കേരള പ്രീമിയര്‍ ലീഗില്‍ എസ്ബിഐയെ തകര്‍ത്ത് ക്വാര്‍ട്‌സിന്റെ തിരിച്ചുവരവ്

Posted By: NP Shakeer

കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗില്‍ സീസണിലെ ഹോംമത്സരത്തില്‍ സന്തോഷ്‌ട്രോഫി താരങ്ങളുമായി ഇറങ്ങിയ എസ് ബി ഐ ടീമിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ക്വാര്‍ട്‌സ് എഫ്‌സിയുടെ തിരിച്ചുവരവ്. ശനിയാഴ്ച കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ക്വാര്‍ട്‌സ് മത്സരം സ്വന്തമാക്കുകയായിരുന്നു.

ആദ്യപകുതിയില്‍ എസ് ബി ഐയുടെ സ്റ്റെഫിന്റെ നീക്കത്തെ തടഞ്ഞത്തിന് എസ് ബി ഐക്ക് ലഭിച്ച പെനാല്‍ട്ടി കിക്ക് എടുത്ത ജിജി ജോസഫിന് അത് ലക്ഷ്യത്തെക്കാനായില്ല. ക്വാര്‍ണറില്‍ കലാശിച്ച ബാള്‍ തിരിച്ചടിച്ചെങ്കിലും ഗോളടിക്കാനായില്ല. എസ് ബി ഐയുടെ പിഴവുകള്‍ മനസ്സിലാക്കിയ ക്വാര്‍ട്‌സ് താരം വിമല്‍കുമാറാണ് ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്. ആദ്യപകുതി അവസാനിക്കാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെ 44ാം മിനുട്ടില്‍ എസ് ബി ഐയുടെ സ്റ്റെഫിന്‍ ദാസ് സമനില ഗോള്‍ നേടി.

fc

രണ്ടാംപകുതിയില്‍ എസ് ബി ഐക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ബാറിന് പുറത്തുപോയി. രണ്ടാംപകുതിയുടെ 73ാം മിനുട്ടില്‍ വിമല്‍കുമാറിലൂടെ ആധിപത്യം പുലര്‍ത്തിയ ക്വാര്‍ട്‌സ് അവസാന നിമിഷം അത് പൂര്‍ണതയിലെത്തിക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ നിറം മങ്ങിയ പ്രകടനം പുറത്തെടുത്ത ക്വാര്‍ട്‌സ് ഇത്തവണ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്റെ കീഴിലാണ് ടീം പരിശീലം നടത്തുന്നത്.

നിലവില്‍ കോഴിക്കോട് ജില്ല എ ഡിവിഷന്‍ ചാംപ്യന്‍ഷിപ്പിലും മികച്ച പ്രകടനമാണ് ക്വാര്‍ട്‌സിന്റേത്. എസ് ബി ഐയാകട്ടെ മുന്‍ ഇന്ത്യന്‍ വി പി ഷാജിയുടെ ശിക്ഷണത്തിലാണ് കളത്തിലിറങ്ങിയത്. ടീമില്‍ സന്തോഷ്‌ട്രോഫി ജേതാക്കളായ കേരള ടീമിലെ ഗോള്‍കീപ്പര്‍ മിഥുന്‍, സീസന്‍, ലിജോ, സജിത്ത് പൗലോസ് എന്നീ താരങ്ങളുമായാണ് കളത്തിലിറങ്ങിയത്. മത്സരത്തിനിടെ ബി ടി ശരതിന് പരുക്കേല്‍ക്കുകയും പകരം ഷിബിന്‍ലാലിനെ ഇറക്കുകയും ചെയ്തു. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഗോകുലം എസ് സി സെന്‍ട്രല്‍ എക്‌സൈസിനെ നേരിടും. വൈകീട്ട് നാലിന് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. കേരള ഫുട്‌ബോള്‍ അസോസിയേഷനും ഐസിഎല്‍ ഫിന്‍കോര്‍പ്പും ചേര്‍ന്നാണ് ടൂര്‍ണമെന്റിന്റെ സംഘാടനം. രണ്ട് ഗ്രൂപ്പുകളിലായി പത്ത് ടീമുകള്‍ മത്സരിക്കും. ഐ ലീഗും സൂപ്പര്‍ കപ്പും കളിച്ച് തിളങ്ങി നില്‍ക്കുന്ന ഗോകുലം കേരള എഫ്‌സി അടക്കമുള്ള ടീമുകള്‍ കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ വീണ്ടും ആവേശമുയര്‍ത്തും. ഐ ലീഗിന്റെ അവസാനഘട്ടമാകുമ്പോഴേക്കും മികച്ച പ്രകടനം നടത്തിയ ഗോകുലം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Story first published: Sunday, April 15, 2018, 11:45 [IST]
Other articles published on Apr 15, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍