വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: മുംബൈയില്‍ മഞ്ഞപ്പടയ്ക്കു മാനഹാനി... സൊഗു ഹാട്രിക്കില്‍ ബ്ലാസ്റ്റേഴ്‌സ് തരിപ്പണം (6-1)

ആദ്യപകുതിയിലാണ് സൊഗു മുംബൈക്കായി ഹാട്രിക് തികച്ചത്

By Manu

1
1022358
കേരള ബ്ലാസ്റ്റേഴ്‌സിന് ദയനീയ തോല്‍വി | Oneindia Malayalam

മുംബൈ: ഐഎസ്എല്ലില്‍ നോക്കൗട്ട് റൗണ്ടില്‍ കടക്കാനുള്ള നേരിയ സാധ്യത പോലും ഇല്ലാതാക്കിക്കൊണ്ട് കേരള ബ്ലാസ്‌റ്റേഴ്‌സിനെ മുംബൈ സിറ്റി വാരിക്കളഞ്ഞു. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കാണ് മഞ്ഞപ്പടയെ മുംബൈ നിലംപരിശാക്കിയത്. ഈ തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണില്‍ ഇനി പ്ലേഓഫില്‍ കടക്കില്ലെന്ന് ഉറപ്പായി.

1

അമൊദു സൊഗുവിന്റെ ഉജ്ജ്വല ഹാട്രിക്കാണ് മുംബൈയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കഥ കഴിച്ചത്. ഹാട്രിക്കുള്‍പ്പെടെ താരം നാലു ഗോളുകള്‍ വാരിക്കൂട്ടി. ആദ്യപകുതിയില്‍ തന്നെയായിരുന്നു സൊഗുവിന്റെ ഹാട്രിക്ക് നേട്ടം. 12, 15, 30, 90+4 മിനിറ്റുകളിലാണ് സൊഗു നിറയൊഴിച്ചത്‌. ഇതോടെ ഐഎസ്എല്ലില്‍ ഒരു മല്‍സരത്തില്‍ നാലു ഗോളുകള്‍ നേടിയ ആദ്യത്തെ താരമെന്ന റെക്കോര്‍ഡിന് സൊഗു അവകാശിയായി. റാഫേല്‍ ബാസ്‌റ്റോസും (70) മത്യാസ് മിരാബാഹെയും (89) ഓരോ തവണ ആഘോഷത്തില്‍ പങ്കു ചേര്‍ന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ 20ാം മിനിറ്റില്‍ ലെന്‍ ഡുംഗലിന്റെ വകയായിരുന്നു.

കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ മുംബൈ അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലെ പിഴവുകള്‍ മുംബൈ ശരിക്കും മുതലെടുക്കുകയായിരുന്നു. ഒന്നാംപകുതിക്കു തൊട്ടുമുമ്പ് മലയാളി താരം എംപി സക്കീര്‍ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് പുറത്തുപോയതിനെ തുടര്‍ന്നു 10 പേരുമായാണ് രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് പൊരുതിയത്.

ബ്ലാസ്റ്റേഴ്‌സിനെതിരേ നേടിയ ജയത്തോടെ ലീഗില്‍ രണ്ടാമതുള്ള മുംബൈ ഒന്നാംസ്ഥാനക്കാരായ ബെംഗളൂരു എഫ്‌സിയുമായുള്ള അകലം മൂന്നു പോയിന്റായി കുറച്ചു. അതേസമയം, ഒമ്പത് പോയിന്റ് മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് എട്ടാംസ്ഥാനത്തു തുടരുകയാണ്.

Dec 16, 2018, 9:30 pm IST

ഫൈനല്‍ വിസില്‍. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് ഏറ്റവു ദയനീയ തോല്‍വി. മുംബൈ 6-1ന് മഞ്ഞപ്പടയെ മുക്കി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്ലേഓഫിലെത്താതെ പുറത്തായി.

Dec 16, 2018, 9:29 pm IST

വലതു വിങിലൂടെ പാഞ്ഞെത്തിയ മക്കാഡോയെ ബ്ലോക്ക് ചെയ്യാന്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി ധീരജ് മുന്നോട്ട് ഓടിക്കയറി. എന്നാല്‍ മക്കാഡോ ഇടതു വിങിലൂടെ നല്‍കിയ ക്രോസ് ഒഴിഞ്ഞ വലയിലേക്ക് സൊഗു വലയിലേക്ക് പ്ലേസ് ചെയ്യുകയായിരുന്നു.

Dec 16, 2018, 9:28 pm IST

സൊഗുവാണ് ഇഞ്ചുറിടൈമില്‍ മുംബൈയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്‌

Dec 16, 2018, 9:27 pm IST

വീണ്ടും ഗോള്‍... മുംബൈ ആറാം ഗോളും നേടി (6-1)

Dec 16, 2018, 9:20 pm IST

89ാം മിനിറ്റില്‍ മത്യാസ് മിരാബാഹെയുടെ വകയായിരുന്നു അഞ്ചാം ഗോള്‍. വീണ്ടുമൊരു ലോങ്‌റേഞ്ചറാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ തുളഞ്ഞു കയറിയത്.

Dec 16, 2018, 9:20 pm IST

ഗോള്‍... ബ്ലാസ്‌റ്റേഴ്‌സിന്റെ നില കൂടുതല്‍ പരിതാപകരമാക്കി മുംബൈ അഞ്ചാം ഗോളും നേടി (5-1)

Dec 16, 2018, 9:12 pm IST

കളി അവസാന 10 മിനിറ്റിലേക്ക്. ബ്ലാസ്‌റ്റേഴ്‌സിന് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണ്‌

Dec 16, 2018, 9:04 pm IST

വലതു വിങിലൂടെ ആര്‍നോള്‍ഡ് ഇസ്സോക്കോ ചാട്ടുളി കണക്കെ നടത്തിയ നീക്കത്തിനൊടുവിലായിരുന്നു ഗോള്‍. ബോക്‌സിനു പുറത്തു വച്ച് ഇസോക്കോ ടാക്കിള്‍ ചെയ്യപ്പെട്ടെങ്കിലും പന്ത് ലഭിച്ച ബാസ്റ്റോസ് 35 വാര അകലെ നിന്നും പരീക്ഷിച്ച തീയുണ്ട ഗോളി ധീരജിന് തൊടാന്‍ പോലും അവസരം നല്‍കാതെ വലയില്‍ തുളഞ്ഞു കയറി

Dec 16, 2018, 9:02 pm IST

70ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം റാഫേല്‍ ബാസ്റ്റോസാണ് മുംബൈയുടെ നാലാം ഗോളിന് അവകാശിയായത്‌

Dec 16, 2018, 9:01 pm IST

ഗോള്‍... ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിയുറപ്പാക്കി മുംബൈ നാലാം ഗോളും നേടി (4-1)

Dec 16, 2018, 8:56 pm IST

രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മടക്കാന്‍ നിരന്തരം നീക്കങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഒന്നും ലക്ഷ്യം കാണുന്നില്ല. കളി 65 മിനിറ്റ് പിന്നിട്ടു കഴിഞ്ഞു. സ്‌കോര്‍ 3-1 തന്നെ

Dec 16, 2018, 8:36 pm IST

രണ്ടാംപകുതിക്കു തുടക്കം

Dec 16, 2018, 8:20 pm IST

ആദ്യ പകുതി അവസാനിച്ചു. മുംബൈ 3 - ബ്ലാസ്‌റ്റേഴ്‌സ് 1

Dec 16, 2018, 8:20 pm IST

രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് സക്കീര്‍ പുറത്തു പോയതോടെ ബ്ലാസ്‌റ്റേഴ്‌സ് 10 പേരായി ചുരുങ്ങി

Dec 16, 2018, 8:19 pm IST

ബ്ലാസ്റ്റഴ്‌സിന് തിരിച്ചടിയായി മലയാളി താരം എംപി സക്കീര്‍ പുറത്ത്‌

Dec 16, 2018, 8:16 pm IST

കളി അവസാന അഞ്ചു മിനിറ്റില്‍. മുംബൈ 3-1ന് മുന്നിട്ടുനില്‍ക്കുന്നു

Dec 16, 2018, 8:13 pm IST

ബോള്‍ പൊസെഷനില്‍ ഇരുടീമും തമ്മില്‍ വലിയ വ്യത്യാസമില്ല

Dec 16, 2018, 8:07 pm IST

മുംബൈയുടെ ആദ്യ ഗോളിന് ഏറെക്കുറെ സമാനമായിരുന്നു ഈ ഗോളും. ഇടതു വിങിലൂടെയുള്ള മിന്നല്‍ നീക്കത്തിനൊടുവില്‍ സുഭാശിഷ് റോയ് അളന്നു മുറിച്ചു നല്‍കിയ ക്രോസ് സൊഗു അനായാസം ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചു

Dec 16, 2018, 8:06 pm IST

30ാം മിനിറ്റില്‍ സൊഗു തന്നെയാണ് വീണ്ടും ബ്ലാസ്‌റ്റേഴ്‌സ് വല കുലുക്കിയത്. ഇതോടെ താരം ഹാട്രിക്കും പൂര്‍ത്തിയാക്കി

Dec 16, 2018, 8:05 pm IST

കളിയിലേക്കു തിരിച്ചുവരാമെന്ന ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷകള്‍ക്കു തിരിച്ചടിയേകി മുംബൈ മൂന്നാം ഗോളും നേടി (3-1)

Dec 16, 2018, 8:04 pm IST

സഹല്‍ അബ്ദുള്‍ സമദിന്റെ മികച്ചൊരു നീക്കത്തിനൊടുവില്‍ ലഭിച്ച പന്ത് ബോക്‌സിനുള്ളില്‍ വച്ച് ഡുംഗല്‍ തകര്‍പ്പനൊരു വലം കാല്‍ ഷോട്ടിലൂടെ വലയ്ക്കുള്ളിലാക്കി. ഇടതു പോസ്റ്റില്‍ തട്ടിത്തെറിച്ചാണ് പന്ത് വലയിലേക്കു കയറിയത് (1-2)

Dec 16, 2018, 8:03 pm IST

തുടരെ മുന്നേറ്റങ്ങള്‍ നടത്തിയ ബ്ലാസ്റ്റേഴ്‌സ് 27ാം മിനിറ്റില്‍ ആദ്യ ഗോള്‍ മടക്കി. ലെന്‍ ഡുംഗലാണ് വല കുലുക്കിയത്‌

Dec 16, 2018, 7:58 pm IST

മൈനസ് പാസ് ക്ലിയര്‍ ചെയ്യാനുള്ള ബ്ലാസ്റ്റേഴ്‌സ് ഗോളി ധീരജ് സിങിന്റെ ശ്രമമാണ് ഗോളില്‍ കലാശിച്ചത്. ധീരജ് ക്ലിയര്‍ ചെയ്ത പന്ത് പിടിച്ചെടുത്ത റെയ്‌നിയറിന്. റെയ്‌നിയര്‍ തൊട്ടരികില്‍ നിന്ന സൊഗുവിന് പാസ് ചെയ്തു. ബോക്‌സിനു പുറത്തു നിന്നും സൊഗു തൊടുത്ത വെടിയുണ്ട കണക്കെയുള്ള ലോങ് റേഞ്ചര്‍ ക്രോസ് ബാറില്‍ തട്ടി വലയില്‍ വീണപ്പോള്‍ ഗോളി ധീരജ് നിസ്സഹായനായിരുന്നു

Dec 16, 2018, 7:55 pm IST

വീണ്ടും ഗോള്‍... ബ്ലാസ്‌റ്റേഴ്‌സിനെ സ്തബധരാക്കി മുംബൈ വീണ്ടും നിറയൊഴിച്ചു. ഇത്തവണയും സൊഗു തന്നെ മുംബൈയുടെ സ്‌കോറര്‍

Dec 16, 2018, 7:54 pm IST

അമൗദു സൊഗുവാണ് മുംബൈക്കായി വലകുലുക്കിയത്. അതിവേഗമെടുത്ത ഫ്രീകിക്കിനൊടുവില്‍ ഇടതു വിങില്‍ നിന്നും പൗലോ മക്കാഡോ നല്‍കിയ ക്രോസ് സൊഗു വലയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു

Dec 16, 2018, 7:53 pm IST

ഗോള്‍... 12ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് മുംബൈ മുന്നില്‍

Dec 16, 2018, 7:51 pm IST

ബ്ലാസ്‌റ്റേഴ്‌സ് പ്ലെയിങ് ഇലവന്‍

Story first published: Sunday, December 16, 2018, 21:43 [IST]
Other articles published on Dec 16, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X