ഫുട്ബോളിലെ ഇതിഹാസങ്ങളായ അച്ഛന്മാരും മക്കളും! പത്ത് പേരിതാ

പെലെയുടെ മകനോ മറഡോണയുടെ മകനോ ഫുട്‌ബോളില്‍ അവരുടെ പിതാക്കന്‍മാരുണ്ടാക്കിയ മഹത്വത്തെ പുല്‍കുന്നവരായില്ല. യൊഹാന്‍ക്രൈഫിന്റെ മകന്‍ ജോര്‍ഡി ക്രൈഫ് പന്ത് തട്ടിയെങ്കിലും അച്ഛനോളം പോന്ന മകനായില്ല. ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ മകനെ ഇപ്പോഴെ ട്രെയിന്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്. അച്ഛനെ പറയിപ്പിക്കുന്ന മകനായിപ്പോകരുതല്ലോ! വെയിന്‍ റൂണിയുടെ മകന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അക്കാദമിയിലുണ്ട്. അച്ഛനെ പോലെ ഫുട്‌ബോളില്‍ ഇതിഹാസമാനം കൈവരിച്ച, മികച്ച ഫുട്‌ബോളറെന്ന് ലോകം വാഴ്ത്തിയ ചില മക്കളുണ്ട്. അച്ഛന്റെ മക്കള്‍!

പോളോ മാള്‍ഡീനി & സെസാര്‍ മാള്‍ഡീനി

പോളോ മാള്‍ഡീനി & സെസാര്‍ മാള്‍ഡീനി

എ സി മിലാന്റെ സൂപ്പര്‍താരമായിരുന്നു സെസാര്‍ മാള്‍ഡീനി. മകന്‍ പോളോ മാള്‍ഡീനി ഇതിഹാസവും. സെസാര്‍ മിലാനൊപ്പം ചാമ്പ്യന്‍സ് ലീഗ് ജേതാവാണ്. മകന്‍ പോളോ മാള്‍ഡീനി അഞ്ച് തവണയാണ് മിലാനൊപ്പം യൂറോപ്പ് കീഴടക്കിയത്. ഒരിക്കല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ പോളോ മാള്‍ഡീനിയെ തന്റെ ടീമിലെത്തിക്കാന്‍ ശ്രമിച്ചു. സെസാര്‍ മാള്‍ഡീനിയോട് ചോദിച്ചു, മകനെ മാഞ്ചസ്റ്ററിലേക്ക് പറഞ്ഞയക്കില്ലേ! അതിനുള്ള സെസാറിന്റെ മറുപടി ഇങ്ങനെ: എന്റെ മുത്തച്ഛന്‍ മിലാനായിരുന്നു, അച്ഛനും. ഞാനും മിലാനാണ്, എന്റെ മക്കളും മിലാനാണ്, അത് മറക്കരുത്! മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നേടിയതിനേക്കാള്‍ കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം മിലാനൊപ്പം സ്വന്തം പേരിലാക്കിയാണ് പോളോ മാള്‍ഡീനി തലയെടുപ്പ് കാണിച്ചത്.

മാനുവല്‍ സാഞ്ചിസ് ഹോന്റ്യുലോ, മാനുവല്‍ സാഞ്ചിസ് മാര്‍ട്ടിനെസ്

മാനുവല്‍ സാഞ്ചിസ് ഹോന്റ്യുലോ, മാനുവല്‍ സാഞ്ചിസ് മാര്‍ട്ടിനെസ്

രണ്ട് പേരും റയല്‍ മാഡ്രിഡ് താരങ്ങള്‍. ഡിഫന്‍ഡര്‍മാര്‍. മകന്‍ സ്വീപ്പര്‍ റോളിലാണ് കൂടുതല്‍ കളിച്ചത്. അച്ഛനേക്കാള്‍ മുകളിലാണ് മകന്റെ സ്ഥാനം. സാഞ്ചിസ് ജൂനിയര്‍ റയലിനൊപ്പം രണ്ട് ചാമ്പ്യന്‍സ് ലീഗും എട്ട് ലാ ലിഗയും നേടിയപ്പോള്‍ പിതാവിന് നാല് ലാ ലിഗയും ഒരു യൂറോപ്യന്‍ കപ്പുമാണ് നേടാനായത്. സ്‌പെയ്‌നിന് വേണ്ടി അച്ഛന്‍ സാഞ്ചിസ് പതിനൊന്ന് മത്സരം കളിച്ചപ്പോള്‍ മകന്‍ കളിച്ചത് 48 കളികള്‍.

മസീഞ്ഞോ & തിയഗോ അല്‍കന്റാര

മസീഞ്ഞോ & തിയഗോ അല്‍കന്റാര

അച്ഛനും മകനും രണ്ട് രാജ്യങ്ങള്‍ക്കായിട്ടാണ് കളിച്ചത്. മസീഞ്ഞോ അമ്മയുടെ ദേശമായ ബ്രസീലിനായി ബൂട്ടു കെട്ടിയപ്പോള്‍ മസീഞ്ഞോയുടെ മകന്‍ തിയഗോ അല്‍കന്റാര സ്‌പെയിന്‍ ടീമിലാണ് കളിച്ചത്. മസീഞ്ഞോ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായിരുന്നു. 1994 ലോകകപ്പും 1989 കോപ അമേരിക്കയും നേടിയ ബ്രസീല്‍ ടീമംഗം. തിയഗോ അല്‍കന്റാര അച്ഛനോളം എത്താനുള്ള കുതിപ്പിലാണ്.

പീറ്റര്‍ ഷിമൈക്കല്‍ & കാസ്‌പെര്‍ ഷിമൈക്കല്‍

പീറ്റര്‍ ഷിമൈക്കല്‍ & കാസ്‌പെര്‍ ഷിമൈക്കല്‍

1992 ല്‍ ഡെന്‍മാര്‍ക്കിനൊപ്പം യൂറോ കപ്പ് ജയിച്ച പീറ്റര്‍ ഷിമൈക്കല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇതിഹാസ ഗോള്‍ കീപ്പറായി അറിയപ്പെടുന്നു. ഡെന്‍മാര്‍ക്കിനായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ (129) കളിച്ച താരം കൂടിയാണ് പീറ്റര്‍. ക്ലബ്ബ് ഫുട്‌ബോളിലേക്ക ്‌വന്നാല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം ചാമ്പ്യന്‍സ് ലീഗും ഒമ്പത് ലീഗ് ട്രോഫികളും നേടിയ താരം. മകന്‍ കാസ്പര്‍ അത്രത്തോളം വളര്‍ന്നിട്ടില്ല. എന്നാല്‍, ലെസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീടം നേടുമ്പോള്‍ വല കാത്തത് കാസ്പറായിരുന്നു.

മിഗ്വേല്‍ ഏഞ്ചല്‍ & സാബി അലോണ്‍സോ

മിഗ്വേല്‍ ഏഞ്ചല്‍ & സാബി അലോണ്‍സോ

റയല്‍ സോസിഡാഡിനൊപ്പം രണ്ട് ലാ ലിഗ, ബാഴ്‌സലോണക്കൊപ്പം ഒരു ലാ ലിഗ. സ്‌പെയ്‌നിനായി ഇരുപത് രാജ്യാന്തര മത്സരങ്ങള്‍. മിഗ്വേല്‍ ഏഞ്ചലിന്റെ കരിയര്‍ ഗ്രാഫ് ചുരുക്കം ഇങ്ങനെയാണ്. മിഗ്വേലിന്റെ മകനാണ് സാബി അലോണ്‍സോ. അച്ഛനേക്കാള്‍ കേമനാണ്. മൂന്ന് തവണയാണ് ചാമ്പ്യന്‍സ് ലീഗ് ജേതാവായത്. സ്‌പെയ്‌നിനൊപ്പം ലോകകപ്പ് ജേതാവായ അലോണ്‍സോ രണ്ട് തവണ യൂറോ കപ്പിലും മുത്തമിട്ടു. സ്‌പെയ്‌നിനായി 114 മത്സരങ്ങള്‍ കളിച്ചു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: football
Story first published: Saturday, June 18, 2022, 17:04 [IST]
Other articles published on Jun 18, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X