വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ജംഷഡ്പൂര്‍ എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സിനെ നാണംകെടുത്തി (2-1)

By Staff
Jerry-Jamshedpur FC

ജംഷഡ്പൂര്‍: പോയിന്റ് നിലയില്‍ താഴെയുള്ള ജംഷഡ്പൂര്‍ എഫ്‌സിയോട് കേരള ബ്ലാസ്റ്റേഴ്‌സ് നാണംകെട്ട തോല്‍വിയേറ്റു വാങ്ങി. ഹാഫ് ടൈമിനുമുമ്പെ കേരളപോസ്റ്റില്‍ രണ്ട് സൂപ്പര്‍ ഗോളുകള്‍ അടിച്ചു കയറ്റിയ ജംഷഡ്പൂര്‍ സ്വന്തം മണ്ണില്‍ വെച്ച് ആദ്യ വിജയം 2-1ന് സ്വന്തമാക്കി. ജെറിയും അഷിം ബിശ്വാസുമാണ് ജംഷഡ്പൂരിനു വേണ്ടി ലക്ഷ്യം കണ്ടത്. കേരള ടീമിന്റെ ആശ്വാസഗോള്‍ മാര്‍ക് സിഫ്‌നോസിന്റെ വകയായിരുന്നു. ഈ വിജയത്തോടെ ജംഷഡ് പൂര്‍ പോയിന്റ് നിലയില്‍ ഏഴാം സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്താണ്. ആദ്യ നാലില്‍ ഇടം പിടിയ്ക്കാനുള്ള അപൂര്‍വ അവസരമാണ് കേരളടീമിന് നഷ്ടമായത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും വേഗതയേറിയ ഗോള്‍ പിറന്നത് കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂര്‍ എഫ്‌സിയും തമ്മിലുള്ള മത്സരത്തിലായിരുന്നു. കിക്ക് ഓഫ് ചെയ്ത് 22 സെക്കന്റിനുള്ളില്‍ കേരള ഗോള്‍വല ചലിച്ചു.ആഷിം ബിശ്വാസിന്റെ സഹായത്തോടെ ജെറിയാണ് മഞ്ഞപ്പടയുടെ ആരാധകരുടെ മനസ്സില്‍ ഇടിത്തീ വീഴ്ത്തിയത്. വാസ്തവത്തില്‍ ബോക്‌സിനടുത്ത് വെച്ച് ആഷമിന് ലഭിച്ച ചാന്‍സായിരുന്നു. എന്നാല്‍ കൂടുതല്‍ മെച്ചപ്പെട്ട പൊസിഷനില്‍ നില്‍ക്കുകയായിരുന്ന ജെറിക്ക് പാസ് ചെയ്തു. കണക്കു കൂട്ടല്‍ തെറ്റിയില്ല. ഗോളിയെയും കബളിപ്പിച്ച് പന്ത് അനായാസം വലയില്‍. കളി തുടങ്ങി 22 സെക്കന്റ് മാത്രം.

Kerala Blasters Match

ജംഷഡ്പൂരിന്റെ രണ്ടാമത്തെ ഗോള്‍ അഷിം ബിശ്വാസിന്റെ വകയായിരുന്നു. ഇത്തവണ സന്ദേശ് ജിങ്കന്‍ നേതൃത്വം നല്‍കുന്ന കോട്ട പൊളിച്ചായിരുന്നു അഷിമിന്റെ പ്രകടനം. ഇടതുവശത്തു നിന്നും ബികാഷ് ജെയ്‌റു നല്‍കിയ പാസ് ജെറിയെ ലക്ഷ്യമാക്കിയാണ് വന്നത്. എന്നാല്‍ ജെറിയ്ക്ക് അത് നിയന്ത്രണത്തിനെടുക്കാനോ ജിങ്കന് അത് ക്ലിയര്‍ ചെയ്യാനോ സാധിച്ചില്ല. ഗോള്‍പോസ്റ്റില്‍ വട്ടമിട്ടു പറന്നിരുന്ന അഷിമിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പന്തു റാഞ്ചിയെടുത്ത് പോസ്റ്റിന്റെ ഇടതുകോര്‍ണറിലേക്ക് അടിച്ചു കയറ്റി.

മാര്‍ക്ക് സിഫ്‌നോസിലൂടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് 90ാംമിനിറ്റിലാണ് ആശ്വാസഗോള്‍ നേടിയത്. പിന്നീട് മത്സരത്തിലേക്ക് തിരിച്ചു വരാനുള്ള സമയം കേരള ടീമിനു ലഭിച്ചില്ല. വലതു മൂലയില്‍ നിന്നും സന്ദേശ് ജിങ്കന്‍ നല്‍കിയ ക്രോസില്‍ നിന്നും ക്ലോസ് ഹെഡ്ഡറിലൂടെയാണ് സബ്‌സ്റ്റിറ്റിയൂട്ട് താരം ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ലക്ഷ്യം കണ്ടത്.

ജംഷഡ് പൂര്‍ എഫ്‌സിയുടെ അടുത്ത മത്സരം ഡല്‍ഹി ഡയനാമോസുമായിട്ടാണ്. ജനുവരി 21ന് കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോവ എഫ്‌സിയുമായി ഏറ്റുമുട്ടും. വ്യാഴാഴ്ച മുംബൈ സിറ്റി എഫ്‌സിയും ബാംഗ്ലൂര്‍ എഫ്‌സിയും കൊമ്പുകോര്‍ക്കും.

Story first published: Wednesday, January 17, 2018, 22:05 [IST]
Other articles published on Jan 17, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X