വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: തോല്‍വി ചോദിച്ചുവാങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ് — പ്ലേ ഓഫ് സാധ്യത മങ്ങി

ISL 2019-20: Jamshedpur FC vs Kerala Blasters FC: Late Kerala shocker hands Jamshedpur welcome win

ജംഷഡ്പൂര്‍: ഐഎസ്എല്‍ നിര്‍ണായക പോരാട്ടത്തില്‍ ജംഷ്ഡപൂര്‍ എഫ്‌സിക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ജെആര്‍ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ഇന്നത്തെ മത്സരത്തില്‍ സന്ദശകരെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ജംഷ്ഡപൂര്‍ എഫ്‌സി കീഴടക്കി. നോയി അക്കോസ്റ്റ (39'), സെര്‍ജിയോ കാസ്‌റ്റെല്‍ (75') എന്നിവരാണ് ജംഷഡ്പൂരിനായി ഗോളടിച്ചത്. ശേഷം ഓഗ്ബച്ചെയുടെ ഓണ്‍ ഗോള്‍ (86') ആതിഥേയരുടെ വിജയമുറപ്പിച്ചു.

രണ്ടുതവണ ലീഡ് പിടിച്ചതിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്. മെസി ബൗളിയും (11') ഓഗ്ബച്ചെയും (56') എതിരാളികളുടെ വലയില്‍ ഓരോതവണ പന്തെത്തിച്ചു. ഇന്നത്തെ തോല്‍വിയോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ മങ്ങി. നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് ടീം. ഇതേസയം, ബ്ലാസ്‌റ്റേഴ്‌സിനെതിരെ കുറിച്ച ജയം ജംഷ്ഡപൂരിനെ ആറാം സ്ഥാനത്തേക്ക് ഉയര്‍ത്തി.

ഐഎസ്എൽ

ആദ്യ മിനിറ്റില്‍ മഞ്ഞ കാര്‍ഡ് കണ്ടുകൊണ്ടാണ് കളി തുടങ്ങിയത്. കിക്കോഫിന് പിന്നാലെ ബ്ലാസ്‌റ്റേഴ്‌സ് താരം ദ്രോബറോവിനെ വീഴ്ത്തിയതിന് ജോയ്‌നര്‍ ലൊറന്‍സിയോ മഞ്ഞ കാര്‍ഡ് ഏറ്റുവാങ്ങി. 11 ആം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ വീഴുന്നത്. ആതിഥേയര്‍ക്ക് സംഭവിച്ച പിഴവ് മെസി ബൗളി കൃത്യമായി മുതലെടുത്തു. ബികാഷ് ജെയ്‌റവും ഗോള്‍ കീപ്പര്‍ സുബ്രതാ പോളുമാണ് ഇവിടെ വില്ലന്മാര്‍. സ്വന്തം ബോക്‌സിനകത്തേക്ക് ജെയ്‌റു നല്‍കിയ പാസ് ആദ്യം പാളി. പന്തിലേക്ക് ഓടിയടുക്കുന്ന മെസി ബൗളിയെ കണ്ടപ്പോള്‍ സുബ്രതോ പോളിനും കാല്‍ വിറച്ചു. ഗോള്‍ കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ ഊര്‍ന്നു വീണ പന്തിനെ വലയിലേക്ക് തട്ടിയിടുകയായിരുന്നു മെസി ബൗളി. ആദ്യ ഗോളിന് പിന്നാലെ ആക്രമണത്തില്‍ പതിവിലേറെ കാലൂന്നിയ ബ്ലാസ്റ്റേഴ്‌സിനെയാണ് ജംഷ്ഡ്പൂര്‍ കണ്ടത്.

ആദ്യ ഗോളിന്റെ ഞെട്ടല്‍ മാറും മുന്‍പേ 15 ആം മിനിറ്റില്‍ വീണ്ടുമൊരു ഗോളവസരം മഞ്ഞപ്പട സൃഷ്ടിച്ചു. ഗ്രൗണ്ടിന്റെ പാതിയില്‍ നിന്നും പന്തുമായി ഓടിയെത്തിയ മെസി ബൗളി ജംഷ്ഡ്പൂര്‍ നായകന്‍ ടിരിയെ കബളിപ്പിച്ച് ഷോട്ട് ഉതിര്‍ത്തു. ഇവിടെയും ഗോള്‍ കീപ്പര്‍ സുബ്രതോ പോള്‍ കാഴ്ച്ചക്കാരന്‍ മാത്രമായി. പക്ഷെ ഗോള്‍ വീണില്ല. മെസി ബൗളിയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നകന്നു. ഇതിനിടെ മെസിയെ തടയാനുള്ള ശ്രമത്തിനിടെ ടിരി പരുക്കേറ്റു പുറത്തുപോയത് ജംഷഡ്പൂരിന് കനത്ത ആഘാതമായി.

ഐഎസ്എൽ

തുടര്‍ന്ന് അരമണിക്കൂറോളം നേരം കാര്യങ്ങള്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ 39 ആം മിനിറ്റില്‍ ജംഷഡ്പൂര്‍ എഫ്‌സി തിരിച്ചടിച്ചു, അക്കോസ്റ്റയിലൂടെ. അയ്‌തോര്‍ മണ്‍റോയി നല്‍കിയ ഗംഭീരന്‍ ക്രോസിനെ ആദ്യ ടച്ചില്‍ത്തന്നെ അക്കോസ്റ്റ ഗോളാക്കി മാറ്റി. ആദ്യ പകുതി അവസാനിക്കാന്‍ നില്‍ക്കെ റഫറിയോട് തര്‍ക്കിച്ചതിന് ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ ബര്‍ത്തലോമ്യ ഓഗ്ബച്ചെ മഞ്ഞക്കാര്‍ഡ് വാങ്ങുന്നതും മത്സരം കണ്ടു.

ചുവപ്പ് കാര്‍ഡ് കണ്ടുകൊണ്ടാണ് രണ്ടാം പകുതിയുടെ തുടക്കം. ഡേവിഡ് ഗ്രാന്‍ഡെയെ അപകടകരമായി വീഴ്ത്തിയതിന് അബ്ദുല്‍ ഹക്കു രണ്ടാമത്തെ മഞ്ഞക്കാര്‍ഡും വാങ്ങി പുറത്തുപോയി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് പത്തുപേരായി ചുരുങ്ങി. എന്തായാലും ഗോളടിക്കണമെന്ന സന്ദര്‍ശകരുടെ ദൃഢനിശ്ചയത്തിന് മങ്ങലേറ്റില്ല. 56 ആം മിനിറ്റില്‍ ഓഗ്ബച്ചെയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മത്സരം തിരിച്ചുപിടിക്കുകയും ചെയ്തു. ഇടതു വിങ്ങില്‍ നിന്നും ജെസല്‍ കാര്‍നെയ്‌റോ തൊടുത്ത കൃത്യതയാര്‍ന്ന ക്രോസാണ് ഉന്നം പിഴയ്ക്കാത്ത ഹെഡറിലൂടെ ഓഗ്ബച്ചെ ഗോളാക്കി മാറ്റിയത്.

രണ്ടാം പകുതിയില്‍ ഏറിയ സമയവും പന്ത് ജംഷഡ്പൂരിന്റെ കാലുകളിലായിരുന്നു. 75 ആം മിനിറ്റില്‍ ജംഷഡ്പൂരിന്റെ നിതാന്ത ശ്രമങ്ങള്‍ക്ക് ഫലമുണ്ടാവുകയും ചെയ്തു. കോര്‍ണര്‍ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെയാണ് ബോക്‌സിനകത്ത് വെച്ച് മെസി ബൗളിയെ ഹാന്‍ഡ് ബോളിന് റഫറി പിടികൂടിയത്. തുടര്‍ന്ന് കിട്ടിയ പെനാല്‍റ്റി അവസരം സെര്‍ജിയോ കാസ്റ്റല്‍ ഉന്നം തെറ്റാതെ വലയിലെത്തിച്ചു.

86 ആം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് ഓഗ്ബച്ചെയുടെ ഓണ്‍ ഗോള്‍. സെര്‍ജിയോ കാസ്റ്റലിനെ ലക്ഷ്യമാക്കിയുള്ള ഡേവിഡ് ഗ്രാന്‍ഡെയുടെ ക്രോസ് തട്ടിയകറ്റാന്‍ ശ്രമിച്ചതായിരുന്നു ഓഗ്ബച്ചെ. പക്ഷെ നായകന്റെ നീക്കം പാളി. പന്തു സ്വന്തം പോസ്റ്റില്‍ ചെന്ന് പതിച്ചു.

Story first published: Sunday, January 19, 2020, 21:48 [IST]
Other articles published on Jan 19, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X