ഛേത്രിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 138 മത്സരത്തില്‍ നിന്ന് 70 ഗോളുമായി അര്‍ജന്റീനയുടെ ലയണല്‍ മെസ്സി മൂന്നാം സ്ഥാനത്തും 101 മത്സരങ്ങളില്‍ നിന്ന് 61 ഗോളുള്ള ബ്രസീലിന്റെ നെയ്മര്‍ നാലാം സ്ഥാനത്തുമാണ്. നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന് റഷ്യന്‍ ലോകകപ്പ് റണ്ണേഴ്‌സപ്പായ ക്രൊയേഷ്യയെ വീഴ്ത്തുക എളുപ്പമാകില്ല. 2013ന് ശേഷം മൂന്ന് തവണയാണ് ഇരു ടീമും ഏറ്റുമുട്ടിയത്.ഇതില്‍ ഒരു മത്സരം പോര്‍ച്ചുഗല്‍ ജയിച്ചപ്പോള്‍ രണ്ട് മത്സരം സമനിലയായി. റൊണാള്‍ഡോയുടെ അഭാവം പറങ്കിപ്പടയ്ക്ക് വലിയ തിരിച്ചടിയാവും. പെപ്പെ,ഡാനിലോ,റിനാറ്റോ സാഞ്ചസ്,ആന്‍ഡ്രേ സില്‍വ,ജോ ഫെലിക്‌സ്,ബെര്‍ണാഡോ സില്‍വ,ബ്രൂണോ ഫെര്‍ണാണ്ടസ്,റൂബന്‍ ഡിയാസ് തുടങ്ങി കരുത്തുറ്റ താരനിര തന്നെ പോര്‍ച്ചുഗലിനുണ്ട്. ഇവാന്‍ പെരിസിച്ച്,ആന്റെ റെബിക്,മാറ്റിയോ കോവാസിച്ച് തുടങ്ങിയവരാണ് ക്രൊയേഷ്യന്‍ ടീമിലുള്ളത്.

Story first published: Saturday, September 5, 2020, 16:31 [IST]
Other articles published on Sep 5, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X