വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യുവേഫ നാഷന്‍സ് ലീഗ് കിരീടം ഫ്രാന്‍സിന്, ഫൈനലില്‍ സ്‌പെയിനെ തകര്‍ത്തു, ഗോളടിച്ച് എംബാപ്പെ

മിലാന്‍: വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ യുവേഫ നാഷന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് ഫ്രാന്‍സ്. കലാശപ്പോരാട്ടത്തില്‍ സ്‌പെയിനെ 2-1ന് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് കിരീടം നേടിയത്. കരിം ബെന്‍സേമ,കെയ്‌ലിയന്‍ എംബാപ്പെ എന്നിവര്‍ ഫ്രാന്‍സിനായി ഗോള്‍ നേടിയപ്പോള്‍ മൈക്കല്‍ ഒയര്‍സബാളാണ് സ്‌പെയിനിനായി വലകുലുക്കിയത്. 3-4-1-2 ഫോര്‍മേഷനിലിറങ്ങിയ ഫ്രാന്‍സിനെ 4-3-3 ഫോര്‍മേഷനിലാണ് സ്‌പെയിന്‍ നേരിട്ടത്. രണ്ടാം പകുതിയിലാണ് മൂന്നാം ഗോളും പിറന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം.

കണക്കുകളില്‍ സ്‌പെയിന്‍ ആധിപത്യം കാട്ടിയെങ്കിലും ഭാഗ്യം ഫ്രാന്‍സിനൊപ്പമായിരുന്നു. 60 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന സ്‌പെയിന്‍ 12 ഗോള്‍ശ്രമങ്ങള്‍ നടത്തി ഫ്രാന്‍സുമായി തുല്യത പുലര്‍ത്തി. വിരസമായിരുന്നു ആദ്യ പകുതി. മൂന്ന് ഗോള്‍ശ്രമം മാത്രമാണ് ആകെ ഉണ്ടായത്. രണ്ട് ടീമും കൂടുതല്‍ പന്തടക്കിവെച്ച് ആധിപത്യം കാട്ടാനാണ് ആദ്യ പകുതിയില്‍ ശ്രമിച്ചത്. എന്നാല്‍ രണ്ടാം പകുതിയായപ്പോഴേക്കും കളി മാറി. ആദ്യം വലകുലിക്കി മുന്നിലെത്തിയത് സ്‌പെയിനായിരുന്നു.

embappe

64ാം മിനുട്ടില്‍ സെര്‍ജിയോ ബസ്‌ക്കറ്റ്‌സിന്റെ അസിസ്റ്റില്‍ മൈക്കല്‍ ഒയര്‍സബാളാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ഗോള്‍ വഴങ്ങിയതോടെ ഫ്രാന്‍സ് നിര ഉണര്‍ന്നു. രണ്ട് മിനുട്ടിനുള്ളില്‍ ഫ്രാന്‍സ് ഗോള്‍ മടക്കി. കെയ്‌ലിയന്‍ എംബാപ്പെ ഗോളിന് വഴിയൊരുക്കിയപ്പോള്‍ കരിം ബെന്‍സേമക്ക് പിഴച്ചില്‍. മത്സരം സമനിലയിലേക്കെത്തിയതോടെ പോരാട്ടം കടുത്തു. ഇരു ടീമും മാറ്റങ്ങളുമായി പോരാട്ടം കടുപ്പിച്ചെങ്കിലും ഭാഗ്യം തുണച്ചത് ഫ്രാന്‍സിനെ. 80ാം മിനുട്ടില്‍ എംബാപ്പെയാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ നേടിയത്.തിയോ ഹെര്‍ണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍.

IPL 2021: 'അടുത്തത് ഞാന്‍ ഇറങ്ങാം', ധോണി ബാറ്റിങ് ചോദിച്ചുവാങ്ങി, വെളിപ്പെടുത്തി സിഎസ്‌കെ കോച്ച്IPL 2021: 'അടുത്തത് ഞാന്‍ ഇറങ്ങാം', ധോണി ബാറ്റിങ് ചോദിച്ചുവാങ്ങി, വെളിപ്പെടുത്തി സിഎസ്‌കെ കോച്ച്

അവസാന സമയത്ത് രണ്ട് ടീമും കടന്നാക്രമിച്ചു. സമനില പിടിക്കാന്‍ സ്‌പെയിനിന് ലഭിച്ച അവസരം ഒയര്‍സബാള പാഴാക്കി. ഫ്രഞ്ച് താരം ബെന്‍സേമയും സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തി. എന്തായാലും ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 2-1ന്റെ ജയത്തോടെ ഫ്രാന്‍സ് കപ്പില്‍ മുത്തമിട്ടു. നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിന്റെ ടീം കരുത്ത് തെളിയിക്കുന്ന മറ്റൊരു കിരീടം കൂടി. 2022ലെ ഖത്തര്‍ ലോകകപ്പിന് മുമ്പ് തങ്ങളുടെ ശക്തിക്ക് കുറവ് വന്നിട്ടില്ലെന്ന് തെളിയിക്കാന്‍ ഫ്രാന്‍സിന് സാധിച്ചിരിക്കുകയാണ്. പോഗ്ബ, എംബാപ്പെ, ഗ്രിസ്മാന്‍, പവാര്‍ഡ്, വരാനെ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഫ്രാന്‍സ് നിര ചാമ്പ്യന്‍ ടീം തന്നെയാണ്. അന്റോണിയോ കോന്റെയുടെ അഭാവത്തിലും കിരീടത്തില്‍ മുത്തമിടാന്‍ ഫ്രാന്‍സിനായി. ഫ്രാന്‍സിന്റെ ആദ്യ നാഷന്‍സ് ലീഗ് കിരീടമാണിത്.

'ഇനിയൊരു ലോകകപ്പിന് ഉണ്ടായേക്കില്ല', ഖത്തര്‍ ലോകകപ്പോടെ വിരമിക്കല്‍ സൂചന നല്‍കി നെയ്മര്‍'ഇനിയൊരു ലോകകപ്പിന് ഉണ്ടായേക്കില്ല', ഖത്തര്‍ ലോകകപ്പോടെ വിരമിക്കല്‍ സൂചന നല്‍കി നെയ്മര്‍

സെമി ഫൈനലില്‍ ശക്തരും ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരുമായ ബെല്‍ജിയത്തെ തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ഫൈനലില്‍ കടന്നത്. ശക്തമായ പോരാട്ടം കണ്ട മത്സരത്തില്‍ 3-2നായിരുന്നു ഫ്രാന്‍സിന്റെ ജയം. അതേ സമയം ഇറ്റലിയെ 2-1ന് തോല്‍പ്പിച്ചാണ് സ്‌പെയിന്റെ ഫൈനലില്‍ കടന്നത്. മൂന്നാം സ്ഥാനം ഇറ്റലിയാണ് സ്വന്തമാക്കിയത്. ബെല്‍ജിയത്തെ 2-1നാണ് തോല്‍പ്പിച്ചത്. ഇറ്റലിക്കായി 46ാം മിനുട്ടില്‍ നിക്കോളോ ബരേല്ലയും പെനാല്‍റ്റിയിലൂടെ ബെറാര്‍ഡിയും (65ാം മിനുട്ട്) ഗോള്‍ നേടിയപ്പോള്‍ 86ാം മിനുട്ടില്‍ ചാള്‍സ് കെറ്റെലെറോയാണ് ബെല്‍ജിയത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്.

T20 World cup: 'ജമ്മു എക്‌സ്പ്രസ്' ടീം ഇന്ത്യയിലേക്ക്! ഉമ്രാന്‍ മാലിക്ക് ഇനി ദേശീയ ടീമിനൊപ്പംT20 World cup: 'ജമ്മു എക്‌സ്പ്രസ്' ടീം ഇന്ത്യയിലേക്ക്! ഉമ്രാന്‍ മാലിക്ക് ഇനി ദേശീയ ടീമിനൊപ്പം

ഗോള്‍ വേട്ടക്കാരിലും ഫ്രഞ്ച് താരങ്ങളുടെ ആധിപത്യമാണ്. എംബാപ്പെ രണ്ട് ഗോളും രണ്ട് അസിസ്റ്റുമായി മുന്നിട്ട് നില്‍ക്കുമ്പോള്‍ രണ്ട് ഗോള്‍ നേടിയ ബെന്‍സേമയാണ് രണ്ടാം സ്ഥാനത്ത്. സ്‌പെയിന്റെ ഫെറാന്‍ ടോറസും രണ്ട് ഗോള്‍ നേടി. പിഎസ്ജി താരമായ എംബാപ്പെ അധികം വൈകാതെ റയല്‍ മാഡ്രിഡിലേക്ക് കൂടുമാറ്റം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരിക്കെയാണ് താരം മിന്നും പ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്. നെയ്മറും മെസ്സിയും പിഎസ്ജിയിലുള്ള സാഹചര്യത്തിലാണ് എംബാപ്പെ കൂടുമാറ്റ തീരുമാനത്തിലേക്കെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Story first published: Monday, October 11, 2021, 11:06 [IST]
Other articles published on Oct 11, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X