പിഎസ്ജിയില്‍ മടുത്തെന്ന് നെയ്മറുടെ പിതാവ്; ലക്ഷ്യം മറ്റൊരു ക്ലബ്ബ്

Posted By: rajesh mc

മാഡ്രിഡ്: പരിക്കുമൂലം വിശ്രമത്തിലായിരുന്ന ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ അടുത്ത സീസണ്‍ മുതല്‍ പുതിയ ക്ലബ്ബിലേക്കെന്ന് റിപ്പോര്‍ട്ട്. ഒരു വര്‍ഷമായി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയില്‍ കളിക്കുന്ന നെയ്മര്‍ ലോകപ്പിന് ശേഷം പുതിയ ക്ലബ്ബുകളിലേക്ക് മാറാനുള്ള ചര്‍ച്ചകള്‍ സജീവമാക്കുമെന്നാണ് ഫുട്‌ബോള്‍ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്.

ഫുട്‌ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് കൈമാറ്റത്തുകയായ 220 മില്യണ്‍ യൂറോയ്ക്കാണ് നെയ്മര്‍ കഴിഞ്ഞ ഓഗസ്തില്‍ പിഎസ്ജിയില്‍ എത്തിയത്. എന്നാല്‍, ടീം മാനേജ്‌മെന്റുമായും സഹകളിക്കാരുമായും പലപ്പോഴും കലഹമുണ്ടാക്കിയ താരം പിഎസ്ജിയുമായി ഒത്തുപോകില്ലെന്ന സൂചന ആദ്യംമുതല്‍ക്കുതന്നെ നല്‍കിയിരുന്നു.

neymar

ബാഴ്‌സലോണില്‍ നിന്നുമാണ് നെയ്മര്‍ പിഎസ്ജിയിലെത്തിയത്. ബാഴ്‌സലോണയില്‍ എത്തുന്നതിന് മുന്‍പുതന്നെ നെയ്മര്‍ക്കുവേണ്ടി റയല്‍ മാഡ്രിഡ് ശ്രമം തുടങ്ങിയിരുന്നു. പിഎസ്ജി വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കാറാനാണ് ഇപ്പോള്‍ താരത്തിന്റെ ശ്രമം. നെയ്മറുടെ പിതാവ് ഇതിനകംതന്നെ റയല്‍ ഡയറക്ടറുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

പിഎസ്ജിക്കുവേണ്ടി 30 കളികളില്‍ നിന്നായി 28 ഗോളുകള്‍ നേടുകയും 16 ഗോളവസരം ഒരുക്കുകയും ചെയ്തു. ഫിബ്രുവരി 25 മുതല്‍ പരിക്കിനെ തുടര്‍ന്ന് നെയ്മര്‍ കളിക്കളത്തിന് പുറത്താണ്. ലോകകപ്പോടെ ഫുട്‌ബോളിലേക്ക് തിരിച്ചെത്തുമെന്ന് കരുതുന്ന സൂപ്പര്‍താരത്തിനുവേണ്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡും രംഗത്തുള്ളതായാണ് റിപ്പോര്‍ട്ട്.

Story first published: Saturday, May 12, 2018, 8:19 [IST]
Other articles published on May 12, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍