വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍ സെമി: എടികെയെ വീഴ്ത്തി, ബെംഗളൂരുവിന് ആധിപത്യം

ബെംഗളൂരു: ഐഎസ്എല്‍ ആദ്യപാദ സെമിയില്‍ ബെംഗളൂരു എഫ്‌സിക്ക് ജയം. സ്വന്തം തട്ടകത്തില്‍ എടികെയെ എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരു കീഴടക്കി. ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ ആന്റോണിയോ ലോപസ് ഹാബസ് പരിശീലിപ്പിച്ച കൊല്‍ക്കത്തയ്ക്ക് ഒരവസരവും നല്‍കാതെയായിരുന്നു ബെംഗളൂരു പന്തുതട്ടിയത്. ആദ്യ പകുതിയില്‍ ഡിഷോണ്‍ ബൗണ്‍ അടിച്ച ഗോള്‍ മത്സരത്തിന്റെ വിധി നിര്‍ണയിച്ചു. അടുത്ത ഞായറാഴ്ച്ച എടികെയുടെ ഹോം ഗ്രൗണ്ടായ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ രണ്ടാംപാദ സെമി നടക്കും.

ഐഎസ്എല്‍ സെമി: എടികെയെ വീഴ്ത്തി, ബെംഗളൂരുവിന് ആധിപത്യം

എന്തുവിലകൊടുത്തും എവേ ഗോള്‍ തടയണം. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ എടിക്കെയെ ഗോളടിക്കാന്‍ അനുവദിക്കരുതെന്ന ദൃഢനിശ്ചയം ബെംഗളൂരുവിനുണ്ടായിരുന്നു. പരിശീലകന്‍ കാള്‍സ് ക്വാദ്രാത്ത് ഇപ്രകാരംതന്നെ തന്ത്രങ്ങളും മെനഞ്ഞു. പ്രതിരോധത്തിലാണ് സുനില്‍ ഛേത്രി നയിച്ച ബെംഗളൂരു ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതോടെ പ്രത്യാക്രമണങ്ങള്‍ക്ക് പേരുകേട്ട കൊല്‍ക്കത്ത പന്തുമായി ആതിഥേയരുടെ ഗോള്‍മുഖത്തെത്താന്‍ പെടാപാടു പെട്ടു.

ഐഎസ്എല്‍ സെമി: എടികെയെ വീഴ്ത്തി, ബെംഗളൂരുവിന് ആധിപത്യം

ഏറിയസമയവും എടികെയുടെ കാലുകളിലായിരുന്നു പന്ത്. ഒരുതവണ (17') ബെംഗളൂരുവിന്റെ വലയില്‍ പന്തടിച്ചു കയറ്റാനും എടിക്കെയ്ക്കായി. എന്നാല്‍ റഫറി ഗോള്‍ നിഷേധിച്ചു. ജുവനാന്‍ നീട്ടി നല്‍കിയ പന്തിനെ കൈകൊണ്ടു തട്ടിയാണ് ഡേവിഡ് വില്യംസ് ഷോട്ടുതിര്‍ത്തത്. എന്തായാലും 31 ആം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍ വീണു. എടികെ ഗോള്‍ കീപ്പര്‍ അരിന്ദം ഭട്ടാചാര്യയുടെ പിഴവില്‍ നിന്ന് ബെംഗളൂരു ഗോള്‍ കണ്ടെത്തുകയായിരുന്നു.

ഐഎസ്എല്‍ സെമി: എടികെയെ വീഴ്ത്തി, ബെംഗളൂരുവിന് ആധിപത്യം

എതിര്‍പാതിയില്‍ നിന്നും ഗുര്‍പ്രീത് സിങ് സന്ധു തൊടുത്ത കൃത്യതയാര്‍ന്ന ലോങ് പാസാണ് ഗോളിലേക്ക് വഴിതെളിച്ചത്. പന്തു ചെന്നെത്തിയത് ഇടതു വിങ്ങില്‍ നിലയുറപ്പിച്ച സുനില്‍ ഛേത്രിയുടെ പക്കല്‍. ആദ്യ ശ്രമത്തില്‍ത്തന്നെ ഇദ്ദേഹം എറിക് പാര്‍ത്ഥാലുവിന് പാസ് നല്‍കി. പാര്‍ത്ഥാലുവില്‍ നിന്നും പന്ത് ജുവാനാനിലേക്കും. പോസ്റ്റിന്റെ മൂലയിലേക്ക് വളച്ചടിക്കാനാണ് ജുവാനന്‍ ശ്രമിച്ചത്. ജുവാനാന്റെ ഷോട്ട് പിടിച്ചെടുക്കാന്‍ അരിന്ദം ഭട്ടാചാര്യയ്ക്ക് കഴിഞ്ഞെങ്കിലും കൈയില്‍ നിന്നും പന്തു വഴുതിപ്പോയി. ഈ അവസരം മുതലെടുത്താണ് ഡിഷോണ്‍ ബ്രൗണ്‍ പോസ്റ്റിനുള്ളിലേക്ക് പന്തിനെ തട്ടിയിട്ടത്.

രണ്ടാം പകുതിയിലും എടികെയുടെ തടഞ്ഞുനിര്‍ത്തുന്നതില്‍ ബെംഗളൂരു പ്രതിരോധം വിജയിച്ചു. 77 ആം മിനിറ്റില്‍ ഗോളെന്നുറപ്പിച്ച ഡിമാസ് ഡെല്‍ഗാഡോയുടെ തകര്‍പ്പന്‍ ഷോട്ട് തലനാരിഴയ്ക്കാണ് അരിന്ദം ഭട്ടാചാര്യ രക്ഷിച്ചത്. കെവോണ്‍ ഫ്രേറ്ററുടെ പിഴവു മുതലെടുത്തായിരുന്നു ഡെല്‍ഗാഡോയുടെ ഗോള്‍ ശ്രമം. 80 ആം മിനിറ്റില്‍ പോസ്റ്റിനുള്ളിലേക്ക് പന്തെത്തിക്കാനുള്ള സുനില്‍ ഛേത്രിയുടെ ശ്രമവും ഫലം കാണാതെ പോയി.

ഐഎസ്എല്‍ സെമി: എടികെയെ വീഴ്ത്തി, ബെംഗളൂരുവിന് ആധിപത്യം

ഇതേസമയം, 84 ആം മിനിറ്റില്‍ ബെംഗളൂരു പത്തു പേരായി ചുരുങ്ങി. റോയി കൃഷ്ണയെ വീഴ്ത്തിയതിന് നിഷു കൂമാര്‍ ചുവപ്പു കാര്‍ഡു കാണുകയായിരുന്നു. പിന്നാലെ എഡു ഗാര്‍സിയ ഫ്രീകിക്ക് എടുത്തു. എന്നാല്‍ ഗുര്‍പ്രീത് സിങ് സന്ധു ബെംഗളൂരുവിന്റെ വന്‍മതിലായി. മത്സരത്തില്‍ രണ്ടുതവണയാണ് ഗുര്‍പ്രീത് എഡു ഗാര്‍സിയയുടെ ഷോട്ട് വിഫലമാക്കിയത്.

Story first published: Sunday, March 1, 2020, 21:37 [IST]
Other articles published on Mar 1, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X