വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അരീന പിടിക്കാന്‍ റയല്‍, എതിരാളി ബയേണ്‍; തീപ്പാറും ഈ ക്ലാസിക്ക് പോര്

മ്യൂണിക്ക്: തുല്ല്യശക്തികളുടെ ബലപരീക്ഷണത്തിന് മ്യൂണിക്കിലെ അലയന്‍സ് അരീന ഒരുങ്ങി. യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിലെ സെമി ഫൈനലിലാണ് ടൂര്‍ണമെന്റിലെ നിലവിലെ ചാംപ്യന്‍മാരും സ്പാനിഷ് അതികായന്‍മാരുമായ റയല്‍ മാഡ്രിഡും മുന്‍ കിരീടവിജയികളും ജര്‍മന്‍ ജേതാക്കളുമായ ബയേണ്‍ മ്യൂണിക്കും തമ്മില്‍ ശക്തിപരീക്ഷിക്കുന്നത്. ഇരുപാദങ്ങളിലായി നടക്കുന്ന സെമി ഫൈനലിലെ ആദ്യപാദമാണ് ഇന്ന് ബയേണിന്റെ തട്ടകമായ അലയന്‍സ് അരീനയില്‍ അരങ്ങേറുന്നത്. നിര്‍ണായക രണ്ടാംപാദ സെമി ഫൈനല്‍ അടുത്തമാസം ഒന്നിന് റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍നാബുവില്‍ വെച്ച് നടക്കും. തുല്ല്യശക്തികള്‍ തമ്മിലുള്ള മാറ്റുരയ്ക്കലായതിനാല്‍ ക്ലബ്ബ് ഫുട്‌ബോളിലെ മറ്റൊരു എല്‍ ക്ലാസിക്കോ എന്ന് തന്നെ റയല്‍-ബയേണ്‍ പോരാട്ടത്തെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെ ഇരുപാദങ്ങളിലും തീപ്പാറുന്ന പോരാട്ടമാണ് ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നതും. ഇരു ടീമും ഇതിനു മുമ്പ് 25 തവണയാണ് യൂറോപ്യന്‍ കപ്പ് / ചാംപ്യന്‍സ് ലീഗ് ടൂര്‍ണമെന്റുകളിലായി ഏറ്റുമുട്ടിയിട്ടുള്ളത്. അതില്‍ 11 വീതം ജയം റയലും ബയേണും പങ്കുവച്ചു. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മല്‍സരത്തിന്റെ കിക്കോഫ്.

താരസമ്പന്നതയാല്‍ പ്രസിദ്ധമാണ് ഇരു ടീമും. സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഫോമിലാണ് റയലിന്റെ പ്രതീക്ഷകള്‍. ചാംപ്യന്‍സ് ലീഗിന്റെ ഈ സീസണില്‍ 15 ഗോളുകളാണ് ക്രിസ്റ്റിയാനോ ഇതുവരെ അടിച്ചുകൂട്ടിയത്. നിലവില്‍ സീസണിലെ ഗോള്‍ വേട്ടയില്‍ ക്രിസ്റ്റിയാനോ തന്നെയാണ് തലപ്പത്ത്. ക്രിസ്റ്റിയാനോയ്‌ക്കൊപ്പം കരീം ബെന്‍സെമയെയും ഗരെത് ബേലിനെയും മുന്നില്‍ നിര്‍ത്തി അറ്റാക്കിങിനും പ്രതിരോധത്തിനും ഒരുപോലെ പ്രാധാന്യം നല്‍കി കളിപ്പിക്കുകായെന്ന തന്ത്രമാണ് റയല്‍ പരിശീലകന്‍ സിനദിന്‍ സിദ്ദാന്‍ നടത്താറുള്ളത്.

എന്നാല്‍, ബയേണിന്റെ ഗോള്‍വലയ്ക്കു മുന്നില്‍ ക്രിസ്റ്റിയാനോയ്ക്കും കൂട്ടര്‍ക്കും മതില്‍ കെട്ടാനുള്ള അവസാന തയ്യാറെടുപ്പിലാണ് ടീം ക്യാപ്റ്റന്‍ കൂടിയായ ജര്‍മനിയുടെ മാനുവല്‍ നൂയര്‍. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, സാന്‍ഡ്രോ വാഗ്നെര്‍ എന്നിവരെ മുന്‍നിര്‍ത്തിയാണ് യുപ് എയിന്‍കസ് ബയേണിന് തന്ത്രങ്ങളോതുന്നത്. നേരിയ പരിക്ക് അലട്ടുന്ന ഡിഫന്‍ഡര്‍ ഡേവിഡ് അലാബ റയലിനെതിരേ ഇന്ന് കളിക്കുമോയെന്ന കാര്യം മല്‍സരത്തിന് തൊട്ടുമുന്‍പ് മാത്രമേ അറിയുകയുള്ളൂ.

christianoronaldo

സെമി ഫൈനലിലേക്കുള്ള നാള്‍വഴികള്‍


റയല്‍ മാഡ്രിഡ്

ഗ്രൂപ്പ് എച്ചില്‍ രണ്ടാം സ്ഥാനക്കാരായാണ് റയല്‍ പ്രീക്വാര്‍ട്ടറിലിടം പിടിച്ചത്. ടോട്ടന്‍ഹാം ഹോട്‌സ്പര്‍, ബൊറൂസ്യ ഡോട്മുണ്ട്, അപോല്‍ ടീമുകളാണ് ഗ്രൂപ്പ് എച്ചിലുണ്ടായിരുന്നത്. ടോട്ടന്‍ഹാമായിരുന്നു ഗ്രൂപ്പ് എച്ചിലെ പോയിന്റ് പട്ടികയില്‍ തലപ്പത്ത്. പ്രീക്വാര്‍ട്ടറില്‍ ഫ്രഞ്ച് അതികായന്‍മാരായ പിഎസ്ജിയായിരുന്നു റയലിന്റെ എതിരാളികള്‍. എന്നാല്‍, ഇരുപാദങ്ങളിലായി പിഎസ്ജിയെ 2-5ന് തകര്‍ത്ത് റയല്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു. ക്വാര്‍ട്ടറിലും ശക്തരായ എതിരാളികളായിരുന്നു റയലിനെ കാത്തിരുന്നത്. ഇറ്റാലിയന്‍ ഗ്ലാമര്‍ ടീമായ യുവന്റസില്‍ നിന്ന് കനത്ത വെല്ലുവിളിയാണ് ക്വാര്‍ട്ടറിലെ രണ്ടാംപാദത്തില്‍ റയലിന് നേരിട്ടത്. എന്നാല്‍, പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസിറ്റിയാനോ രക്ഷകനായപ്പോള്‍ റയല്‍ 4-3ന് യുവന്റസിനെ മറികടന്ന് സെമി ഫൈനലിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു.

realmadridteam

ബയേണ്‍ മ്യൂണിക്ക്

പിഎസ്ജി, കെല്‍റ്റിക്, ആന്‍ഡര്‍ലെക്ട് എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ബയേണിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. പ്രീക്വാര്‍ട്ടറില്‍ തുര്‍ക്കി ക്ലബ്ബായ ബാസിക്റ്റസിനെ 1-8ന് തരിപ്പണമാക്കി ബയേണ്‍ അനായാസം ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടറില്‍ സ്പാനിഷ് ക്ലബ്ബായ സെവിയ്യയായിരുന്നു ബയേണിന്റെ എതിരാളി. ആദ്യാപദത്തില്‍ സെവ്വിയക്കെതിരേ നേടിയ 1-2ന്റെ ലീഡ് രണ്ടാംപാദത്തിലും നിലനിര്‍ത്തിയ ബയേണ്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.

Story first published: Wednesday, April 25, 2018, 10:26 [IST]
Other articles published on Apr 25, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X