വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പി എസ് ജിയിലൂടെ ഫ്രാന്‍സ് യൂറോപ്പ് പിടിക്കും! പ്രസിഡന്റിന്റെ മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുക സിദാന്‍!!

ലയണല്‍ മെസിയും നെയ്മറും കിലിയന്‍ എംബാപെയും ഒരുമിക്കുന്നിടത്തേക്ക് സാക്ഷാല്‍ സിനദിന്‍ സിദാനും! ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെയിന്റ് ജെര്‍മെയിന്റെ പരിശീലകനായി സിദാന്‍ എത്തുമെന്ന് പ്രമുഖ ഫ്രഞ്ച് ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റ് ഡാനിയേല്‍ റിയോള. ഗോള്‍ ഡോട് കോം ഉള്‍പ്പടെയുള്ള ഫുട്‌ബോള്‍ വെബ്‌സൈറ്റുകള്‍ ഇത് സ്ഥിരീകരിക്കുന്നു.

അര്‍ജന്റൈന്‍ കോച്ച് മൗറിസിയോ പോചെറ്റീനോയെ പി എസ് ജി പുറത്താക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്നതില്‍ പരാജയപ്പെട്ടതാണ് പോചെറ്റീനോക്ക് തിരിച്ചടിയായത്. ലീഗ് വണ്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര ചാമ്പ്യന്‍ഷിപ്പുകളില്‍ പി എസ് ജി കരുത്തറിയിച്ചെങ്കിലും മെസിയെ പോലൊരു താരത്തെ കൂടി ലഭിച്ചിട്ടും പോചെറ്റീനോ നിരാശപ്പെടുത്തി.

1

കിലിയന്‍ എംബാപെ പുതിയ കരാറില്‍ ഒപ്പുവെച്ചത് തന്നെ ചാമ്പ്യന്‍സ് ലീഗ് നേടിയ പരിശീലകരെ പി എസ് ജി പോചെറ്റീനോക്ക് പകരം നിയമിക്കുമെന്ന ഉറപ്പിലായിരുന്നു. മുന്‍ എഫ് സി പോര്‍ട്ടോ, ഇന്റര്‍മിലാന്‍ പരിശീലകന്‍ ജോസ് മൗറീഞ്ഞോയുടെ പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നു. എന്നാലിപ്പോള്‍ റയല്‍ മാഡ്രിഡിന് തുടരെ മൂന്ന് വട്ടം ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത് ചരിത്രം സൃഷ്ടിച്ച സിനദിന്‍ സിദാന്റെ പേരാണ് ഏറ്റവും ശക്തമായി നില്‍ക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായിട്ടാണ് സിദാന്‍ റയലിനെ പരിശീലിപ്പിച്ചത്. കാര്‍ലോ ആഞ്ചലോട്ടിയുടെ അസിസ്റ്റന്റ് ആയിട്ടായിരുന്നു സിദാന്‍ റയലില്‍ കോച്ചിംഗ് കരിയര്‍ ആരംഭിച്ചത്. 2016 ല്‍ ആഞ്ചലോട്ടിയുടെ പിന്‍ഗാമിയായി സിദാന്‍ വന്നു. 2018 ല്‍ സിദാന്‍ റയല്‍ വിടുന്നത് തുടര്‍ച്ചയായി മൂന്നാം ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്തിട്ടായിരുന്നു. പിന്നീട് തിരിച്ചു വന്നെങ്കിലും ലാ ലിഗ കിരീടം നേടിക്കൊടുക്കാനെ സിദാന് കഴിഞ്ഞുള്ളൂ. 2021 മെയില്‍ ഫ്രഞ്ച് ഇതിഹാസം റയലുമായുള്ള കരാര്‍ അവസാനിപ്പിച്ചു.

2

റയലില്‍ അറ്റാക്കിംഗ് ഫുട്‌ബോളിന്റെ മാസ്മരികതയായിരുന്നു സിദാന്‍ വിഭാവനം ചെയ്തത്. 70.47 ശതമാനമായിരുന്നു സിദാന്റെ കാലഘട്ടത്തില്‍ റയലിന്റെ വിജയനിരക്ക്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കാസിമെറോ, ബെന്‍സിമ, മാര്‍സലോ, വരാനെ, ഗാരെത് ബെയില്‍, ഡി മരിയ കൂട്ടുകെട്ടുകളെ വിദഗ്ധമായി ഉപയോഗിച്ചായിരുന്നു സിദാന്‍ യൂറോപ്പ് ഒന്നൊന്നായി വെട്ടിപ്പിടിച്ചത്. പി എസ് ജിയാകട്ടെ കാശെറിഞ്ഞ് വലിയ കളിക്കാരെ ടീമിലെത്തിച്ചിട്ടും അതിന്റെ ഫലം അനുഭവിക്കാന്‍ പറ്റാത്തതിന്റെ നിരാശയിലാണ്. വലിയ കളിക്കാര്‍ കൂട്ടമായി ഒരു ക്ലബ്ബില്‍ ഒരുമിക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ പി എസ് ജിയിലുണ്ട്. മികച്ച ഡ്രസിംഗ് റൂം സാഹചര്യം ഇല്ലെങ്കില്‍ ടീം സ്പിരിറ്റ് നഷ്ടമാകും. റയല്‍ മാഡ്രിഡ് നക്ഷത്ര താരങ്ങളുമായി കളിച്ചപ്പോഴും പ്രശ്‌നങ്ങളില്ലാതിരുന്നത് സിദാനെ പോലൊരു ഇതിഹാസ താരം പരിശീലക കസേരയില്‍ ഉള്ളതിനാലായിരുന്നു. പി എസ് ജി മാനേജ്‌മെന്റ് ആഗ്രഹിക്കുന്നതും കമാന്‍ഡിംഗ് പവര്‍ ഉള്ള ഹെഡ് കോച്ചിനെയാണ്.

3

യൂറോപ്പില്‍ പി എസ് ജിയുടെ കരുത്തില്‍ ഫ്രഞ്ച് വിപ്ലവം സാധ്യമാകണമെന്ന് ആഗ്രഹിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ കാര്യമായ ഇടപെടലാണ് ക്ലബ്ബ് ട്രാന്‍സ്ഫറില്‍ നടത്തുന്നത്. നേരത്തെ കിലിയന്‍ എംബാപെ റയല്‍ മാഡ്രിഡിലേക്ക് പോകാന്‍ ഒരുങ്ങിയപ്പോള്‍ പി എസ് ജിയില്‍ തുടരാന്‍ പ്രേരിപ്പിച്ചത് മക്രോണ്‍ ആയിരുന്നു. ചില പ്രധാന വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചായിരുന്നു എംബാപെ പി എസ് ജിയില്‍ തുടരാന്‍ തയ്യാറായതെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, അത് ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. സിനദിന്‍ സിദാനെ പി എസ് ജിയുടെ ഹെഡ് കോച്ചാക്കുവാന്‍ മക്രോണ്‍ ചരടുവലി നടത്തിയിട്ടുണ്ട്. എംബാപെയുമായി സംസാരിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ ഫ്രഞ്ച് പ്രസിഡന്റ് സിനദിന്‍ സിദാനുമായും ചര്‍ച്ച നടത്തിയെന്ന് വെളിപ്പെടുത്തി. രാജ്യത്തിന്റെ അഭിമാനമായ സിദാനില്‍ നിന്ന് ഫ്രഞ്ച് ഫുട്‌ബോളിന് ഇനിയുമേറെ ലഭിക്കാനുണ്ട്. യൂറോപ്പിലെ പ്രധാന ചാമ്പ്യന്‍ഷിപ്പുകളില്‍ ഫ്രഞ്ച് ക്ലബ്ബുകള്‍ വിജയക്കൊടി പാറിക്കണം. പി എസ് ജിയില്‍ സിദാന്‍ എത്തിയാല്‍ അതൊരു വലിയ പ്രചോദനമാകം. ഫ്രഞ്ച് ഫുട്‌ബോളിലെ വലിയൊരു കാഴ്ചക്കാരുണ്ട്, ഇവിടുത്തെ സാഹചര്യവും അന്തരീക്ഷവും ഏറ്റവും മികച്ചതാകുമെന്നും മക്രോണ്‍ സിദാനുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞു.

പ്ലെയിംഗ് കരിയറില്‍ ഇതിഹാസമായ സിദാന്‍ കോച്ചിംഗ് കരിയറിലേക്ക് വന്നപ്പോള്‍ മറ്റാര്‍ക്കും സാധിക്കാത്ത ഉയരമാണ് കീഴടക്കിയത്. റയല്‍ മാഡ്രിഡിനൊപ്പം തുടരെ മൂന്ന് ചാമ്പ്യന്‍സ് ലീഗ് ട്രോഫി. രണ്ട് ലാ ലിഗയും രണ്ട് ക്ലബ്ബ് ലോകകപ്പും കൂടി ചേരുമ്പോള്‍ ഔന്നത്യം പതിന്‍മടങ്ങാകും.

Story first published: Friday, June 10, 2022, 20:10 [IST]
Other articles published on Jun 10, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X