വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ആദ്യം കളിക്കളം അടക്കി ഭരിച്ചു, പിന്നീട് രാഷ്ട്രീയത്തിലേക്ക്! അഞ്ച് ഫുട്‌ബോള്‍ താരങ്ങളിതാ

ഫുട്‌ബോള്‍ കളിക്കാര്‍ക്ക് ലോകത്താകമാനം വലിയ ആരാധക വൃന്ദത്തെ സൃഷ്ടിക്കാന്‍ സാധിക്കും. രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തുന്നവരായി താരങ്ങള്‍ മാറുമ്പോള്‍ അവര്‍ ഹീറോ ആകും. പ്ലെയിംഗ് കരിയറിന് ശേഷം ആ ഹീറോകള്‍ക്ക് മുന്നില്‍ പലവഴികള്‍ തെളിയും. അതില്‍ ഏറ്റവും ശ്രേഷ്ഠം രാഷ്ട്രീയം തന്നെ. രാജ്യത്തെ നയിക്കാനുള്ള അവസരമാണല്ലോ രാഷ്ട്രീയം. ഫുട്‌ബോള്‍ രാജാവ് പെലെയും ഫ്രാന്‍സിന്റെ ലോകകപ്പ് ജേതാവ് ലിലിയന്‍ തുറാമും ഉള്‍പ്പടെ നിരവധി പേരാണ് രാഷ്ട്രീയക്കാരന്റെ കുപ്പായം എടുത്തണിഞ്ഞത്. ആ ഗണത്തില്‍ ഉള്‍പ്പെടുന്ന പ്രമുഖ കളിക്കാരെ കുറിച്ചറിയാം...

ആന്ദ്രെ അര്‍ഷാവിന്‍ (റഷ്യ)

ആന്ദ്രെ അര്‍ഷാവിന്‍ (റഷ്യ)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്റെ താരമായിരുന്നു റഷ്യക്കാരനായ അര്‍ഷാവിന്‍. നാല് സീസണില്‍ ഏറെയും പരിക്കിന്റെ പിടിയിലായിരുന്നതിനാല്‍ വിംഗര്‍ക്ക് കൂടുതല്‍ കാലം ആഴ്‌സണലില്‍ തുടരാന്‍ സാധിച്ചില്ല. റഷ്യന്‍ ക്ലബ്ബ് സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലാണ് അര്‍ഷാവിന്‍ തിളങ്ങിയത്. മുപ്പത്താറാം വയസില്‍ കസാഖിസ്ഥാനിലെ എഫ് സി കെയ്‌റാറ്റിന്റെ താരമാണ്. എന്നാല്‍, പലര്‍ക്കും അറിയാത്ത ഒരു കാര്യം അര്‍ഷാവിന്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ പാര്‍ട്ടിക്കായി പ്രാദേശിക കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സ്റ്റാര്‍ കാംപെയ്‌നറായിരുന്നു.

സോള്‍ കാംപെല്‍ (ബ്രിട്ടന്‍)

സോള്‍ കാംപെല്‍ (ബ്രിട്ടന്‍)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ എണ്ണം പറഞ്ഞ സെന്റര്‍ ബാക്കുകളില്‍ ഒരാള്‍. ആര്‍സെന്‍ വെംഗര്‍ പരിശീലിപ്പിച്ച ആഴ്‌സണല്‍ ക്ലബ്ബിന്റെ ഇതിഹാസ താരം. ടോട്ടനം ഹോസ്പറിലും കളിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബാഴ്‌സലോണക്കെതിരെ സോള്‍ കാംപെല്‍ ഗോളടിച്ചിരുന്നു. 2011 ല്‍ കളിക്കളം വിട്ട കാംപെല്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തിലേക്കിറങ്ങി. കണ്‍സര്‍വേട്ടീവ് പാര്‍ട്ടി അംഗമായി ലണ്ടന്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ജോര്‍ജ് വിയ (ലൈബീരിയ)

ജോര്‍ജ് വിയ (ലൈബീരിയ)

ആഫ്രിക്കന്‍ ഫുട്‌ബോളിലെ എക്കാലത്തേയും ഇതിഹാസം. തൊണ്ണൂറുകളില്‍ ഒഴുകി നടന്ന് ഗോളടിച്ച വിയ ഫ്രാന്‍സില്‍ പി എസ് ജി, എഎസ് മൊണാക്കോ, ഇറ്റലിയില്‍ എ സി മിലാന്‍ ക്ലബ്ബുകളുടെ താരമായിരുന്നു. വിവിധ ക്ലബ്ബുകളിലായി മുന്നൂറിലേറെ ഗോളുകള്‍ നേടിയ വിയ യൂറോപ്പിന് ആഫ്രിക്കന്‍ താരങ്ങളിലുള്ള മതിപ്പ് വര്‍ധിപ്പിച്ചു. മൊണാക്കോയുടെ മഹാനായ സ്‌ട്രൈക്കര്‍ 2018 ജനുവരിയില്‍ ലൈബീരിയയുടെ ഇരുപത്തഞ്ചാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

റൊമാരിയോ (ബ്രസീല്‍)

റൊമാരിയോ (ബ്രസീല്‍)

ഫുട്‌ബോളിലെ ഏറ്റവും മികച്ച ക്ലിനിക്കല്‍ ഫിനിഷര്‍. 1994 ലോകകപ്പ് ബ്രസീല്‍ നേടിയപ്പോള്‍ റൊമാരിയോ ലോകപ്രശസ്തനായി. യൊഹാന്‍ ക്രൈഫിന്റെ ബാഴ്‌സലോണ ഡ്രീം ടീമിന്റെ സൂപ്പര്‍ അറ്റാക്കര്‍. ക്രൈഫ് വിശേഷിപ്പിച്ച് കംപ്ലീറ്റ് അറ്റാക്കര്‍ എന്നാണ്. നാല്‍പത് വയസ് വരെ ഫുട്‌ബോളില്‍ തുടര്‍ന്ന റൊമാരിയോ 2014 ല്‍ ബ്രസീലില്‍ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ അഴിമതിക്കെതിരെയും ഫുട്‌ബോളിലെ തട്ടിപ്പുകള്‍ക്കെതിരെയും റൊമാരിയോ ശബ്ദിച്ചു. 2014 ഫിഫ ലോകകപ്പ് സംഘാടകര്‍ക്കെതിരെ റൊമാരിയോ കുരിശുയുദ്ധത്തിലേര്‍പ്പെട്ടു.

പെലെ (ബ്രസീല്‍)

പെലെ (ബ്രസീല്‍)

ഫുട്‌ബോള്‍ രാജാവ്. 1200 ല്‍ ഏറെ കരിയര്‍ ഗോളുകള്‍. ഈ ഭൂമുഖത്തെ ഫുട്‌ബോള്‍ പ്രതിഭാസം ബ്രസീലിന് തുടരെ ലോക കിരീടം നേടിക്കൊടുത്തു. 1977 ല്‍ പ്ലെയിംഗ് കരിയറില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വെച്ചു. യുനെസ്‌കോയുടെ ഗുഡ്വില്‍ അംബാസഡറായും യു എന്‍ പ്രകൃതി സംരക്ഷണ അംബാസഡറായും പ്രവര്‍ത്തിച്ച പെലെ ബ്രസീലിന്റെ കായിക മന്ത്രിയായി. കായിക മേഖലയിലെ അഴിമതിക്കെതിരെ പെലെ നിയമം എന്ന പേരില്‍ ഒരു നിയമം പ്രാബലത്തില്‍ കൊണ്ടു വന്നു. ഒടുവില്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് പെലെ രാജിവെച്ചു. ഡിയഗോ മറഡോണക്കൊപ്പം ഇരുപതാം നൂറ്റാണ്ടിന്റെ താരമായി പെലെയെ ഫിഫ തെരഞ്ഞെടുത്തിരുന്നു.

Story first published: Tuesday, July 5, 2022, 16:22 [IST]
Other articles published on Jul 5, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X