റിയോ ഡി ജനെയ്‌റോ: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ മരണത്തിന് കീഴടങ്ങിയിരിക്കുന്നു. ടെലിവിഷനും സാമൂഹ്യ മാധ്യമങ്ങളുമൊന്നും സജീവമല്ലാത്ത കാലത്തും കാല്‍പ്പന്ത് തട്ടി ആരാധക മനസിലേക്ക് കടന്നുവന്ന പെലെ മരണമില്ലാത്ത പ്രതിഭയാണ്.
അര്‍ബുദവും ഹൃദയ സംബന്ധമായ അസുഖങ്ങളും വേട്ടയാടിയതോടെ 82ാം വയസില്‍ മരണത്തിന്റെ റെഡ്കാര്‍ഡ് കണ്ട് ഇതിഹാസത്തിന് വിടപറയേണ്ടി വന്നു. പെലെ എന്നെന്നും ആരാധക മനസില്‍ ഇതിഹാസമായിത്തുടരുമെന്നതില്‍ സംശയമില്ല.
Also Read: കോലിയില്ല, ബാബര്‍ നാലാമന്, 2022ലെ ബെസ്റ്റ് ടെസ്റ്റ് 11 തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
മൂന്ന് ലോകകപ്പുകള്‍ സ്വന്തമാക്കിയ പെലെ ഈ നേട്ടത്തിലെത്തിയ ഏക താരം കൂടിയാണ്. ലോക ഫുട്‌ബോളിലെ പ്രതിഭ ഓര്‍മയായി മാറവെ സൂപ്പര്‍ താരത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഫുട്‌ബോള്‍ താരമായ പിതാവ്
1940ല്‍ ഒക്ടോബര്‍ 23നാണ് പെലെയുടെ ജനനം. അദ്ദേഹത്തിന്റെ പിതാവും ഫുട്‌ബോള്‍ താരമായിരുന്നു. ബ്രസീലിലെ പ്രാദേശിക ഫുട്‌ബോള്‍ ടീമുകളിലാണ് പെലെയുടെ പിതാവായ ജോ റാമോസ് ഡോ നാസിമെന്റോ കളിച്ചിരുന്നത്.
സെന്റര്‍ ഫോര്‍വേഡായാണ് അദ്ദേഹം കളിച്ചിരുന്നത്. പെലെയെ ഫുട്‌ബോളിലേക്കെത്തിക്കുന്നതിന് പിന്നില്‍ പ്രേരണയും പ്രചോദനവുമായത് അദ്ദേഹത്തിന്റെ പിതാവായിരുന്നു.
ദാരിദ്ര്യത്തോട് പടവെട്ടി മുന്നേറി
ബ്രസീലിലെ പല ഫുട്‌ബോള്‍ താരങ്ങളുടെയും ജീവിത സാഹചര്യം വളരെ മോശമായിരുന്നുവെന്ന് തന്നെ പറയാം. അതുപോലെ തന്നെയായിരുന്നു പെലെയുടെയും ജീവിതം. കഠിന ദാരിദ്ര്യത്തോട് പടവെട്ടിയാണ് പെലെ വളര്‍ന്നത്.
ബാല്യ കാലത്തില്‍ ചായക്കടയില്‍ ജോലി ചെയ്തും ഷൂ പോളിഷ് ചെയ്തുമെല്ലാം കടല വറുത്തുമെല്ലാം വരുമാനം കണ്ടെത്തിയാണ് പെലെ ജീവിതം മുന്നോട്ട് കൊണ്ടുപോയത്.
100ലധികം ഹാട്രിക്
കരിയറില്‍ 100ലധികം ഹാട്രിക് നേടിയിട്ടുള്ള താരമാണ് പെലെയെന്ന് പറഞ്ഞാല്‍ വിശ്വസിക്കുക പ്രയാസം. എന്നാല്‍ പെലെ കരിയറില്‍ 129 ഹാട്രിക് നേടിയിട്ടുള്ള താരമാണ്. പെലെ ഒരു ഗോള്‍ നേടിയ മത്സരം ചുരുക്കമാണ് പറയാം.
92 മത്സരങ്ങളില്‍ മൂന്ന് ഗോളുകളും 31 മത്സരത്തില്‍ നാല് ഗോളുകളും ആറ് അഞ്ച് ഗോള്‍ മത്സരവും കരിയറില്‍ സൃഷ്ടിച്ച പെലെ ഒരു മത്സരത്തില്‍ എട്ട് ഗോളുകളും നേടിയിട്ടുണ്ട്. ഹാട്രിക് നേടുക പല താരങ്ങളുടെയും സ്വപ്‌നമായി ശേഷിക്കുമ്പോഴും 129 ഹാട്രിക്കാണ് പെലെ നേടിയത്.
Also Read: IND vs SL: ഇന്ത്യക്ക് 2023ലെ ലോകകപ്പ് നേടണോ? ഗംഭീറിന്റെ നിര്‍ണ്ണായക ഉപദേശം! അറിയാം
പെലെയുടെ ഗിന്നസ് റെക്കോഡ്
പെലെയുടെ പേരില്‍ ഗിന്നസ് ലോക റെക്കോഡുണ്ടെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. അത് എന്താണെന്ന് പരിശോധിക്കാം. കരിയറില്‍ കൂടുതല്‍ ഗോള്‍, കൂടുതല്‍ ലോകകപ്പ് ജയം എന്നീ റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുള്ള പെലെയുടെ പേരിലുള്ള ഗിന്നസ് റെക്കോഡ് ഗോള്‍ നേട്ടത്തിലാണ്.
1956 സെപ്തംബര്‍ 7 മുതല്‍ 1977 ഒക്ടോബര്‍ 1വരെ 1363 മത്സരം കളിച്ച പെലെ 1279 ഗോളുകളാണ് കരിയറില്‍ നേടിയത്. ഇതാണ് ഗിന്നസ് റെക്കോഡിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്.
പെലെയുടെ ആദ്യ പ്രതിഫലം
പെലെയുടെ കരിയറിലെ ആദ്യ കരാര്‍ ലഭിക്കുന്നത് 15ാം വയസിലാണ്. 1956ല്‍ സാന്റോസുമായാണ് ഈ കരാറുണ്ടാക്കിയത്. പെലെയുടെ ആദ്യത്തെ പ്രതിഫലം 10 ഡോളറായിരുന്നു. പിന്നീട് കളിച്ച് ഇതിഹാസമായി മാറിയതോടെ പെലെ ലോക ഫുട്‌ബോളിലെ ഏറ്റവും താരമൂല്യമുള്ള താരങ്ങളിലൊരാളായി മാറി.
ഒരു മത്സരത്തില്‍ രണ്ട് ടീമിനായി കളിച്ചു
ഒരു മത്സരത്തില്‍ രണ്ട് ടീമിനായും കളിക്കുകയെന്നത് സംഭവിക്കാന്‍ സാധ്യത കുറവുള്ള കാര്യമാണ്. എന്നാല്‍ പെലെ ഇങ്ങനെ കളിച്ചിട്ടുണ്ട്. പ്രദര്‍ശന മത്സരത്തിലാണ് പെലെ ഇത്തരത്തില്‍ രണ്ട് ടീമിനായി കളിച്ചത്.
ന്യൂയോര്‍ക്ക് കോസ്‌മോസും സാന്റോസ് എഫ്‌സിയും തമ്മില്‍ ന്യൂ ജേഴ്‌സിയില്‍ നടന്ന മത്സരത്തിലാണ് പെലെ രണ്ട് ടീമിനായും കളിച്ചത്. ആദ്യ പകുതി സാന്റോസിനായി കളിച്ച് ഒരു ഗോളാണ് പെലെ നേടിയത്. രണ്ടാം പകുതി കോസ്‌മോസിനായും താരം കളിച്ചു. 2-1ന് കോസ്‌മോസാണ് ഈ മത്സരം ജയിച്ചത്.
പെലെക്കായി ഒരു ദിവസം
ഒരു താരത്തിന്റെ പേരില്‍ ഒരു രാജ്യം ഒരു ദിവസം ആഘോഷിക്കുമോ?. അത്തരമൊരു ഭാഗ്യം പെലെക്കുണ്ടായിട്ടുണ്ട്. 1969 നവംബര്‍ 19നാണ് പെലെ തന്റെ 1000മത്തെ ഗോള്‍ നേടിയത്. ഇതിന് ശേഷം നവംബര്‍ 19 പെലെ ദിനമെന്നാണ് അറിയപ്പെടുന്നത്.