സാല ക്ലബ്ബ് വിടുമോ? പ്രതികരണവുമായി ലിവര്‍പൂള്‍ കോച്ച്

Posted By: Desk

ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടി ഫുട്ബോൾ ക്ലബ്ബുകളെ ഞെട്ടിക്കുകയാണ് ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സാല. ലിവർപൂളിനുവേണ്ടി ഇതുവരെ എല്ലാ മത്സരങ്ങളിൽനിന്നുമായി 39 ഗോളുകള്‍ നേടി കഴിഞ്ഞു സാല. എന്നാൽ താരത്തിനായി റയൽ മാഡ്രിഡുമുതൽ പല വമ്പൻ ക്ലബ്ബുകളും രംഗത്തുണ്ടാനുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചു നാളുകളായി ചുടുപിടിക്കുന്നുണ്ട്.ഇതിനെതിരെ പ്രതികരണവുമായെത്തുകയാണ് ലിവർപൂൾ കോച്ച് ജൂർഗെൻ ക്ളോപ്പ്. അദ്ദേഹം ലിവർപൂളിൽ പൂർണ്ണ തൃപ്തനാണ് അതുകൊണ്ടുതന്നെ അടുത്തൊരു ക്ലബ്ബുമാറ്റത്തിന് അദ്ദേഹം ആലോചിക്കുന്നേയില്ല.ലിവർപൂളിന്റെ കളിശൈലിയുമായി അദ്ദേഹം വളരെ ഏറേ പൊരുത്തപ്പെട്ടുകഴിഞ്ഞു.അതുകൊണ്ടുതന്നെ അദ്ദേഹം ഈയിടെയൊന്നും ഒരു ക്ലബ്ബുമാറ്റത്തിന് ആലോച്ചിക്കേയില്ല.

salah

അതുപോലെ ലിവർപൂളിന് ഈ സീസൺ ഒരു ഉയർത്തെയുന്നേൽപ്പായിരുന്നു. കഴിഞ്ഞ സീസണെ അപേക്ഷിച്ച പ്രീമിയർ ലീഗിൽ ഏറെ മുന്നേറ്റം നടത്തി കൂടാതെ ഇപ്പോൾ ഇതാ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലും.അതുകൊണ്ടുതന്നെ ഈ ടീം വിട്ടുപോകാൻ ഇപ്പോഴുള്ള ഒരു താരവും താൽപര്യം കാണിക്കില്ല,ജര്‍മ്മന്‍ പത്രമായ ബൈല്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ ക്ലോപ്പ് വിശദീകരിച്ചു.


2015 ൽ ചെൽസിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ഇറ്റാലിയൻ ക്ലബ്ബായ ഫിയോറെന്റീനയിലേക്ക് ചേക്കേറിയ സാല.അവിടുത്തെ മികച്ച പ്രകടനം ആ സീസണിൽ തന്നെ താരത്തെ എ എസ് റോമയിലേക്കെത്തിച്ചു.റോമക്കായി 31 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും നേടി ആ സീസണിൽ റോമയുടെ ടോപ്പ് സ്‌കോററുമായി ഈ ഈജിപ്ഷ്യന്‍ മജീഷ്യൻ.

Story first published: Friday, April 13, 2018, 8:51 [IST]
Other articles published on Apr 13, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍