കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ന് ഐലീഗിന് പന്തുരുളും; ആവേശത്തില്‍ മലബാറിലെ ഫുട്‌ബോള്‍ പ്രേമികള്‍

Posted By:

കോഴിക്കോട്: കാല്‍പ്പന്തുകളിയെ നെഞ്ചിലേറ്റുന്ന മലബാറിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കിത് ആനന്ദനാളുകള്‍. ഐലീഗില്‍ ചെന്നൈ എഫ്‌സിയെ നേരിടാന്‍ ഗോകുലം എഫ്‌സി ഇന്നിറങ്ങുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് രാത്രി എട്ടിനാണ് മത്സരം.

കോഴിക്കോട് ആസ്ഥാനമായി ഗോകുലം എഫ്‌സി രൂപീകരിക്കപ്പെട്ട ശേഷമുള്ള ആദ്യ മത്സരം. ഗോകുലം എഫ്‌സിയുടെ ഹോം ഗ്രൗണ്ട് കൂടിയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം. മത്സരങ്ങള്‍ ഇനിയുമേറെ ആസ്വദിക്കാമെന്നര്‍ഥം.

gokulafcteampractice

2010നു ശേഷം ആദ്യമായാണ് കേരളത്തില്‍നിന്ന് ഒരു ടീം ഐലീഗില്‍ കളിക്കുന്നത്. കോഴിക്കോട്ടാണെങ്കില്‍ എട്ടു വര്‍ഷത്തെ ഇടവേളയക്കു ശേഷമാണ് ഐലീഗ് മത്സരം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ 40,000 പേര്‍ക്ക് കളി കാണാന്‍ അവസരമുണ്ട്. ടിക്കറ്റുകള്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ ഓഫിസിലും ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് ശാഖകളിലും ലഭിക്കും. ചരിത്രത്തില്‍ ആദ്യമായി കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ പ്രമുഖ സ്‌പോര്‍ട്‌സ് ചാനലായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് മത്സരം സംപ്രേഷണം ചെയ്യും.

gokulamkfc

ഇന്നത്തെ കളിയില്‍ ജയിച്ചാല്‍ ഗോകുലം എഫ്‌സിക്ക് മൂന്ന് പോയിന്റ് ലഭിക്കും. നേരത്ത ഷില്ലോങില്‍ ലജോങ് എഫ്‌സിയുമായുള്ള മത്സരത്തില്‍ ടീം തോറ്റിരുന്നു. മറുവശത്ത് ചെന്നൈയും അത്ര ഭദ്രമായ നിലയിലല്ല.

chennaifc

ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ കൊച്ചുപിള്ളേരായ ആരോസ് എഫ്‌സിയുമായി പരാജയപ്പെട്ടാണ് ചെന്നൈ എഫ്‌സി കോഴിക്കോട്ടെത്തുന്നത്. ജയത്തില്‍ കുറഞ്ഞതൊന്നും അവരും ലക്ഷ്യമിടുന്നില്ല. പാതിമലയാളിയായ സൂസൈ രാജാണ് ചെന്നൈ എഫ്‌സി നായകന്‍.

മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍

Story first published: Monday, December 4, 2017, 10:03 [IST]
Other articles published on Dec 4, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍