IPL 2026: പ്ലേഓഫ് റേസിൽ ചെന്നൈയ്ക്ക് വഴിതുറക്കുന്നു; ആർസിബിയും പഞ്ചാബും പതറുമോ? സഞ്ജുവിന് ഇത് അഗ്നിപരീക്ഷ
സാധ്യതകൾ മിന്നി മറയുന്ന ഐപിഎൽ സീസണിൽ ആരെല്ലാം പ്ലേ ഓഫിലേക്ക് യോഗ്യത നേടും എന്നത് ഇപ്പോൾ വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുകയാണ്. ലക്നൗവിനെതിരെ മുംബൈ ഇന്ത്യൻസ് വിജയം കൊയ്തെങ്കിലും അവരുടെ പ്ലേ ഓഫ് സാധ്യതകൾ നേരത്തെ ഇല്ലാതായതാണ്. ലക്നൗവിന്റെ കാര്യത്തിലും വിധി മറ്റൊന്നല്ല. മുംബൈയ്ക്കെതിരായ തോൽവിയോടെ ടീം ടൂർണമെന്റിൽ നിന്നും പുറത്തായി എന്നുതന്നെ പറയാം. മുംബൈയ്ക്ക് സാധ്യതകൾ മങ്ങി തുടങ്ങിയെങ്കിലും മറ്റൊരു വമ്പൻ ടീമായ ചെന്നൈ സൂപ്പർ കിങ്സ് ഇപ്പോഴും പ്ലേ ഓഫ് റേസിൽ സജീവമായി നിലകൊള്ളുന്നു. ഇന്ന് നടക്കാനിരിക്കുന്ന സിഎസ്കെ ഡിസി മത്സരത്തിൽ വിജയിക്കുമെങ്കിൽ കാര്യങ്ങൾ അവർക്ക് കുറച്ചുകൂടി എളുപ്പമാകും.
പഞ്ചാബും ഹൈദരാബാദും സുരക്ഷിതരോ?
നിലവിൽ 9 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള പഞ്ചാബ് കിംഗ്‌സിന് പ്ലേഓഫ് ഉറപ്പിക്കാൻ ഇനി വെറും രണ്ട് വിജയങ്ങൾ കൂടി മതി. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ കാര്യവും സമാനമാണ്; 12 പോയിന്റുള്ള അവർക്ക് രണ്ട് വിജയങ്ങൾ കൂടി നേടിയാൽ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കാം.

ആർസിബിയുടെ തകർച്ച ചെന്നൈയ്ക്ക് തുണയാകുമോ?
12 പോയിന്റുകളുമായി ആർസിബി മികച്ച നിലയിലാണെങ്കിലും, ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ നേതൃത്വത്തിലുള്ള ടീം വരും മത്സരങ്ങളിൽ പതറുമോ എന്ന ആശങ്ക ആരാധകർ പങ്കുവെക്കുന്നു. ആർസിബിക്ക് ശേഷിക്കുന്ന മത്സരങ്ങളിൽ കാലിടറിയാൽ അത് ചെന്നൈ സൂപ്പർ കിംഗ്‌സിന് വലിയ അവസരമായി മാറും. നിലവിൽ 8 പോയിന്റുള്ള ചെന്നൈയ്ക്ക് ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് 4 വിജയങ്ങൾ കൂടി നേടിയാൽ 16 പോയിന്റോടെ പ്ലേഓഫ് ഉറപ്പിക്കാം. ആർ. അശ്വിൻ നിരീക്ഷിച്ചതുപോലെ, അടുത്ത മത്സരങ്ങളിൽ മികച്ച വിജയം നേടാനായാൽ ചെന്നൈയ്ക്ക് വലിയ ആത്മവിശ്വാസം ലഭിക്കും.
നിലവിൽ ഏഴാം സ്ഥാനത്തുള്ള ഡൽഹിയെ ആറാം സ്ഥാനത്തുള്ള ഡൽഹി തറപറ്റിക്കുകയാണെങ്കിൽ അവരുടെ പ്ലേ ഓഫ് മോഹങ്ങൾക്കും അത് ഒരു തിരിച്ചടിയാകും. അങ്ങനെ സംഭവിച്ചാൽ ചെന്നൈയ്ക്ക് കുറച്ചുകൂടി റിലാക്സ്ഡാകാം. കാരണം, അവരുടെ വരാനിരിക്കുന്ന മത്സരങ്ങളിൽ രണ്ടെണ്ണം ലക്നൗ സൂപ്പർ ജയിൻസിനൊപ്പവും ഒരെണ്ണം ഗുജറാത്തിനൊപ്പവുമാണ്. ഇവരുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ ഫോം അനുസരിച്ച് ചെന്നൈയ്ക്ക് വലിയ മുൻ തൂക്കമുണ്ട്. അതുകൊണ്ട് ഫോമിലുള്ള സഞ്ജു സാംസണും നായകൻ റുതുരാജ് ഗെയ്ക്വാദും ഇത് മനസിൽ വച്ചുകൊണ്ടായിരിക്കണം തന്ത്രങ്ങൾ മെനയേണ്ടതും ബാറ്റ് ചലിപ്പിക്കേണ്ടതും. ഇന്ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വച്ചാണ് സിഎസ്കെ ഡിസി മത്സരം അരങ്ങേറുക.
ക്വാളിഫിക്കേഷൻ സമവാക്യം (16 പോയിന്റ് ലക്ഷ്യം):
പഞ്ചാബ് കിംഗ്‌സ്: 13 പോയിന്റ് (ഇനി 2 ജയം മതി).
എസ്ആർഎച്ച് / ആർസിബി: 12 പോയിന്റ് (ഇനി 2 ജയം മതി).
ആർആർ / ജിടി : 12 പോയിന്റ് (ഇനി 2 ജയം മതി)
സിഎസ്കെ: 8 പോയിന്റ് (ഇനി 4 ജയം നിർണ്ണായകം).
മുംബൈ ഇന്ത്യൻസ്: പ്ലേഓഫിന് പുറത്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications