വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: തോല്‍വി ചോദിച്ചുവാങ്ങി നോര്‍ത്ത് ഈസ്റ്റ്, ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസം

മാര്‍ഗോവ: പ്ലേ ഓഫ് മുന്നില്‍ക്കണ്ട് ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ കളിക്കാന്‍ ചെന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് നിരാശ. ഇന്നത്തെ മത്സരത്തില്‍ എഫ്‌സി ഗോവയ്ക്ക് ഇരട്ട ഗോള്‍ സമ്മാനിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തോല്‍വി ചോദിച്ചുവാങ്ങി. 68 ആം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് താരം മിസ്‌ലാവ് കൊമോര്‍സ്‌കിയുടെ ഓണ്‍ ഗോളും 82 ആം മിനിറ്റിലെ വഴങ്ങിയ പെനാല്‍റ്റിയും നോര്‍ത്ത് ഈസ്റ്റിന്റെ വിധി നിര്‍ണയിച്ചു. ജയത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം എഫ്‌സി ഗോവ ഒന്നുകൂടി ഭദ്രപ്പെടുത്തി. സന്ദര്‍ശകര്‍ക്ക് നേരെ കയ്യും മെയ്യും മറന്ന ആക്രമണമാണ് ഗോവ പുറത്തെടുത്തത്.

ഐഎസ്എൽ

കളിയിലുടനീളം ഫെറാന്‍ കൊറോമിനോസും ഹ്യൂഗോ ബൗമസും ബ്രാന്‍ഡണ്‍ ഫെര്‍നാണ്‍ടസും ജാക്കിചന്ദ് സിങ്ങും നോര്‍ത്ത് ഈസ്റ്റ് പാളയത്തില്‍ വട്ടമിട്ടു പറന്നു. മറുഭാഗത്ത് അച്ചടക്കമാര്‍ന്ന പ്രതിരോധമാണ് നോര്‍ത്ത് ഈസ്റ്റ് മുറുക്കെപ്പിടിച്ചത്. മത്സരത്തില്‍ ഏറിയസമയവും പന്തുതട്ടിയത് എഫ്‌സി ഗോവയാണ്. എട്ടു കോര്‍ണര്‍ അവസരങ്ങള്‍ ടീം സൃഷ്ടിച്ചു; 11 ഷോട്ടുകള്‍ പായിച്ചു. പക്ഷെ എന്നിട്ടും നോര്‍ത്ത് ഈസ്റ്റ് സമ്മാനിച്ച ഓണ്‍ ഗോളും പെനാല്‍റ്റിയും വേണ്ടി വന്നു എഫ്‌സി ഗോവയ്ക്ക് ജയിക്കാന്‍.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മത്സരം കൂടുതല്‍ ആവേശം പൂണ്ടത്. ഗോളടിക്കണമെന്ന നിശ്ചയദാര്‍ഢ്യം രണ്ടാം പകുതിയില്‍ ഗോവ പുലര്‍ത്തി. ഫലമോ, തുടരെ നോര്‍ത്ത് ബോക്‌സിലേക്ക് ഗോവന്‍ താരങ്ങള്‍ ഇരച്ചെത്തി. 68 ആം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ പവന്‍ കുമാര്‍ വരുത്തിയ പിഴവിന് സന്ദര്‍ശകര്‍ ഓണ്‍ ഗോളുകൊണ്ട് വില നല്‍കി. വലതു വിങ്ങില്‍ നിന്ന ജാക്കിചന്ദിലേക്ക് ബൗമസാണ് പന്തെത്തിച്ചത്. തുടര്‍ന്ന് പന്തിനെ ക്രോസ് ചെയ്യാനുള്ള ജാക്കിചന്ദിന്റെ ശ്രമം. കൊമോര്‍സ്‌കിയുടെ ഇടപെടല്‍ ഗോവയുടെ നീക്കം പൊളിച്ചെങ്കിലും മുന്നിലേക്കെത്തിയ പന്തിനെ പിടിച്ചെടുക്കാന്‍ പവന്‍ കുമാറിനായില്ല --- ഓണ്‍ ഗോള്‍; അതും കൊമോര്‍സ്‌കിയുടെ പേരില്‍.

ഐഎസ്എൽ

79 ആം മിനിറ്റിലാണ് നോര്‍ത്ത് ഈസ്റ്റ് അടുത്ത ഗോള്‍ ചോദിച്ചുവാങ്ങിയത്. പന്തുമായി ഓടിയെത്തിയ കൊറോമിനോസിനെ തടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ബോക്‌സിനുള്ളില്‍ വെച്ച് അദ്ദേഹത്തെ പിന്നില്‍ നിന്ന് വീഴ്ത്തുകയായിരുന്നു ല്യൂഡോ. വീണുകിട്ടിയ പെനാല്‍റ്റി അവസരം ഗോളാക്കി മാറ്റുന്നതില്‍ കൊറോ യാതൊരു പിഴവും വരുത്തിയില്ല. ഫറ്റോര്‍ഡ് സ്‌റ്റേഡിയത്തില്‍ ഗോവ അടിക്കുന്ന നൂറാമത്തെ ഗോളെന്ന പ്രത്യേകതയും കൊറോ എടുത്ത പെനാല്‍റ്റിയെ സവിശേഷമാക്കി. ഐഎസ്്എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം ഒരു സ്റ്റേഡിയത്തില്‍ നൂറു ഗോളുകള്‍ തികയ്ക്കുന്നത്. അവസാന മിനിറ്റുകളില്‍ ഗോളുകള്‍ മടക്കാന്‍ നോര്‍ത്ത് ഈസ്റ്റ് കിണഞ്ഞു ശ്രമിച്ചെങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയി; ടീം തോല്‍വി വഴങ്ങി.

Story first published: Wednesday, January 8, 2020, 21:52 [IST]
Other articles published on Jan 8, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X