ലണ്ടന്‍: ജനുവരിയിലെ താരക്കൈമാറ്റ വിപണി അവസാനിക്കുന്നദിവസം കാരമായ നേട്ടമുണ്ടാക്കാതെ യുറോപ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍. പതിവുപോലെ കൂടുതല്‍ കൈമാറ്റങ്ങളും നടന്നത് ലോണ്‍ അടിസ്ഥാനത്തിലാണ്. വമ്പന്‍ ടീമുകള്‍ മുന്‍നിര കളിക്കാര്‍ക്ക് പിന്നിലുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പ്രമുഖരുടെ കൂടുമാറ്റം നടന്നില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്‌സലോണ, ബൊറൂസിയ ഡോട്ട്മുണ്ട് ടീമുകളാണ് അവസാന ദിവസം ചെറുചലനങ്ങളുണ്ടാക്കിയത്.
നൈജീരിയന്‍ സ്‌ട്രൈക്കര്‍ ഒഡിയോണ്‍ ഇഗാലോയെ ലോണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിലെത്തിച്ചു. സീസണ്‍ അവസാനം വരെ ലോണിലാണ് ഒഡിയോണ്‍ യുണൈറ്റഡില്‍ കളിക്കുക. ചൈനീസ് ക്ലബ്ബ് ഷാങ്ഹായിയുടെ താരമായ ഒഡിയോണ്‍ പരിക്കേറ്റ റാഷ്‌ഫോര്‍ഡിന് പകരക്കാരനാകുമെന്നാണ് ടീമിന്റെ പ്രതീക്ഷ. നേരത്തെ വാറ്റ്‌ഫോഡിനായി പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്ന ഒഡിയോണ്‍ മികച്ച പ്രകടനം നടത്തിയിരുന്നു.
ISL: ബ്ലാസ്റ്റേഴ്സ് ജയിച്ചേ തീരൂ; ചെന്നൈയ്ക്കെതിതെ പകരം വീട്ടാന്‍ സുവര്‍ണാവസരം
ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ എംറെ കാനെയെ യുവന്റസില്‍നിന്നും എത്തിച്ച് ബൊറൂസിയ ഡോട്ട്മുണ്ട് നല്ലൊരു നീക്കം നടത്തി. 25 മില്യണ്‍ യൂറോയാണ് കൈമാറ്റത്തുക. പോര്‍ച്ചുഗീസ് താരം ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോയെ എത്തിച്ച് ബാഴ്‌സലോണയും അവസാന ദിവസം മോശമാക്കിയില്ല. 31 മില്യണ്‍ കൈമാറ്റത്തിനായി ബാഴ്‌സ ചെലവഴിച്ചു. ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ മാത്തിയസ് ഫെര്‍ണാണ്ടസിനെ 7 മില്യണ്‍ യൂറോയ്ക്കും ബാഴ്‌സ സ്വന്തമാക്കി.
ബെല്‍ജിയം വിങ്ങര്‍ യാനിക് കരാസ്‌കോ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് തിരിച്ചെത്തി. ചൈനീസ് ക്ലബ്ബില്‍നിന്നുമെത്തിയ താരം സീസണ്‍ അവസാനം വരെ ക്ലബ്ബില്‍ തുടരും. അവസാന ദിവസം മറ്റ് പ്രമുഖ ടീമുകള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. ചെല്‍സിയും, മാഞ്ചസ്റ്റര്‍ സിറ്റിയും ഒരു കളിക്കാരനെപ്പോലും ജനുവരി വിന്‍ഡോയില്‍ ടീമിലെത്തിച്ചിട്ടില്ല. അതേസമയം, റിസര്‍വ് താരങ്ങള്‍ പല ടീമുകളിലേക്കും ലോണില്‍ മാറിയിട്ടുണ്ട്.