ആഴ്‌സണലിന്റെ ആ റെക്കോര്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിയും സ്വന്തമാക്കും, പറയുന്നത് ചില്ലറക്കാരനല്ല

Posted By: കാശ്വിന്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളാണ് മാഞ്ചസ്റ്റര്‍ സിറ്റി കളിച്ചു കൊണ്ടിരിക്കുന്നതെന്ന് ബി ബി സി പണ്ഡിറ്റ് ഗാര്‍ത് ക്രൂക്‌സ്.
ലെസ്റ്റര്‍ സിറ്റിക്കെതിരെ സിറ്റി നേടിയ ജയം അവരുടെ തുടര്‍ച്ചയായ പതിനാറാമത്തെതായിരുന്നു. ലീഗില്‍ പന്ത്രണ്ട് മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുകള്‍ സ്വന്തമാക്കി. 2011-12 സീസണില്‍ റോബര്‍ട്ടോ മാന്‍സിനിക്ക് കീഴില്‍ സിറ്റി ആദ്യ പന്ത്രണ്ട് മത്സരങ്ങളില്‍ നിന്ന് നേടിയ പരമാവധി പോയിന്റുകളുടെ റെക്കോര്‍ഡിനൊപ്പമാണ് പെപ് ഗോര്‍ഡിയോളയുടെ സിറ്റി.

പാകിസ്താൻ 63 ഓളൗട്ട്, 185 റൺസിന് തോറ്റു... അട്ടിമറി ജയത്തോടെ അഫ്ഗാനിസ്ഥാന് ഏഷ്യാകപ്പ് കിരീടം!!

2003-04 സീസണില്‍ തോല്‍വിയറിയാതെ ലീഗ് കിരീടം നേടിയ ആഴ്‌സണലിന്റെ ഇതിഹാസ നിരയുടെ ഡിഫന്‍ഡര്‍ മാര്‍ട്ടിന്‍ കിയോന്‍ വിശ്വസിക്കുന്നത് ഈ സീസണില്‍ സിറ്റി ആ നേട്ടം ആവര്‍ത്തിക്കുമെന്നാണ്.

arsenal

ഫുട്‌ബോളിനെ കലയായി കാണുന്ന ഒരുപറ്റം കളിക്കാരുണ്ട് സിറ്റിക്ക് കരുത്തായി. അവര്‍ ഓരോ ആഴ്ചയിലും മനോഹരമായ ഫുട്‌ബോള്‍ നമുക്ക് മുന്നില്‍ പെയിന്റിംഗ് ചെയ്ത് തരുന്നു. അഗ്യുറോയും ഗബ്രിയേല്‍ ജീസസും ഡിബ്രൂയിനും എല്ലാം തകര്‍ത്തു കളിക്കുന്നു.

സ്‌നൂക്കറില്‍ റോണി ഒ സുള്ളിവന്‍ ഏത് കൈ കൊണ്ട് കളിക്കുമെന്ന് ഒരു ധാരണയും കാണുന്നവര്‍ക്ക് ലഭിക്കില്ല. ഫുട്‌ബോളില്‍ ഡിബ്രൂയിന്‍ ചെയ്യുന്നതും അത് തന്നെ- മാര്‍ട്ടിന്‍ നിരീക്ഷിച്ചു.സിറ്റി ഓരോ മത്സരം കഴിയും തോറും കൂടുതല്‍ ശക്തരായിക്കൊണ്ടിരിക്കുന്നു- ടോട്ടനം ഹോസ്പര്‍ മുന്‍ കോച്ച് ഡേവിഡ് പ്ലീറ്റ് അഭിപ്രായപ്പെട്ടു.

Story first published: Monday, November 20, 2017, 9:28 [IST]
Other articles published on Nov 20, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍