Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഗെയ്‌ക്‌വാദ് ഫോമിലാണ്, പക്ഷേ! ചെന്നൈ ബൗളർമാർക്ക് മുന്നറിയിപ്പുമായി ബംഗാർ; സഞ്ജു ഇന്ന് കസറുമോ?

ഐപിഎൽ 2026-ന്റെ നിർണ്ണായക ഘട്ടത്തിൽ ഡൽഹി ക്യാപിറ്റൽസും (DC) ചെന്നൈ സൂപ്പർ കിംഗ്‌സും (CSK) പോരാട്ടത്തിനൊരുങ്ങുകയാണ്. ഇരു ടീമുകൾക്കും പ്ലേഓഫ് റേസിൽ സജീവമായി തുടരാൻ ഈ വിജയം അത്യാവശ്യമാണെന്ന് സഞ്ജയ് ബംഗാർ നിരീക്ഷിച്ചു.

ഡൽഹിയുടെ ബൗളിംഗ് കരുത്ത്

ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ ബൗളിംഗ് വിഭാഗം കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് ബംഗാർ അഭിപ്രായപ്പെട്ടു. പവർപ്ലേയിൽ വിക്കറ്റുകൾ വീഴ്ത്തുന്നതിൽ ടീം പിന്നിലാണെന്നും, ലുങ്കി എൻഗിഡിയെപ്പോലുള്ള താരങ്ങളെ ടീമിൽ ഉൾപ്പെടുത്തുന്നത് ബൗളിംഗിന് കൂടുതൽ മൂർച്ച നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാതും നിസങ്കയെയും ഡേവിഡ് മില്ലറെയും സ്റ്റബ്സിനെയും സ്റ്റാർക്കിനെയും ഒരേസമയം കളിപ്പിക്കാൻ സാധിച്ചാൽ അത് ഡൽഹിക്ക് ഗുണകരമാകും.

sanju-samson-1

ചെന്നൈയുടെ ബാറ്റിംഗ് മികവ്

ചെന്നൈ സൂപ്പർ കിംഗ്‌സിനെ സംബന്ധിച്ച് ഋതുരാജ് ഗെയ്‌ക്‌വാദിന്റെ പ്രകടനം വളരെ നിർണ്ണായകമാണ്. തുടർച്ചയായ മത്സരങ്ങളിൽ അർദ്ധസെഞ്ച്വറികൾ നേടിക്കൊണ്ട് ഗെയ്‌ക്‌വാദ് മികച്ച ഫോമിലാണെന്ന് ബംഗാർ ചൂണ്ടിക്കാട്ടി. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ബാറ്റിംഗ് പിച്ചിൽ ചെന്നൈയുടെ ബൗളിംഗ് നിര പരീക്ഷിക്കപ്പെട്ടേക്കാം എന്നൊരു മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.

നിലവിൽ ഏഴാം സ്ഥാനത്തുള്ള ഡൽഹിയെ ആറാം സ്ഥാനത്തുള്ള ചെന്നൈ തറപറ്റിക്കുകയാണെങ്കിൽ അവരുടെ പ്ലേ ഓഫ് മോഹങ്ങൾക്കും അത് ഒരു തിരിച്ചടിയാകും. അങ്ങനെ സംഭവിച്ചാൽ ചെന്നൈയ്ക്ക് കുറച്ചുകൂടി റിലാക്സ്ഡാകാം. കാരണം, അവരുടെ വരാനിരിക്കുന്ന മത്സരങ്ങളിൽ രണ്ടെണ്ണം ലക്നൗ സൂപ്പർ ജയിൻസിനൊപ്പവും ഒരെണ്ണം ​ഗുജറാത്തിനൊപ്പവുമാണ്. ഇവരുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ ഫോം അനുസരിച്ച് ചെന്നൈയ്ക്ക് വലിയ മുൻ തൂക്കമുണ്ട്. അതുകൊണ്ട് ഫോമിലുള്ള സഞ്ജു സാംസണും നായകൻ റുതുരാജ് ​ഗെയ്ക്വാദും ഇത് മനസിൽ വച്ചുകൊണ്ടായിരിക്കണം തന്ത്രങ്ങൾ മെനയേണ്ടതും ബാറ്റ് ചലിപ്പിക്കേണ്ടതും. ഇന്ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വച്ചാണ് സിഎസ്കെ ഡിസി മത്സരം അരങ്ങേറുക.

ക്വാളിഫിക്കേഷൻ സമവാക്യം (16 പോയിന്റ് ലക്ഷ്യം):

പഞ്ചാബ് കിംഗ്‌സ്: 13 പോയിന്റ് (ഇനി 2 ജയം മതി).

എസ്ആർഎച്ച് / ആർസിബി: 12 പോയിന്റ് (ഇനി 2 ജയം മതി).

ആർആർ / ജിടി : 12 പോയിന്റ് (ഇനി 2 ജയം മതി)

സിഎസ്കെ: 8 പോയിന്റ് (ഇനി 4 ജയം നിർണ്ണായകം).

മുംബൈ ഇന്ത്യൻസ്: പ്ലേഓഫിന് പുറത്ത്.

സാധ്യതകൾ മിന്നി മറയുന്ന ഐപിഎൽ സീസണിൽ ആരെല്ലാം പ്ലേ ഓഫിലേക്ക് യോ​ഗ്യത നേടും എന്നത് ഇപ്പോൾ വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുകയാണ്. ലക്നൗവിനെതിരെ മുംബൈ ഇന്ത്യൻസ് വിജയം കൊയ്തെങ്കിലും അവരുടെ പ്ലേ ഓഫ് സാധ്യതകൾ നേരത്തെ ഇല്ലാതായതാണ്. ലക്നൗവിന്റെ കാര്യത്തിലും വിധി മറ്റൊന്നല്ല. മുംബൈയ്ക്കെതിരായ തോൽവിയോടെ ടീം ടൂർണമെന്റിൽ നിന്നും പുറത്തായി എന്നുതന്നെ പറയാം. മുംബൈയ്ക്ക് സാധ്യതകൾ മങ്ങി തുടങ്ങിയെങ്കിലും മറ്റൊരു വമ്പൻ ടീമായ ചെന്നൈ സൂപ്പർ കിങ്സ് ഇപ്പോഴും പ്ലേ ഓഫ് റേസിൽ സജീവമായി നിലകൊള്ളുന്നു. ഇന്ന് നടക്കാനിരിക്കുന്ന സിഎസ്കെ ഡിസി മത്സരത്തിൽ വിജയിക്കുമെങ്കിൽ കാര്യങ്ങൾ അവർക്ക് കുറച്ചുകൂടി എളുപ്പമാകും.

Story first published: Tuesday, May 5, 2026, 9:27 [IST]
Other articles published on May 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+