വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചാംപ്യന്‍സ് ലീഗ്: ക്ലാസിക്കില്‍ റയല്‍ ഒരടി മുന്നില്‍; അവസരം തുലച്ച് ബയേണ്‍

മ്യൂണിക്ക്: തുല്ല്യശക്തികള്‍ തമ്മിലുള്ള ബലപരീക്ഷണം അലയന്‍സ് അരീനയെ ആവേശം കൊള്ളിച്ചപ്പോള്‍ പുഞ്ചിരിച്ചത് നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ്. എന്നാല്‍, സ്വന്തം കാണികള്‍ക്കു മുന്നില്‍ ചുവടുകള്‍ പിഴച്ചപ്പോള്‍ മുന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് കളംവിട്ടത് ആശ്വാസിക്കാന്‍ വകയില്ലാതെ.

യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യപാദ സെമി ഫൈനല്‍ ക്ലാസിക്കില്‍ ബയേണിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അരീനയില്‍ സിനദിന്‍ സിദാന്‍ പരിശീലിപ്പിക്കുന്ന റയല്‍ തലയുഴര്‍ത്തി നിന്നത്. ഇതോടെ ചാംപ്യന്‍സ് ലീഗ് ഫൈനലിലേക്ക് സ്പാനിഷ് അതികായന്‍മാര്‍ കൂടിയായ റയല്‍ ഒരുപടി കൂടി അടുത്തു. സ്വന്തം തട്ടകത്തിലെ തോല്‍വി ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ ഫൈനല്‍ മോഹത്തെ രണ്ടടി പിന്നിലേക്കാണ് തള്ളിയിട്ടത്. മെയ് ഒന്നിന് റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍നാബുവിലാണ് രണ്ടാംപാദ സെമി ഫൈനല്‍ അരങ്ങേറുന്നത്. ഇതില്‍ സമനില പിടിച്ചാലും ഒരു ഗോളിന് തോറ്റാല്‍ പോലും റയലിന് ഫൈനലിലെത്താനാവൂം. എന്നാല്‍, എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കോ, എവേ ഗോളില്‍ റയല്‍ നേടിയ രണ്ട് ഗോളുകള്‍ മറികടക്കുന്ന മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ ബയേണിന് കലാശപ്പോരാട്ടത്തിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാനാവുകയൊള്ളൂ.

realmadridteam

റയലിനുള്ള രണ്ട് എവേ ഗോളിന്റെ മുന്‍തൂക്കം രണ്ടാംപാദ സെമി ഫൈനലില്‍ നിര്‍ണായകമാവാനിടയുണ്ട്. ഒരു ഗോളിനു പിന്നില്‍ നിന്നതിനു ശേഷമാണ് ബയേണിനെതിരേ റയല്‍ തിരിച്ചടിച്ചത്. 28ാം മിനിറ്റില്‍ ജോഷ്വ കിമ്മിച്ചാണ് ബയേണിനു വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍, 44ാം മിനിറ്റില്‍ മാര്‍സെലോയും 57ാം മിനിറ്റില്‍ മാര്‍കോ അസെന്‍ഷ്യോയും റയലിനെ മുന്നിലെത്തിക്കുകയായിരുന്നു.

കളിച്ചത് ബയേണ്‍; മുതലാക്കിയത് റയല്‍

ഗ്ലാമര്‍ പോരില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ മേധാവിത്വം ബയേണിനായിരുന്നു. പക്ഷേ, ലക്ഷ്യം കാണുന്നതിലും പ്രതിരോധിക്കുന്നതിലും ബയേണിന് പിഴചപ്പോള്‍ കിട്ടിയ അവസരങ്ങള്‍ മുതലാക്കി റയല്‍ മല്‍സരഫലം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു. സൂപ്പര്‍ താരങ്ങളായ കരീം ബെന്‍സെമ, ഗരെത് ബേല്‍ എന്നിവരെ ആദ്യ ഇലവനില്‍ ടീമില്‍ ഉള്‍പ്പെടുത്താതെയാണ് റയലിനെ സിദാന്‍ കളത്തിലിറക്കിയത്. മാന്വല്‍ നൂയറിന്റെ അഭാവത്തില്‍ വെന്‍ ഉള്‍റിച്ചായിരുന്നു ബയേണിന്റെ ഗോള്‍വല കാത്തത്..

bayern

കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ സ്റ്റാര്‍ വിങര്‍ ആര്യന്‍ റോബന് പരിക്കേറ്റത് ബയേണിന് ആദ്യ ആഘാതമായി. പരിക്കേറ്റ റോബനു പകരം എട്ടാം മിനിറ്റില്‍ തിയാഗോ അല്‍കാന്ററയെയാണ് ബയേണ്‍ കളത്തിലിറക്കിയത്. തുടക്കത്തില്‍ തന്നെ ഗോളിനായി മികച്ച ശ്രമങ്ങള്‍ നടത്തിയത് ബയേണായിരുന്നു. ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ മാത്രമാണ് ആദ്യ 25 മിനിറ്റുകളില്‍ റയലിന് നടത്താനായത്. 19ാം മിനിറ്റില്‍ ബയേണിന്റെ റഫീഞ്ഞ തൊടുത്ത ഷോട്ട് റയല്‍ ഗോളി കെയ്‌ലര്‍ നവാസ് അനായാസം കൈകളിലൊതുക്കുകയായിരുന്നു. ഇതിനിടയില്‍ റയല്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ ഒറ്റപ്പെട്ട ചില നീക്കങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും അവയൊന്നും വിജയിച്ചില്ല. 23ാം മിനിറ്റില്‍ റയലിന്റെ ഡാനിയേല്‍ കാര്‍വജല്‍ ഗോള്‍ പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് ബയേണ്‍ ഗോളി കൈപിടിയിലൊതുക്കി. 27ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഹെഡ്ഡര്‍ ഭീഷണി ഉയര്‍ത്താതെ ഗോള്‍ പോസ്റ്റിനു പുറത്തേക്കു പോയി. 34ാം മിനിറ്റില്‍ ഗോളി മാത്രം മുന്നിലുണ്ടായിരിക്കെ ലഭിച്ച മികച്ചൊരു അവസരം ബയേണ്‍ താരം ഫ്രാങ്ക് റിബറി നഷ്ടപ്പെടുത്തി. തൊട്ടുപിന്നാലെ 28ാം മിനിറ്റില്‍ ബയേണ്‍ കിമ്മിച്ചിലൂടെ മല്‍സരത്തിലെ ആദ്യ ഗോള്‍ നിറയൊഴിച്ചു. ജെയിംസ് റോഡ്രിഗസ് നല്‍കിയ പാസ് സ്വീകരിച്ച കിമ്മിച്ച് മികച്ചൊരു കുതിപ്പിനൊടുവില്‍ തര്‍പ്പന്‍ ഷൂട്ടിലൂടെ റയല്‍ വലയ്ക്കുള്ളിലേക്ക് പന്ത് അടിച്ചുകയറ്റുകയായിരുന്നു. 34ാം മിനിറ്റില്‍ പരിക്കിനെ തുടര്‍ന്ന് ബയേണിന്റെ ജെറോം ബോട്ടെങും കളംവിട്ടു. 41, 42 മിനിറ്റുകളില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയിലൂടെയും മാറ്റ്‌സ് ഹമ്മല്‍സിലൂടെയും തോമസ് മുള്ളറിലൂടെയും ഗോളവസരം ലഭിച്ചെങ്കിലും ബയേണിന് മുതലാക്കാനായില്ല. 44ാമം മിനിറ്റില്‍ ബയേണ്‍ ഗോള്‍മുഖത്തെ കൂട്ടപൊരിച്ചിനിടയില്‍ മാര്‍സെലോ റയലിനു വേണ്ടി ആദ്യ ഗോള്‍ തിരിച്ചടിച്ചു. കാര്‍വജലിന്റെ ഹെഡ്ഡ് പാസ് മാര്‍സെലോ ഇടതുകാല്‍ ഷോട്ടിലൂടെ ബയേണ്‍ പ്രതിരോധനിരയെയും ഗോളിയെയും കാഴ്ചക്കാരനാക്കി പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

കളിയുടെ രണ്ടാംപകുതിയിലും സമാനമായി ബയേണിന് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍, പകരക്കാരന്റെ റോളിലെത്തി ടീമിന്റെ വിജയഗോള്‍ നേടി അസെന്‍ഷ്യോ റയലിന് നിര്‍ണായക ഒരു ഗോളിന്റെ ലീഡ് നേടിക്കൊടുക്കുകയായിരുന്നു. ലുകാസ് വാസ്‌ക്വസ് നല്‍കിയ ത്രൂബോള്‍ ഇടംകാല്‍ ഷോട്ടിലൂടെ ബയേണ്‍ ഗോളിക്ക് ഒരു പഴുതും നല്‍കാതെ അസെന്‍ഷ്യോ വലയ്ക്കുള്ളിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. പിന്നീട് റിബറിയിലൂടെയും തിയാഗോ അല്‍കാന്ററയിലൂടെയും ജാവി മാര്‍ട്ടിനെസിലൂടെയും മികച്ച ശ്രമങ്ങള്‍ ബയേണ്‍ നടത്തികൊണ്ടിരുന്നെങ്കിലും അവയൊന്നും ഗോളില്‍ കലാശിച്ചില്ല. പകരക്കാരനായിറങ്ങിയ കരീം ബെന്‍സെമ 76ാം മിനിറ്റില്‍ ഗോള്‍ പോസ്റ്റിലേക്ക് ഷോട്ടുതീര്‍ത്തെങ്കിലും ബയേണ്‍ ഗോളി പന്ത് കൈകളിലൊതുക്കുകയായിരുന്നു.

മല്‍സരത്തില്‍ 60 ശതമാനവും പന്ത് നിയന്ത്രിച്ച ബയേണിന് അഞ്ച് മികച്ച ഗോളവസരങ്ങളാണ് ലഭിച്ചത്. എന്നാല്‍, 40 ശതമാനം പന്ത് നിയന്ത്രിച്ച റയല്‍ നാല് ഗോള്‍ ശ്രമങ്ങളില്‍ രണ്ടെണ്ണം വലയ്ക്കുള്ളിലാക്കി മല്‍സരത്തില്‍ നിര്‍ണായക ലീഡ് പിടിക്കുകയായിരുന്നു.

Story first published: Thursday, April 26, 2018, 11:11 [IST]
Other articles published on Apr 26, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X