ജര്‍മനി സേഫ് സോണില്‍, ലോകകപ്പ് യോഗ്യ നേടിയവരില്‍ അര്‍ജന്റീനക്ക് ഉള്‍ക്കിടിലം

Posted By: കാശ്വിന്‍

ഫിഫ 2018 ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ റെക്കോര്‍ഡുകള്‍ അറിഞ്ഞിരിക്കുന്നത് രസകരമാണ്. റഷ്യയിലെ ലോകകപ്പില്‍ ജര്‍മനിക്ക് വലിയൊരു സാധ്യതയുണ്ട്. 1962 ല്‍ ബ്രസീല്‍ ലോകകപ്പ് നിലനിര്‍ത്തിയതിന് ശേഷം മറ്റൊരു ടീമിന് ആ നേട്ടം സാധ്യമായിട്ടില്ല. ജര്‍മനിക്ക് ഒരുങ്ങിപ്പുറപ്പെട്ടാല്‍ ബ്രസീലിന്റെ റെക്കോര്‍ഡിനൊപ്പമെത്താം.

എന്നാല്‍, ജര്‍മനിയെ ഭയപ്പെടുത്തുന്ന ഒരു റെക്കോര്‍ഡുണ്ട്. കഴിഞ്ഞ രണ്ട് ലോകകപ്പിലും ചാമ്പ്യന്‍മാര്‍ ആദ്യ റൗണ്ടില്‍ പുറത്തായിട്ടുണ്ട്. 2010 ല്‍ ഇറ്റലിയും 2014 ല്‍ സ്‌പെയിനും !

football

ലോകകപ്പിന് വരുന്ന പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ആസ്‌ത്രേലിയയുടെ ടിം കാഹില്‍, മെക്‌സിക്കന്‍ റാഫേല്‍ മാര്‍ക്വേസ്,സ്‌പെയിനിന്റെ ഡേവിഡ് വിയ എന്നിവര്‍ മൂന്ന് ലോകകപ്പുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. നാല് ലോകകപ്പുകളില്‍ സ്‌കോര്‍ ചെയ്ത പെലെയും ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെ, ഉവെ സീലര്‍ എന്നിവരുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ക്രിസ്റ്റ്യാനോക്ക് ഏറെ സാധ്യതയുണ്ട്.


ജര്‍മനിയുടെ തോമസ് മുള്ളറാണ് ലോകകപ്പ് കളിക്കുന്നവരില്‍ ടോപ് സ്‌കോറര്‍. കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ നിന്നായി പത്ത് ഗോളുകള്‍. ഓവറോള്‍ റെക്കോര്‍ഡ് ജര്‍മനിയുടെ മുന്‍ താരം മിറോസ്ലാവ് ക്ലോസെക്കാണ് - പതിനാറ് ഗോളുകള്‍ !

Story first published: Saturday, December 2, 2017, 10:22 [IST]
Other articles published on Dec 2, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍